ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗവര്‍ണര്‍ പദവിയില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെ പരിഗണിക്കണം: ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി

 


ആമ്പല്ലൂര്‍/ തൃശൂര്‍: സജീവ കക്ഷി രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ളവരെ ഗവർണർ പദവിയിൽ നിയോഗിക്കുന്നത് സംസ്ഥാനങ്ങളും ഗവര്ണർമാരും തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കാൻ സഹായകമാകുമെന്ന് എസ് വൈ എസ് സംസ്ഥാന ജന:സെക്രട്ടറി ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി കാന്തപുരം അഭിപ്രായപ്പെട്ടു. കേരള യുവജന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ആത്മീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് അഭിമാനമായ എത്രയോ പ്രതിഭകൾ നമ്മുടെ രാജ്യത്തുണ്ട്. അത്തരക്കാരെ ഇത്തരം ഭരണഘടനാ പദവികളിലേക്ക് പരിഗണിക്കുന്നത് രാജ്യത്തിൻറെ യശസ്സുയർത്തും. കക്ഷി രാഷ്ട്രീയത്തിൽ നിന്നുള്ളവരെ തന്നെ നിയമിക്കണം എന്ന് ഭരണഘടനയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചടങ്ങില്‍ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പിഎസ്‌കെ മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് തുറാബ് അസഖാഫ്,ഡോ പി.എ ഫാറൂഖ് നഈമി,ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്‍,റഹ്മത്തുള്ള സഖാഫി എളമരം പ്രഭാഷണം നടത്തും. ഐ എം കെ ഫൈസി,അഡ്വ പി.യു അലി,അബ്ദു ഹാജി കാദിയാളം,ഗഫൂര്‍ മൂന്നുപീടിക, എസ് എം കെ തങ്ങള്‍,വരവൂര്‍ അസീസ് നിസാമി,അഡ്വ. ബക്കര്‍,അമീര്‍ തളിക്കുളം,

ഷാഫി ഖാദിരി,അനസ് ചേലക്കര എന്നിവര്‍ സംബന്ധിച്ചു. 

  എസ് വൈ എസ് സമ്മേളനത്തിന് വെള്ളിയാഴ്ച്ച തുടക്കമാവും. എസ് വൈ എസ് കേരള യുവജന സമ്മേളനം വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് നാലിന് പ്രമുഖ അമേരിക്കന്‍ പണ്ഡതിന്‍ യഹിയ റോഡസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ പ്രഭാഷണം നടത്തും. പതിനായിരംസ്ഥിരം പ്രതിനിധകളുള്ള സമ്മേളനത്തില്‍ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന പൗരവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാന്‍ എംപി പ്രഭാഷണം നടത്തും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കോളിയടുക്കത്തെ യുവാവ് മരണപ്പെട്ടു

  കാസറകോട്: കോളിയടുക്കം താമസിക്കുന്ന റിയാസ് 36 എന്ന ചെറുപ്പക്കാരൻ അർദ്ധ രാത്രി പരിഹാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു,ഇദ്ദേഹം ദീർഘകാല ചികിത്സയിലായിരുന്നു. ഭാര്യ: സീനത്, മക്കൾ: ബാദുഷ, ശിഫ, റിസ്വാന, മാതാപിതാക്കൾ അബൂബക്കർ, സക്കീന.  മൂടമ്പയിൽ ജുമാ മസ്ജിദിൽ കബറടക്കം