ബോവിക്കാനം: പുലികളെ മയക്ക് വെടിവെച്ച് പിടികൂടി മനുഷ്യ ജീവൻ രക്ഷപ്പെടുത്തണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബോവിക്കാനത്ത് ഇന്നലെ(29.12.2024) വീട്ടുവളപ്പിൽ പുലിയുടെ സാനിധ്യം കണ്ടത് ജനങ്ങളിൽ ഭീതിയും ഭയവും ഉണ്ടാക്കി.പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ട്.
പുലിയുടെ സാനിധ്യം അറിയിച്ചാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വെറുംകയ്യോടെയാണ് വരുന്നത്.സ്വയം രക്ഷയ്ക്ക് തോക്കു പ്പോലും നൽകുന്നില്ല.ആർആർടി ശക്തിപ്പെടുത്തി ആയുധങ്ങൾ നൽകണമെന്നും ഫോറം പ്രസിണ്ടൻറ് ബി.അഷ്റഫ്,ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം എന്നിവർ മുഖ്യമന്ത്രി ,വനം വകുപ്പ്മന്ത്രി ,കൃഷിവകുപ്പ്മന്ത്രി ,ജില്ലാ കളക്ടർ,ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവർക്കയച്ച നിവേധനത്തിൽ ആവശ്യപ്പെട്ടു.
പുലിയ കണ്ട മേഖലയിൽ നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾ ഉണ്ട്.വളരെ ആകുലതയോടെയാണ് രക്ഷിതാക്കൾ മക്കളെ പഠിക്കാൻ വിടുന്നത്.
ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റി ആധുനിക ശാസ്ത്രീയ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ