നിലേശ്വരം കണിച്ചിറ സ്വദേശികളാണ് മരിച്ചത്
കാഞ്ഞങ്ങാട്: പടന്നക്കാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരുടെ നില ഗുരുതരമാണ്. നിലേശ്വരം കണിച്ചിറ സ്വദേശികളാണ് മരിച്ചത്. പടന്നക്കാട് ദേശീയപാതയിലാണ് അപകടമുണ്ടായത്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. രണ്ടുപേർ അപകടസ്ഥലത്തും ഒരു കുട്ടി മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ