കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനം ഫെബ്രു.5,6,7 തിയതികളില്‍ കാഞ്ഞങ്ങാട്ട് നടത്താന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1959 ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബര്‍ 30നു മുമ്പും 143 ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 30നു മുമ്പും 12 ഏരിയാ സമ്മേളനങ്ങള്‍ ഡിസംബര്‍ 1,2 തിയതികളിലും പൂര്‍ത്തിയാക്കി. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പതാകദിനം ജനുവരി 15നു നടത്തും.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാകജാഥ പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥ കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും. പൊതുസമ്മേളന നഗറിലേക്കുള്ള പതാക മുനയംകുന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൊടിമരം ചീമേനി രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും ദീപശിഖ ജില്ലയിലെ എല്ലാ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നും സമ്മേളന നഗരിയിലേക്ക് കൊണ്ടു വരും.
സമ്മേളനത്തിന് അനുബന്ധമായി കാഞ്ഞങ്ങാട് ഏരിയയില്‍ എല്ലാ ബ്രാഞ്ചുകളിലും ചരിത്രസ്മൃതി സദസ്സുകള്‍ സംഘടിപ്പിക്കും. രക്തസാക്ഷി കുടുംബങ്ങള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ ആദരിക്കും. സെമിനാറുകളും ഉണ്ടായിരിക്കുന്നതാണ്.
മാധ്യമ കൂട്ടായ്മ, വിദ്യാര്‍ത്ഥി-യുവജന-മഹിളാ കൂട്ടായ്മ, കവി സമ്മേളനം, സിനിമ, നാടകപ്രവര്‍ത്തക സംഗമം, സാംസ്‌കാരിക സമ്മേളനം, ചരിത്ര പ്രദര്‍ശനം എന്നിവയുണ്ടാവും.
ഇതിന് പുറമെ കലാകായിക മത്സരങ്ങള്‍, മെഗാക്വിസ്, സാഹിത്യരചന മത്സരങ്ങള്‍, റീല്‍സ് ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ എന്നിവയും നടത്തുന്നതാണ്. ജനുവരി 25,26 തിയതികളില്‍ ശുചീകരണം നടത്തും. ഫെബ്രുവരി ഏഴിന് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും കാഞ്ഞങ്ങാട്ട് നടത്തും. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, ടി.പി രാമകൃഷണന്‍, ആനാവൂര്‍ നാഗപ്പന്‍, പി.കെ ബിജു പങ്കെടുക്കുമെന്നു ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ