എരിയാല്‍ ആബിദ് കൊലക്കേസിലെ സാക്ഷിക്ക് കോടതി വളപ്പില്‍ വധഭീഷണി; മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
കാസര്‍കോട്: എരിയാലിലെ ആബിദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ സാക്ഷിയെ കോടതി വളപ്പില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. എരിയാലിലെ ഇ.എം ഇബ്രാഹിം ഖലീലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് റഫീക്ക്, മാര്‍ക്കറ്റ് റഫീഖ്, ജലീല്‍ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. 2007 നവംബര്‍ 20ന് എരിയാലിലെ ഐഎന്‍എല്‍ പ്രവര്‍ത്തകനും എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകനുമായ ആബിദ് കൊല്ലപ്പെട്ടത്. ഈ കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് (മൂന്ന്) കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേസിലെ രണ്ടാം സാക്ഷിയാണ് വധഭീഷണിക്ക് ഇരയായ ഇബ്രാഹിം ഖലീല്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ