കാസർകോട്: മുന്നാട് കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതിയും ഭർത്താവുമായ അരുൺ കുമാറി(28)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതി (3) ജഡ്ജ് അചിന്ധ്യ രാജ് ഉണ്ണി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവും അനുഭവിക്കണം. 2021 ഫെബ്രുവരി 20ന് പുലർച്ചെയാണ് സുമിതയെ ഭർത്താവ് അരുൺ കുമാർ കൊലപ്പെടുത്തിയത്. തലേദിവസം വൈകിട്ട്
മദ്യപിച്ചെത്തിയ അരുൺകുമാർ ഭാര്യയുമായി വഴക്ക് കൂടുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്തിരുന്നു. അർധരാത്രിയിൽ വീണ്ടും പ്രകോപിതനായി വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിതാവിന്റെ പരാതിയിൽ ബേഡകം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
ബേഡകം ഇൻസ്പെക്ടർ ആയിരുന്ന ടി ദാമോദരനാണ് കേസ് അന്വേഷിച്ചു പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ കെ. മുരളീധരനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രിസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ പി സതീശൻ, അഡ്വ. അമ്പിളി എന്നിവർ ഹാജ രായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ