ആലംപാടി : യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബെളളുറടുക്കയിലെ സഹോദരന്ന് ചികിത്സാസഹായം കൈമാറി. യുഎഇ ആലംപാടി ജമാഅത്ത് ജനറൽ സെക്രട്ടറി ഹനീഫ് ചെറിയാലംപാടി ആലംപാടി ഖിളർ ജമാഅത്ത് ട്രഷറർ ഹമീദ് മിഹ്റാജിന്ന് സഹായം കൈമാറി. ഖിളർ ജമാഅത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി മദക്കത്തിൽ , ജമാഅത്ത് കമ്മിറ്റിയംഗം അമീർ ഖാസി , യുഎഇ ജമാഅത്ത് സെക്രട്ടറി ഷെരീഫ് ഹാജി മദക്കത്തിൽ , പ്രവർത്തക സമിതിയംഗം അബൂബക്കർ മിഹ്റാജ് , ഹാജി കാദർ , മഹ്മുദ് മിനിസ്റ്റർ , ഖാസി കാദർ ഹാജി , ഷെരീഫ് അബൂബക്കർ എന്നിവർ സംബന്ധിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ