കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ അഞ്ചു വർഷം കളത്തിലിറങ്ങി കളിച്ച്, ഗവർണർ പദവിയുടെ ശൈലി തന്നെ മാറ്റിയെഴുതിയ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടുന്നു. ജനുവരി രണ്ടാം തീയതി അദ്ദേഹം ബിഹാർ ഗവർണറായി ചുമതല ഏൽക്കും. സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിച്ചും സർവകലാശാല ഭരണത്തിൽ നേരിട്ട് ഇടപെട്ടും ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെതിരെ നിരന്തരം പുതിയ യുദ്ധമുഖങ്ങൾ തുറന്നു. മുഖ്യമന്ത്രിയുമായി നേർക്കുനേർ വാക്പോരുവരെയെത്തി കാര്യങ്ങൾ. വൈസ്ചാൻസലർ നിയമനം നേരായ രീതിയിലല്ലെന്ന് കാണിച്ച് കൂട്ട കാരണം കാണിക്കൽ നോട്ടിസ് നൽകിയത് രാജ്യത്തുതന്നെ ആദ്യ സംഭവമായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ