കാസര്‍കോട്: സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കാംപില്‍ ഭക്ഷ്യവിഷബാധ. കാസര്‍കോട് ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കാംപില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ. 46 വിദ്യാര്‍ഥികളെ ഇതുവരെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മറ്റ് കുട്ടികള്‍ക്കു ദേഹാസ്വസ്ഥ്യം ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നുദിവസമായി നടന്ന കാംപിലേക്ക് പുറത്തുനിന്നുള്ള ഹോട്ടലില്‍ നിന്നാണ് ഭക്ഷണമെത്തിച്ചതെന്ന് പറയുന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 238 കുട്ടികളാണ് 27, 28, 29, തീയതികളില്‍ നടന്ന കാംപില്‍ പങ്കെടുത്തത്. മൂന്ന് ദിവസവും ഭക്ഷണമെത്തിച്ച ഹോട്ടല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൂട്ടിച്ചു. 28ന് ചപ്പാത്തിയും ബാജി കറിയും ചിക്കന്‍ കറിയും 29 നു രാവിലെ ഇടിയപ്പവും ഗ്രീന്‍പീസും ആണ് ഭക്ഷണമായി നല്‍കിയത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ