ചെർക്കള: ചെർക്കളയിലെ സിഎം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ പാമ്പ് വിഷ ചികിത്സായൂണിറ്റ് ശ്രദ്ധയാകർഷിക്കുന്നു.
ജില്ലാ ആശുപത്രിയിൽ നിന്നും റഫർ ചെയ്ത ഉഗ്രവിഷമുള്ള അണലി കടിച്ച് ഓക്സിജൻ ആവശ്യമുള്ള രോഗിയെ ചികിത്സ യൂണിറ്റിലെ ഡോക്ടർമാരുടെ സംഘം നിതാന്ത ജാഗ്രതയിലൂടെ ചികിത്സിച്ചു ഭേദമാക്കി.സാധാരണ ഇത്തരം അത്യാസന്ന നിലയിലുള്ള കേസുകൾ ചികിത്സിച്ചു ദേദമാക്കുന്നത് ശ്രമകരമായ ജോലിയും,രോഗം മൂർച്ചിച്ച് വെൻ്റിലേറ്ററിൻ്റെ സഹായം ആവശ്യമായി വരികയും ചെയ്യുമ്പോഴാണ് മൂന്ന് ദിവസം കൊണ്ട് ആശുപത്രിയിലെ മെഡിക്കൽ ടീം ഈ നേട്ടം കൈവരിച്ചത്.
അത്യാസന്നനിലയിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ രോഗിയെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്.
ഫിസിഷ്യനും,ക്രിറ്റിക്കൽകേർ വിദ്ഗദനുമായ ഡോ. മൊയ്തീൻ ജാസിർ അലിയുടെ നേതൃത്വത്തിള്ള മെഡിക്കൽ സംഘമാണ് ചികിത്സ പൂർത്തിയാക്കി രോഗിയെ ഡിസ്ചാർജ്ചെയ്തത്.
മലയോര മേഖലകളിൽ നിന്നും ഒരുപാട് പേർ പാമ്പ് വിഷ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്താറുണ്ട്.വിവിധ തരം വിഷപാമ്പ് കടി കേസുകൾ ഇവിടെ ചികിൽസിച്ചു ദേദമാക്കിയിട്ടുണ്ട്.
ഡോ: നാഗമണി നമ്പ്യാർ,ഡോ:അഫ്രീൻ,ഡോ: മുബഷിറ,പ്രത്യക പരിശീലനം ലഭിച്ച നഴ്സുമാരും മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നു.
ജില്ലയിലെ തന്നെ ഏറ്റവും നല്ല പാമ്പു വിഷ ചികിത്സ യൂണിറ്റാണ് ആശുപത്രിയിൽ ഉള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ