ബോവിക്കാനം: മുളിയാർ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം ഉടൻ യാഥാർത്ഥ്യ മാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു.
സ്വന്തം സ്ഥലത്ത്
അരനൂറ്റാണ്ടോളം പ്രവർത്തിച്ചുവന്ന പോസ്റ്റ് ഓഫീസ് കെട്ടിടം കാലപ്പഴ ക്കത്താൽ ജീർണ്ണിച്ച് ചോർന്നൊലിക്കുന്നതി
നാലാണ് നാല് വർഷം മുമ്പ് വാടക കെട്ടിടത്തിലേക്ക് സേവനം മാറ്റിയത്.ഇത് പൊതു ജനങ്ങൾക്ക് അസൗകര്യം നേരിടുന്ന വിധം കെട്ടിട ത്തിന്റെ മുകളിലാണ്.
മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് യുവ ജാഗിരൺ
27 ന് വെള്ളിയാഴ്ച അല്ലാമ നഗർ എം.കെ. കോമ്പൗണ്ടിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജുനൈദ് സ്വാഗതം പറഞ്ഞു.
.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ട്രഷറർ മാർക്ക് മുഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാദർ ആലൂർ, ഭാരവാഹികളായ ഉനൈസ് മദനി നഗർ,
നിസാർ ബസ്സ്റ്റാന്റ്,മുഹമ്മദ് പാറ, കലാം ചെമ്മു
ബാലനടുക്കം. അബ്ദുൾ റഹിമാൻ മുണ്ടക്കൈ,
ഉമ്മർ ബെള്ളിപ്പാടി
അസീസ് ബോവിക്കാനം, ഖാദർ വാഫി പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ