പുഷ്പ 2 റിലീസിനിടെ സ്ത്രീ മരിച്ച സംഭവം: തെലുങ്ക് സിനിമാ വ്യവസായ പ്രതിനിധികള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണും
ന്യൂഡല്‍ഹി: തെലുങ്ക് സിനിമാ വ്യവസായ പ്രതിനിധികള്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഇന്ന് കാണും. പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്, സര്‍ക്കാരും സിനിമാവ്യവസായ മേഖലയും തമ്മിലുണ്ടടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനാണ് യോഗം. സര്‍ക്കാരും വ്യവസായവും തമ്മിലുള്ള 'ആരോഗ്യകരമായ ബന്ധം' വളര്‍ത്തിയെടുക്കാനാണ് പ്രതിനിധി സംഘം ലക്ഷ്യമിടുന്നതെന്ന് തെലങ്കാന സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എഫ്ഡിസി) ചെയര്‍മാനും പ്രമുഖ നിര്‍മ്മാതാവുമായ ദില്‍ രാജു പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ