വളരെ അത്യാസന്ന നിലയിലാണ് ഹൃദയത്തിന് ബ്ലോക്കുമായി മുള്ളേരിയ പണിയയിലെ രാധാകൃഷ്ണ കെദില്ലായയെ ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റി സർജറിക്ക് വിധേയമാക്കി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പ്രശസ്ത കാർഡിയോളജി വിദഗദ്ധൻ ഡോ: അബ്ദുൾ നവാഫിനോട് ഡിസംബർ 25 ന് എൻ്റെ 70-ാം ജന്മ ദിനമാണെന്നും,എല്ലാവർഷവും കുടുംബത്തോടൊപ്പം ആഘോഷിക്കാറുണ്ടെന്നും ഇപ്രാവശ്യം അതിന് കഴിയില്ലല്ലൊ എന്ന ദുഃഖം പങ്കുവെച്ചപ്പോൾ ഒന്നും ആലോചിച്ചില്ല.
ആശുപത്രി മാനേജ്മെൻ്റും ജീവനക്കാരും അണുവിമുക്തമാക്കിയ ഐസിയുവിൽ രോഗിക്ക് ജന്മദിനം ആഘോഷിക്കാനുള്ള സൗകര്യം ഒരുക്കിയത് എല്ലാവരിലും കൗതുകമുണ്ടാക്കി.
സന്തോഷകണ്ണുനീർ തുടക്കുന്നത് ആശൂപത്രി അധികൃതർ സാക്ഷ്യം വഹിച്ചു.
രോഗിക്ക് കഴിക്കാൻ പററുന്ന ഹെൽത്തികേക്ക് അദ്ദേഹത്തിൻ്റെ മകൻ്റെ സാനിധ്യത്തിൽ മുറിച്ച് സന്തോഷം പങ്കുവെച്ചു.
മറ്റുള്ള രോഗികളും തൻ്റെ വേദനകൾ മറന്ന് സന്തോഷത്തിൽ പങ്കുചേർന്നത് നവ്യാനുഭവമായി.
ഹൃദയത്തിൻ്റെ ബ്ലോക്ക് നീക്കിയതും,കേക്ക് മുറിച്ചതും ഇരട്ടി മധുരമായി കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
കെദില്ലായ സുഖം പ്രാപിച്ചു വരുന്നു.രണ്ടു ദിവസത്തിനകം ആശുപത്രി വിടാനാകും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ