ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ബന്തടുക്ക എൻ എസ് എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് മാനടുക്കം യു പി സ്കൂളിൽ ആരംഭിച്ചു
സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത ' എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ടാഗ് ലൈൻ. ലഹരിക്കെതിരെ ബോധവൽക്കരണം, വൃദ്ധ ജന സന്ദർശനം, സുസ്ഥിര വികസനം,പുസ്തക പയറ്റ്, ഡിജിറ്റൽ ലിറ്ററസി, സത്യമേവ ജയതെ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായുണ്ട്. ഉദ്ഘാടന സമ്മേളനം കുറ്റിക്കോൽ പഞ്ചായത്ത് മെമ്പർ ശ്രീമതി നാരായണി നാരായണൻ നിർവഹിച്ചു. ബന്തടുക്ക സ്കൂൾ PTA പ്രസിഡന്റ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് മെമ്പർ കുഞ്ഞിരാമൻ തവനം,ഹെഡ് മിസ്ട്രെസ്സ് അനിത എം നായർ,മാനടുക്കം PTA പ്രസിഡന്റ് ഷിജുമോൻ, ബന്തെടുക്ക SMC ചെയർ മാൻ, ഷിബു ജോസ്, തോമസ് എൻ (SMC )ദേവകി രാമൻ, ബേബി ജോൺ പ്ലാച്ചേരി,സുരേഷ് ഡി എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സനിൽ കുമാർ സ്വാഗതവും ശിവജിത് മോഹൻ നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ ലളിത ക്യാമ്പ് വിശദീകരണം നടത്തി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ