പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം 14 പേര്‍ കുറ്റക്കാരെന്ന സിബിഐ കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്ന് സിപിഎം. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കായി പാര്‍ട്ടി അപ്പീല്‍ നല്‍കും. നിരപരാധികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സിപിഎം ഒരു കൊലപാതകവും കേരളത്തില്‍ ആസൂത്രണം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധിപ്പകര്‍പ്പ് പഠിച്ചശേഷം തുടര്‍ നടപടിയെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. നേതാക്കളെ സിബിഐ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ധാര്‍മികതയുടെ വിജയമാണ് കോടതി വിധിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം. കൊന്നതും പ്രതികളെ ഒളിപ്പിച്ചതും തെളിവ് നശിപ്പിച്ചതുമെല്ലാം സിപിഎമ്മാണ്. കൃപേഷിന്‍റെയും ശരത്ലാലിന്റെയും കുടുംബങ്ങളുമായി ആലോചിച്ച ശേഷം, കോടതി കുറ്റവിമുക്തരാക്കിയ 10 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസ് നടത്താന്‍ ചെലവാക്കിയ ഒരുകോടി രൂപ സിപിഎം തിരികെ നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ