ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാഞ്ഞങ്ങാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

  നിലേശ്വരം കണിച്ചിറ സ്വദേശികളാണ് മരിച്ചത് കാഞ്ഞങ്ങാട്: പടന്നക്കാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരുടെ നില ഗുരുതരമാണ്. നിലേശ്വരം കണിച്ചിറ സ്വദേശികളാണ് മരിച്ചത്. പടന്നക്കാട് ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. രണ്ടുപേർ അപകടസ്ഥലത്തും ഒരു കുട്ടി മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്

ഭരണഘടന തകര്‍ക്കാന്‍ ഏതു കൊല കൊമ്പനെയും നാം അനിവദിക്കരുത്: മുഖ്യമന്ത്രി

  തൃശൂര്‍: രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പൗരാവകാശങ്ങളുടെ അടിസ്ഥാനമായ ഭരണഘടന തകര്‍ക്കാന്‍ ഏതു കൊലകൊമ്പനെയും നാം ജനങ്ങള്‍ അനിവദിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൗരവാകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി പൗരാവകാശം നിഷേധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. സംഘ്പരിവാറിന്റെ ഗുണ്ടാ സ്‌ക്വാഡുകള്‍ സ്വതന്ത്രസ്ഥാപനങ്ങളെ വേട്ടയാടുകയാണ്. സ്വതന്ത്ര നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തു. സ്വതന്ത്രമായി അഭിപ്രായം പറയുന്ന മാധ്യമസ്ഥാപനങ്ങള്‍ വേട്ടയാടപ്പെടുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുയോ തള്ളിപ്പറയാനോ ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ല. രാജ്യത്ത് വര്‍ഗീയത പടര്‍ത്താനും വിഭജനം ഉണ്ടാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ അജ്മീര്‍ ദര്‍ഗയുടെ മേല്‍ അവകാശം ഉന്നയിക്കുന്നു. ഇത്തരം ആവശ്യങ്ങള്‍ വിഭജനം ലക്ഷ്യംവെച്ചുള്ളതാണ്. അതില്ലാതാക്കാന്‍ സഹായിക്കുന്നതാണ് 1991ലെ ആരാധനാലയ ...

ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും; ഇനി ബിഹാര്‍ ഗവര്‍ണര്‍

  കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ അഞ്ചു വർഷം കളത്തിലിറങ്ങി കളിച്ച്, ഗവർണർ പദവിയുടെ ശൈലി തന്നെ മാറ്റിയെഴുതിയ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടുന്നു. ജനുവരി രണ്ടാം തീയതി അദ്ദേഹം ബിഹാർ ഗവർണറായി ചുമതല ഏൽക്കും. സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിച്ചും സർവകലാശാല ഭരണത്തിൽ നേരിട്ട് ഇടപെട്ടും ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെതിരെ നിരന്തരം പുതിയ യുദ്ധമുഖങ്ങൾ തുറന്നു. മുഖ്യമന്ത്രിയുമായി നേർക്കുനേർ വാക്പോരുവരെയെത്തി കാര്യങ്ങൾ. വൈസ്ചാൻസലർ നിയമനം നേരായ രീതിയിലല്ലെന്ന്  കാണിച്ച് കൂട്ട കാരണം കാണിക്കൽ നോട്ടിസ് നൽകിയത് രാജ്യത്തുതന്നെ ആദ്യ സംഭവമായി. 

ഉത്ര കൊലക്കേസ്: പരോള്‍ ലഭിക്കാന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, പ്രതിയുടെ തട്ടിപ്പ് പൊളിച്ച് ജയില്‍ അധികൃതര്‍

തിരുവനന്തപുരം: ഉത്ര കൊലക്കേസ് പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. പിതാവിന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് പരോളിന് ശ്രമിച്ചത്. ഈ തട്ടിപ്പ് ജയില്‍ അധികൃതര്‍ പൊളിച്ചു. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന് ഗുരുതര രോഗമാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യങ്ങള്‍ ശേഖരിച്ചു. സൂപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കി. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തു. മാതാവായിരുന്നു സര്‍ട്ടിഫക്കറ്റ് ഹാജരാക്കിയത്. സൂരജിനെയും മാതാവിനെയും ചോദ്യം ചെയ്യും. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. പരോളിന് സൂരജ് അപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതിനിടെയാണ് പിതാവിന് ഗു...

കാസര്‍കോട് എരിഞ്ഞിപ്പുഴ അപകടത്തില്‍ പെട്ട മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കുളിക്കാനിറങ്ങി അപകടത്തില്‍ പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ്, അഷ്‌റഫിന്റെ മകന്‍ യാസിന്‍, മജീദിന്റെ മകന്‍ സമദ് എന്നിവരാണ് മരിച്ചത് കാസര്‍കോട് ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എരിഞ്ഞിപ്പുഴയില്‍ കുി അപകടത്തില്‍ പെട്ട മൂന്നു കുട്ടികളൂടെയും മൃതദേഹം കണ്ടെത്തി. ഇവരില്‍ ഒരാളെ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.ളിക്കാന്‍ ഇറങ്ങ തുടര്‍ന്ന് രണ്ട് പേര്‍ക്കായി കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ 2 പേരുടെ മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തുകയായിരുന്നു. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ് , അഷ്‌റഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത് . റിയാസിന്റെ മാതാവിനൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു കുട്ടികള്‍. മൂവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട മാതാവിന്റെ നിലവിളി കേട്ട് എത്തിയ കെട്ടിട തൊഴിലാളികള്‍ ആണ് റിയാസിന്റെ മൃതദേഹം കരയ്‌ക്കെടുത്തത്. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ റിയാസ് മരണപ്പെട്ടിരുന്നു. സംഭവസ്ഥലം പുരാവസ്തു രജിസ്‌ട്രേഷന്...

എരിഞ്ഞിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികളെ കാണാതായി; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്കായി തെരച്ചില്‍

കാസര്‍കോട്: ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എരിഞ്ഞിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികളെ കാണാതായി. ഇവരില്‍ ഒരാളെ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ തുടരുന്നു. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ് (17)ആണ് മരണപ്പെട്ടത്. മൃതദേഹം ചെര്‍ക്കള കെ.കെ പുറത്തെ സ്വകാര്യ ആശുപത്രിയില്‍. അഷ്‌റഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ബന്ധുക്കളായ മൂന്നു കുട്ടികളും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അപലപനീയം: കാന്തപുരം

  തൃശൂര്‍: പാലക്കാട്‌ ക്രിസ്മസ് ആഘോഷത്തിന് തയ്യാറാക്കിയ പുൽക്കൂട് നശിപ്പിച്ച സംഭവം അപലപനീയമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്. നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കണം. ഇന്ത്യയിൽ മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷമാണെങ്കിൽ ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ന്യൂനപക്ഷമാണ്. അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലോകത്തെവിടെയും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിദ്വേഷവും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. അതിനു ആരും വളം വെച്ചുകൊടുക്കുരുത്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും മതേതരമായി ചിന്തിക്കുന്നവരാണ്. പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ യഹിയ റോഡസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജമാ...

കോടതി വിധി അംഗീകരിക്കുന്നു; അപ്പീല്‍ നല്‍കുമെന്ന് സിപിഎം; ധാര്‍മികതയുടെ വിജയമെന്ന് സതീശന്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം 14 പേര്‍ കുറ്റക്കാരെന്ന സിബിഐ കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്ന് സിപിഎം. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കായി പാര്‍ട്ടി അപ്പീല്‍ നല്‍കും. നിരപരാധികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സിപിഎം ഒരു കൊലപാതകവും കേരളത്തില്‍ ആസൂത്രണം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധിപ്പകര്‍പ്പ് പഠിച്ചശേഷം തുടര്‍ നടപടിയെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. നേതാക്കളെ സിബിഐ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.  അതേസമയം, ധാര്‍മികതയുടെ വിജയമാണ് കോടതി വിധിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം. കൊന്നതും പ്രതികളെ ഒളിപ്പിച്ചതും തെളിവ് നശിപ്പിച്ചതുമെല്ലാം സിപിഎമ്മാണ്. കൃപേഷിന്‍റെയും ശരത്​ലാലിന്‍റെയും കുടുംബങ്ങളുമായി ആലോചിച്ച ശേഷം, കോടതി കുറ്റവിമുക്തരാക്കിയ 10 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസ് നടത്താന്‍ ചെലവാക്കിയ ഒരുകോടി രൂപ സിപിഎം തിരികെ നല്‍കണമെന്നും സതീശന്‍ ആവശ്യപ...

യുഎഇ ആലംപാടി ജമാഅത്ത് ചികിത്സാ സഹായം കൈമാറി

  ആലംപാടി : യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബെളളുറടുക്കയിലെ സഹോദരന്ന് ചികിത്സാസഹായം കൈമാറി. യുഎഇ ആലംപാടി ജമാഅത്ത് ജനറൽ സെക്രട്ടറി ഹനീഫ് ചെറിയാലംപാടി ആലംപാടി ഖിളർ ജമാഅത്ത് ട്രഷറർ ഹമീദ് മിഹ്റാജിന്ന് സഹായം കൈമാറി. ഖിളർ ജമാഅത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി മദക്കത്തിൽ , ജമാഅത്ത് കമ്മിറ്റിയംഗം അമീർ ഖാസി , യുഎഇ ജമാഅത്ത് സെക്രട്ടറി ഷെരീഫ് ഹാജി മദക്കത്തിൽ , പ്രവർത്തക സമിതിയംഗം അബൂബക്കർ മിഹ്റാജ് , ഹാജി കാദർ , മഹ്മുദ് മിനിസ്റ്റർ , ഖാസി കാദർ ഹാജി , ഷെരീഫ് അബൂബക്കർ എന്നിവർ സംബന്ധിച്ചു

മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിടപറയും; സംസ്‌കാരം രാവിലെ 11.45 ന്

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്കാരം ഇന്ന് രാവിലെ 11.45 ന് ഡൽഹി യമുനാതീരത്തെ നിഗംബോധ്ഘട്ടിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആണ് സംസ്കാരം. രാവിലെ എട്ടിന് മോത്തിലാൽ നെഹ്റു മാർഗിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് ഭൗതികദേഹം എ.ഐ.സി.സി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതൽ അവിടെ പൊതുദർശനം. ശേഷം വിലാപയാത്രയായാണ് നിഗം ബോധ്ഘാട്ടിലേക്ക് കൊണ്ടുപോവുക. സംസ്കാരത്തിനും സ്മൃതികുടീരം നിർമിക്കാനുമായി  രാജ്ഘട്ടിനടുത്ത് പ്രത്യേകം സ്ഥലം അനുവദിക്കണെമെന്ന്കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. അതേസമയം തലസ്ഥാനത്ത് മൻമോഹൻ സിങ്ങിന് സ്മാരകം നിർമിക്കാൻ സർക്കാർ തീരുമാനിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.

പെരിയ ഇരട്ടക്കൊലക്കേസ്: ഉദുമ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പേരെ വെറുതെവിട്ടു

  കൊച്ചി: പേരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.   സംഭവത്തിൽ തൊട്ടടുത്ത ദിവസം തന്നെ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പിതാംബരനെയും സുഹൃത്തും സഹായിയുമായ സി ജെ സജിയെയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് സർക്കാർ ഉത്തരവിറക്കി. എന്നാൽ പൊലീസ് അന്വേഷണത്തിൽ അസംതൃപ്തരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും മാതാപിതാക്ക...

ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവര്‍ണര്‍ പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ യാത്രയയപ്പ്. പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. ഇദ്ദേഹം പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ബിഹാറിലേക്ക് തിരിക്കും. ഇദ്ദേഹം ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും. രാജ്ഭവന്‍ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കുന്നത്. ആര്‍എസ്എസില്‍ നിന്ന് ബിജെപിയിലെത്തി ഗോവയില്‍ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഗവര്‍ണറായത്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ അര്‍ലേക്കറായിരുന്നു ഗവര്‍ണ്ണര്‍. ഹിമാചലില്‍ സ്‌കൂളുകളും കോളേജുകളും തൊഴിലാളികളുടെ താമസസ്ഥലവും ഒക്കെ നിരന്തരം സന്ദര്‍ശിച്ച് രാജ്ഭവന് പുറത്തേക്കിറങ്ങിയ വ്യക്തിയായിരുന്നു അര്‍ലേക്കര്‍. രാജ്ഭവന്റെ വാതിലുകളും നിരന്തരം സന്ദര്‍ശനങ്ങള്‍ക്കായി തുറന്നു കൊടുത്തിരുന്നു.

ഉപ്പളയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കൊള്ളയടിച്ച സംഘത്തലവന്‍ തിരുട്ടുഗ്രാമം കാര്‍വര്‍ണ്ണന്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പളയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കവര്‍ച്ച ചെയ്ത സംഭവത്തിന്റെ സൂത്രധാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്, ട്രിച്ചി, രാംജിനഗര്‍, ഹരിഭാസ്‌കര്‍ കോളനിയിലെ തിരുട്ടുഗ്രാമം കാര്‍വര്‍ണ(28)നെയാണ് ഡിവൈ.എസ്.പി. സി.കെ സുനില്‍കുമാര്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സംഘത്തലവനായ കാര്‍വര്‍ണ്ണനും മറ്റൊരു പ്രതിയും സ്വന്തം ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടില്‍ വേഷം മാറിയെത്തി താമസിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാര്‍വര്‍ണ്ണനെ തിരിച്ചറിഞ്ഞ പൊലീസ് സംഘം ചാടിവീണു. പ്രതി പൊലീസിനെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് സാഹസികമായാണ് കാര്‍വര്‍ണ്ണനെ കീഴടക്കിയത്. പൊലീസ് സംഘത്തില്‍ മഞ്ചേശ്വരം എസ്.ഐ രതീഷ് ഗോപി, എസ്.ഐ ദിനേശ് രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ ഷുക്കൂര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു. 2024 മാര്‍ച്...

മൻമോഹൻ സിങ്ങിന് വിട നൽകാൻ രാജ്യം, ആദരാഞ്ജലി നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; സംസ്കാരം നാളെ രാവിലെ 11ന്

  ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍ നേര്‍ന്നു. പൂര്‍ണ ദേശീയ ബഹുമതികളോടെ നാളെ രാവിലെ 11നായിരിക്കും സംസ്കാരം നടക്കുക. മൻമോഹൻ സിങിന്‍റെ മൃതദേഹം നാളെ രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്ത് എത്തിക്കും. തുടര്‍ന്ന് ഇവിടെ പൊതുദര്‍ശനം നടക്കും. ഇതിനുശേഷം 9.30ഓടെ സംസ്കാര സ്ഥലത്തേക്ക് വിലാപ യാത്രയായി കൊണ്ടുപോകും. തുടര്‍ന്നായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. ഇടമുറിയാതെ ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമെത്തിയത്. പുഷ്ടപചക്രം സമര്‍പ്പിച്ച് മോദി ആദരം അറിയിച്ചു. മോദിക്ക് പിന്നാലെ അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മന്‍മോഹന്‍ സിങ്ങി ന് ആദരം നല്‍കി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോ...

ഇരട്ട പാസ്‌പോര്‍ട്ട്: കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്തു

  കാസര്‍കോട്: ഇരട്ട പാസ്‌പോര്‍ട്ട് കൈവശം വെച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട,് നെല്‍ക്കളയിലെ റഫീഖ് മുഹമ്മദിനെ(42) തിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. റഫീഖ് നേരത്തെ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ട് സമ്പാദിച്ചിരുന്നു. ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് റഫീഖ്. ഇതിനിടയിലാണ് ബംഗ്‌ളൂരു ഓഫീസില്‍ നിന്ന് മറ്റൊരു പാസ്‌പോര്‍ട്ട് സമ്പാദിച്ചത്. പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയപ്പോഴാണ് ഇരട്ട പാസ്‌പോര്‍ട്ട് ഉള്ള കാര്യം വ്യക്തമായത്. ഇക്കാര്യം പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാനഗര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്.

എരിയാല്‍ ആബിദ് കൊലക്കേസിലെ സാക്ഷിക്ക് കോടതി വളപ്പില്‍ വധഭീഷണി; മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  കാസര്‍കോട്: എരിയാലിലെ ആബിദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ സാക്ഷിയെ കോടതി വളപ്പില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. എരിയാലിലെ ഇ.എം ഇബ്രാഹിം ഖലീലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് റഫീക്ക്, മാര്‍ക്കറ്റ് റഫീഖ്, ജലീല്‍ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. 2007 നവംബര്‍ 20ന് എരിയാലിലെ ഐഎന്‍എല്‍ പ്രവര്‍ത്തകനും എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകനുമായ ആബിദ് കൊല്ലപ്പെട്ടത്. ഈ കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് (മൂന്ന്) കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേസിലെ രണ്ടാം സാക്ഷിയാണ് വധഭീഷണിക്ക് ഇരയായ ഇബ്രാഹിം ഖലീല്‍.

മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം

  ദില്ലി : അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി. പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.  വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദ‍ർശനമുണ്ടാകും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്നലെ രാത്രി ദില്ലിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു മൻമോഹൻ സിങ്. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

  മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

ഗവര്‍ണര്‍ പദവിയില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെ പരിഗണിക്കണം: ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി

  ആമ്പല്ലൂര്‍/ തൃശൂര്‍: സജീവ കക്ഷി രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ളവരെ ഗവർണർ പദവിയിൽ നിയോഗിക്കുന്നത് സംസ്ഥാനങ്ങളും ഗവര്ണർമാരും തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കാൻ സഹായകമാകുമെന്ന് എസ് വൈ എസ് സംസ്ഥാന ജന:സെക്രട്ടറി ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി കാന്തപുരം അഭിപ്രായപ്പെട്ടു. കേരള യുവജന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ആത്മീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് അഭിമാനമായ എത്രയോ പ്രതിഭകൾ നമ്മുടെ രാജ്യത്തുണ്ട്. അത്തരക്കാരെ ഇത്തരം ഭരണഘടനാ പദവികളിലേക്ക് പരിഗണിക്കുന്നത് രാജ്യത്തിൻറെ യശസ്സുയർത്തും. കക്ഷി രാഷ്ട്രീയത്തിൽ നിന്നുള്ളവരെ തന്നെ നിയമിക്കണം എന്ന് ഭരണഘടനയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചടങ്ങില്‍ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പിഎസ്‌കെ മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് തുറാബ് അസഖാഫ്,ഡോ പി.എ ഫാറൂഖ് നഈമി,ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്‍,റഹ്മത്തുള്ള സഖാഫി എളമരം പ്രഭാഷണം നടത്തും. ഐ എം കെ ഫൈസി,അഡ്വ പി.യു അലി,അബ്ദു ഹാജി കാദിയാളം,ഗഫൂര്‍ മൂന്നുപീടിക, എസ് എം കെ തങ്ങള്‍,വരവൂര്‍ അസീസ് ന...

മലയാളത്തിൻ്റെ ‘പെരുന്തച്ചന്’ വിട; എം.ടി വാസുദേവൻ നായർ ഇനി ഓർമ്മ

കോഴിക്കോട്: മലയാള ഭാഷയുടെ ‘പെരുന്തച്ചന്’ യാത്രചൊല്ലി കേരളം. എം.ടി വാസുദേവൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പല തലമുറകൾക്ക് വായനയെ സമ്മോഹനമായ അനുഭവമാക്കിയ എഴുത്തുകാരന് മലയാളം ആദരവോടെ, വേദനയോടെ യാത്രാമൊഴിയോതി. കേരള സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിയുടെ വീടായ സിതാരയിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ എം.ടി. അവസാനമായി ‘സിതാര’യുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക്. ഭൗതികശരീരം വഹിച്ച് വീട്ടിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നതുവരേയും ‘സിതാര’യിലേക്ക് ജനം ഒഴുകിയെത്തി. മലയാളത്തിന്റെ പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകൾ കാത്തുനിന്നു. അന്ത്യകർമ്മങ്ങൾക്ക് എംടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ ടി സതീശൻ നേതൃത്വം നൽകി. അടുത്ത ബന്ധുക്കളായ എം ടി രാജീവ്‌, എം ടി രാമകൃഷ്‌ണന്‍, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും മകൾ അശ്വതിയും മൃതദേഹത്തെ വലംവെച്ചു. കർമ്മങ്ങൾക്ക് ശേഷം കൃത്യം 5.23 ന് എം ടി വാസുദേവൻ നായർ എന്ന സാഹിത്യ കുല...

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; റവന്യൂ വകുപ്പിലെ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ റവന്യൂ വകുപ്പിലെ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. സര്‍വ്വേ വകുപ്പിലെ 4 ജീവനക്കാര്‍ക്കും സസ്പന്‍ഷന്‍ ലഭിച്ചു. അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍ തുകയും പലിശയും ഈടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത 6 പേരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. വിവിധ വകുപ്പുകളിലായി 1458 ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങിയെന്നാണ് ധനവകുപ്പ് നേരത്തെ കണ്ടെത്തിയത്. അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പും നടപടി സ്വീകരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പിലാണ് കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ളത്. 373 പേരാണ് ആരോഗ്യ വകുപ്പില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത്.

പെരിയ ഇരട്ടക്കൊലക്കേസ് വിധി ശനിയാഴ്ച; കനത്ത സുരക്ഷ ഒരുക്കി പൊലീസ്

  കാസര്‍കോട്: കേരള രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ പെരിയ, കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി എറണാകുളം സി ബി ഐ കോടതി ഡിസംബര്‍ 28ന് പ്രസ്താവിക്കും. പ്രസ്താവന കണക്കിലെടുത്ത് ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ മേല്‍നോട്ടത്തിലായിരിക്കും പൊലീസ് സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച്ച ചേരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. പുല്ലൂര്‍- പെരിയ പഞ്ചായത്ത് കേന്ദ്രീകരിച്ചു കൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കാണ് മുന്‍തൂക്കം ഉണ്ടാവുകയെന്നാണ് സൂചന. പെരിയ, കല്യോട്ട്, ഏച്ചിലടുക്കം തുടങ്ങിയ പ്രദേശങ്ങള്‍ കനത്ത പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഈ പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്താനുള്ള ആലോചനയും സജീവമാണ്. ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. 2019 ഫെബ്രുവരി 17ന് രാത്രിയിലാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. തന്നിത്തോട്ട് വച്ച് ഇവര്‍ സഞ്ചരിച്ചിര...

ടാങ്കര്‍ ലോറിയില്‍ നിന്ന് എണ്ണ ചോര്‍ന്ന് റോഡില്‍ തളം കെട്ടി; ദേശീയപാതയില്‍ ഗതാഗതം അഞ്ചുമണിക്കൂറോളം തടസപ്പെട്ടു, സംഭവം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം

കാസര്‍കോട്: ടാങ്കര്‍ ലോറിയില്‍ നിന്ന് ഭക്ഷ്യ എണ്ണ ചോര്‍ന്ന് റോഡില്‍ തളം കെട്ടി. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് നഗരത്തിലെ ദേശീയ പാതയില്‍ അഞ്ചുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് എണ്ണ ചോര്‍ന്നത്. ഇതേ തുടര്‍ന്ന് 75 മീറ്ററോളം ദൂരത്തില്‍ റോഡില്‍ എണ്ണ തളം കെട്ടിക്കിടന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. മണിക്കൂറോളം റോഡില്‍ വെള്ളം ചീറ്റി കഴുകിയിട്ടും പൂര്‍ണതോതില്‍ എണ്ണ നീക്കം ചെയ്യാന്‍ സാധിച്ചില്ല. ഒടുവില്‍ ദേശീയപാതയുടെ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി ലിമിറ്റഡിന്റെ മണ്ണുമാന്തി യന്ത്രം എത്തിച്ച് എണ്ണ നീക്കം ചെയ്തു. തുടര്‍ന്ന് എംസാന്റ് വിതറിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വാഹനങ്ങളെ കടത്തിവിട്ടത്. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ എസ് സാദിഖ്, ടി അമല്‍ രാജ്, എം.രമേശ, പ്രവീണ്‍ ടിവി എന്നിവരാണ് എണ്ണ നീക്കം ചെയ്യാനെത്തിയത്.

ജന്മന ദിനം ഐസിയുവിൽ……….. രാധാകൃഷ്ണ കെദില്ലായ്ക്ക് ഇരട്ടി മധുരം

വളരെ അത്യാസന്ന നിലയിലാണ് ഹൃദയത്തിന് ബ്ലോക്കുമായി മുള്ളേരിയ പണിയയിലെ രാധാകൃഷ്ണ കെദില്ലായയെ ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റി സർജറിക്ക് വിധേയമാക്കി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രശസ്ത കാർഡിയോളജി വിദഗദ്ധൻ ഡോ: അബ്ദുൾ നവാഫിനോട് ഡിസംബർ 25 ന് എൻ്റെ 70-ാം ജന്മ ദിനമാണെന്നും,എല്ലാവർഷവും കുടുംബത്തോടൊപ്പം ആഘോഷിക്കാറുണ്ടെന്നും ഇപ്രാവശ്യം അതിന് കഴിയില്ലല്ലൊ എന്ന ദുഃഖം പങ്കുവെച്ചപ്പോൾ ഒന്നും ആലോചിച്ചില്ല. ആശുപത്രി മാനേജ്മെൻ്റും ജീവനക്കാരും അണുവിമുക്തമാക്കിയ ഐസിയുവിൽ രോഗിക്ക് ജന്മദിനം ആഘോഷിക്കാനുള്ള സൗകര്യം ഒരുക്കിയത് എല്ലാവരിലും കൗതുകമുണ്ടാക്കി. സന്തോഷകണ്ണുനീർ തുടക്കുന്നത് ആശൂപത്രി അധികൃതർ സാക്ഷ്യം വഹിച്ചു. രോഗിക്ക് കഴിക്കാൻ പററുന്ന ഹെൽത്തികേക്ക് അദ്ദേഹത്തിൻ്റെ മകൻ്റെ സാനിധ്യത്തിൽ മുറിച്ച് സന്തോഷം പങ്കുവെച്ചു. മറ്റുള്ള രോഗികളും തൻ്റെ വേദനകൾ മറന്ന് സന്തോഷത്തിൽ പങ്കുചേർന്നത് നവ്യാനുഭവമായി. ഹൃദയത്തിൻ്റെ ബ്ലോക്ക് നീക്കിയതും,കേക്ക് മുറിച്ചതും ഇരട്ടി മധുരമായി കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. കെദില്ലായ സുഖം ...

പുഷ്പ 2 റിലീസിനിടെ സ്ത്രീ മരിച്ച സംഭവം: തെലുങ്ക് സിനിമാ വ്യവസായ പ്രതിനിധികള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണും

  ന്യൂഡല്‍ഹി: തെലുങ്ക് സിനിമാ വ്യവസായ പ്രതിനിധികള്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഇന്ന് കാണും. പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്, സര്‍ക്കാരും സിനിമാവ്യവസായ മേഖലയും തമ്മിലുണ്ടടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനാണ് യോഗം. സര്‍ക്കാരും വ്യവസായവും തമ്മിലുള്ള 'ആരോഗ്യകരമായ ബന്ധം' വളര്‍ത്തിയെടുക്കാനാണ് പ്രതിനിധി സംഘം ലക്ഷ്യമിടുന്നതെന്ന് തെലങ്കാന സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എഫ്ഡിസി) ചെയര്‍മാനും പ്രമുഖ നിര്‍മ്മാതാവുമായ ദില്‍ രാജു പറഞ്ഞു.

എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

ദില്ലി: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തന്‍റെ ചിന്തകൾ കുടുംബത്തോടൊപ്പം എന്നും മോദി എക്സിൽ കുറിച്ചു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ കഥകളെല്ലാം കേരളത്തിന്‍റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.

മാഞ്ഞു, മലയാളത്തിന്‍റെ സുകൃതം; എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍ (91)  അന്തരിച്ചു. കോഴിക്കോട്ട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പത്തുമണിക്കായിരുന്നു അന്ത്യം. വീട്ടില്‍ വിശ്രമത്തിലായിരുന്ന എം.ടിയെ ശ്വാസതടസത്തെത്തുടര്‍ന്ന് പതിനഞ്ചാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി, പിന്നാലെ ഹൃദയാഘാതവുമുണ്ടാകുകയായിരുന്നു. മലയാളത്തിന്റെ ഖ്യാതി അതിരുകള്‍ കടത്തിയ എഴുത്തുകാരനാണ് തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ വിട പറയുന്നത്. എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എം.ടി.  1933 ജൂലൈ 15ന് കൂടല്ലൂരിൽ ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായാണ് എം.ടിയുടെ ജനനം. 'എന്‍റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്‍റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്. എന്‍റെ അമ്മയുടെ തലോടലും ശാസനയുമാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്’ എന്നെഴുതിയ എം.ടി മടങ്ങുമ്പോള്‍ അനാഥമാകുന്നത് ഒരു നാടൊന്നാകെയാണ്. മഞ്ഞ്‌, കാലം, നാലുകെട്ട്, അസുരവിത്...

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നു, കേരളത്തിലടക്കം പുനഃസംഘടന അതിവേഗത്തിലാക്കാൻ കോൺഗ്രസ്; ബെലഗാവിയിൽ നാളെ യോഗം

  ബെലഗാവി: പുനഃസംഘടനക്ക് സമയ പരിധി നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്. നാളെ കര്‍ണ്ണാടകയിലെ ബെലഗാവിയില്‍ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. മഹാരാഷ്ട്ര, ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷനെ വൈകാതെ നിയോഗിച്ചേക്കും. അംബേദ്കര്‍ വിവാദത്തിലെ തുടര്‍ നടപടികളും യോഗം തീരുമാനിക്കുമെന്നാണ് വിവരം. ഗാന്ധിജി പങ്കെടുത്ത ബെലഗാവി കോണ്‍ഗ്രസ് സമ്മേളനത്തിന്‍റെ നൂറാം വാര്‍ഷിക സ്മരണ പുതുക്കിയാകും ബെലഗാവിയിൽ പ്രവര്‍ത്തക സമിതി ചേരുക.  'ഭരണത്തിൽ വരിക എളുപ്പമല്ല', ഭാവി മുഖ്യമന്ത്രി ചർച്ച അനാവശ്യം'; നേതൃത്വത്തിന് എംകെ രാഘവന്റെ മുന്നറിയിപ്പ് വിശദ വിവരങ്ങൾ ഇങ്ങനെ പുനഃസംഘടനക്ക് സമയ പരിധി നിശ്ചയിക്കുക എന്ന പ്രധാന അജണ്ടയിലാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നത്. നാളെ ബലെഗാവിയില്‍ ഗാന്ധി സ്മരണയിലാകും 150 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി ചേരുക. ഭരണഘടനക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ചെറുക്കാന്‍ കൂടുതല്‍ പ്രചാരണ, പ്രക്ഷോഭ പരിപാടികള്‍ പാര്‍ട്ടി തീരുമാനിക്കും. അമിത്ഷായുടെ മാപ്പും, രാജിയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിലും രൂപരേഖ പ്രവർത്തക സമിതിയിലുണ്ടാകും. 202...

ഡയമണ്ട് എക്സിബിഷൻ തുടക്കമായി

സിറ്റി ഗോൾഡ് ഗ്രൂപ്പ്സിന്റെ 25 ആം വാർഷികത്തോടനുബന്ധിച്ചുള്ള HOPE ഡയമണ്ട് എക്സിബിഷൻ ഇന്നലെ CITYGOLD കാസർഗോഡ് ഷോറൂമിൽ ആരംഭിച്ചു..  ഡിസംബർ 24 മുതൽ ജനുവരി നാലുവരെ നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ നിരവധി ഓഫറുകൾ ആണ് കസ്റ്റമേഴ്സിനായി സിറ്റി ഗോൾഡ് ഒരുക്കിയിട്ടുള്ളത്.. എക്സിബിഷന്റെ ഉദ്ഘാടനം NILOFAR GLAM BY HANNA നിർവഹിച്ചു...  തുടർന്ന് എക്സിബിഷനിലെ ആദ്യ സെയിൽ നിലോഫർ ഉം രണ്ടാമത്തെ  സെയിൽ ഹസീനാ റഹീമും ഏറ്റുവാങ്ങി... സിറ്റി ഗോൾ ഗ്രൂപ്പ് ചെയർമാൻ കരീം കോളിയാട് , സിറ്റി ഗോൾഡ് ഗ്രൂപ്പ് എംഡി ഇർഷാദ് കോളിയാട്, ബ്രാഞ്ച് മാനേജർ തംജീദ് , AGM അജ്മൽ, സെയിൽസ് മാനേജർ കൃഷ്ണൻ , മാർക്കറ്റിംഗ് മാനേജർ സഹദാഫ് തുടങ്ങിയവർ സംബന്ധിച്ചു...

എസ്‌വൈഎസ് കേരള യുവജന സമ്മേളനം: നഗരിയിൽ നാളെ ആത്മീയ സമ്മേളനം; ആയിരങ്ങൾ പങ്കെടുക്കും

  തൃശ്ശൂർ: ആമ്പല്ലൂരിലെ എസ്‌വൈഎസ് കേരള യുവജന സമ്മേളന നഗരിയിൽ നാളെ വൈകുന്നേരം ആത്മീയ സമ്മേളനം നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുക്കും. ജില്ലയിലെ പ്രസ്ഥാനിക കുടുംബ സംഗമമായി സമ്മേളനം മാറും.  ദിക്ർ മജ്‌ലിസ്, ബുർദ മജ്ലിസ്, പ്രാർഥന, പ്രഭാഷണങ്ങൾ നടക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതൻമാരും നേതൃത്വം നൽകും. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത ജില്ലാ പ്രസിഡന്റ് മുഹ്‌യിദ്ദീന്‍കുട്ടി മുസ്ലിയാര്‍ താഴപ്ര അധ്യക്ഷത വഹിക്കും. മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി,അഡ്വ. പിയു അലി,അബ്ദു ഹാജി കാതിയാളം, ഗഫൂര്‍ മൂന്നുപീടിക, മുഹമ്മദലി സഅദി, എസ്എംകെ തങ്ങള്‍, അബ്ദുൽ അസീസ് നിസാമി, അഡ്വ. ബക്കര്‍, അമീര്‍ തളിക്കുളം, ശാഫി ഖാദിരി, അനസ് കെ എം എന്നിവർ സംബന്ധിക്കും.  വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു....

ചോദ്യച്ചോർച്ച: എംഎസ് സൊലൂഷൻസ് സി.ഇ.ഒയ്ക്കായി ലുക്കൗട്ട് നോട്ടിസ്

  ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ്.സൊലൂഷന്‍സ് സി.ഇ.ഒയ്ക്കായി ലുക്കൗട്ട് നോട്ടിസ്. ഷുഹൈബ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നോട്ടിസ്. ക്രിസ്മസ് പരീക്ഷയുടെ ചോര്‍ത്തിയെന്ന് കരുതുന്ന ചോദ്യപേപ്പര്‍ ഷുഹൈബിന്‍റെ ലാപ‍്‌ടോപ്പില്‍ നിന്ന്  കണ്ടെത്താനായില്ല. ഫൊറന്‍സിക് പരിശോധനയിലൂടെ ചോദ്യപേപ്പര്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഒളിവില്‍ പോയ ഷുഹൈബിനുവേണ്ടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി

മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നല്‍കാതെ കേന്ദ്രം

  തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചത്. ഓഗസ്റ്റില്‍ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. എട്ട് മാസമായിട്ടും കേന്ദ്രം ഇതേവരെ അനുമതി നല്‍കിയില്ല. സിവില്‍ ഏവിേഷന്‍ നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്. 2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം...

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ; ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസില്‍ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ബിഗ് എക്സ്ക്ലൂസീവ്.  എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന് പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്‍റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം പണയം വെച്ചത് മുതല്‍ എഡിഎമ്മിന്‍റെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണം പ...

അതിദാരുണം, ആലപ്പുഴയിൽ തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മുഖമാകെ കടിയേറ്റ നിലയിൽ

  ആലപ്പുഴ : ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടിൽ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവർ കാണുമ്പോഴേക്കും നായ കാർത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്. മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്. മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.  

സി എം ആശുപത്രിയിലെ പാമ്പ് വിഷ ചികിത്സ യൂണിറ്റ് ശ്രദ്ധയാകർഷിക്കുന്നു

  ചെർക്കള: ചെർക്കളയിലെ സിഎം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ പാമ്പ് വിഷ ചികിത്സായൂണിറ്റ് ശ്രദ്ധയാകർഷിക്കുന്നു.  ജില്ലാ ആശുപത്രിയിൽ നിന്നും റഫർ ചെയ്ത ഉഗ്രവിഷമുള്ള അണലി കടിച്ച് ഓക്സിജൻ ആവശ്യമുള്ള രോഗിയെ ചികിത്സ യൂണിറ്റിലെ ഡോക്ടർമാരുടെ സംഘം നിതാന്ത ജാഗ്രതയിലൂടെ ചികിത്സിച്ചു ഭേദമാക്കി.സാധാരണ ഇത്തരം അത്യാസന്ന നിലയിലുള്ള കേസുകൾ ചികിത്സിച്ചു ദേദമാക്കുന്നത് ശ്രമകരമായ ജോലിയും,രോഗം മൂർച്ചിച്ച് വെൻ്റിലേറ്ററിൻ്റെ സഹായം ആവശ്യമായി വരികയും ചെയ്യുമ്പോഴാണ് മൂന്ന് ദിവസം കൊണ്ട് ആശുപത്രിയിലെ മെഡിക്കൽ ടീം ഈ നേട്ടം കൈവരിച്ചത്. അത്യാസന്നനിലയിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ രോഗിയെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്. ഫിസിഷ്യനും,ക്രിറ്റിക്കൽകേർ വിദ്ഗദനുമായ ഡോ. മൊയ്തീൻ ജാസിർ അലിയുടെ നേതൃത്വത്തിള്ള മെഡിക്കൽ സംഘമാണ് ചികിത്സ പൂർത്തിയാക്കി രോഗിയെ ഡിസ്ചാർജ്ചെയ്തത്. മലയോര മേഖലകളിൽ നിന്നും ഒരുപാട് പേർ പാമ്പ് വിഷ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്താറുണ്ട്.വിവിധ തരം വിഷപാമ്പ് കടി കേസുകൾ ഇവിടെ ചികിൽസിച്ചു ദേദമാക്കിയിട്ടുണ്ട്. ഡോ: നാഗമണി നമ്പ്യാർ,ഡോ:അഫ്രീൻ,ഡോ: മുബഷിറ,പ്രത്യക പരിശീലനം ലഭിച്ച നഴ്സുമാരും മെഡി...

എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും

   തൃശൂര്‍: എസ് വൈ എസ് കേരള യുവജന സമ്മേളനം ഡിസംബര്‍ 26 മുതല്‍ 29 വരെ ആമ്പല്ലൂര്‍ നൂറുല്‍ ഉലമ നഗരിയില്‍ നടക്കും. 10,000 സ്ഥിരം പ്രതിനിധികളും പ്രതിദിനം 25000 അതിഥി പ്രതിനിധികളും പങ്കെടുക്കും. ആറുവേദികളിലായി നടക്കുന്ന സമ്മേളനം രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ വികസനത്തിനായുള്ള ക്രിയാത്മക ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും പഠനങ്ങളും സംഘടിപ്പിക്കും. രാജ്യത്തെ മുസ്ലിം ജീവിതവും യുവാക്കളുടെ പുരോഗതിയും പ്രത്യേകമായി ചര്‍ച്ച ചെയ്യും. ഫ്യൂച്ചര്‍ കേരള സമ്മിറ്റ്, നെക്സ്റ്റ്‌ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, യംഗ് ഇന്ത്യ നാഷനല്‍ സെമിനോസിയം, സാംസ്‌കാരിക സംവാദങ്ങള്‍ എന്നീ ഉപസമ്മേളനങ്ങളും യുവത്വത്തിന്റെ വിദ്യാഭ്യാസ, തൊഴില്‍ ഭാവിയും അവസരങ്ങളും പ്രമേയമാക്കി സംഘടിപ്പിക്കുന്ന എന്‍ജെന്‍ എക്‌സ്‌പോയും സമ്മേളനത്തിലെ സുപ്രാധന ഉള്ളടക്കമാകും. വിവിധ സെഷനുകളിലായി ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍, വിദഗ്ധര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പണ്ഡിതന്‍മാര്‍ സംബന്ധിക്കും. ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടന്നു വരുന്ന സംഘടനയുടെ പ്ലാറ്റിനം ഇയര്‍ പരിപ...

പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

  കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. തൃശൂർ മെഡിക്കൽ കോളേജിലെ മനഃശാസ്ത്രജ്ഞർ, മനോരോഗ ചികത്സ വിദഗ്‌ദ്ധർ, ഞരമ്പ് രോഗ വിദഗ്ദ്ധർ എന്നിവർ അടങ്ങുന്ന മെഡിക്കൽ ബോർഡാണ് അമീറുൽ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് സംസ്ഥാന സർക്കാർ കൈമാറി. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ നേരത്തെ സ്റ്റേ ചെയ്തിരുന്നു. തുടർന്ന് കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് കുറ്റവാളിയുടെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് സുപ്രീം...

പുലി ശല്യം; മുളിയാർ പീപ്പിൾസ് ഫോറം ഫോറസ്റ്റ് ഓഫിസ് മാർച്ച് നടത്തി

  മുളിയാർ: ഗ്രാമത്തിൽ തുടർച്ചയായി നേരിടുന്ന പുലി ശല്യത്തിനെതിരെ മുളിയാർ പീപ്പിൾസ് ഫോറം ബോവിക്കാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.  മുളിയാർ പ്രദേശവാസികൾക്ക് പുലി ആക്രമണം വലിയ ഭീഷണിയായി മാറിയതായി പ്രതിഷേധക്കാർ ആരോപിച്ചു. പുലികളെ കൂട് വെച്ച് പിടികൂടുക ,എ ആർ ടി ശക്തിപ്പെടുത്തുക,വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക,വീടുകളും കൃഷിയിടങ്ങളും തകർക്കുന്ന പുലികൾ ജനജീവിതത്തെ അപകടത്തിലാക്കുന്നുവെന്ന തുടങ്ങിയ ആവശ്യം ഉന്നയിച്ചവരാണ് മാർച്ചിൽ പങ്കെടുത്തത്. വിളകളും കടിഞ്ഞാറുമാണ് കൂടുതൽ ലക്ഷ്യമാകുന്നത്. കുട്ടികളുടെയും വയോധികരുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടി വേണമെന്ന് ഫോറം ആവശ്യപ്പെട്ടു. ഫോറസ്റ്റ് അധികൃതർ വിഷയത്തിൽ അവഗണന കാണിക്കുന്നതായി ആരോപിച്ച പ്രതിഷേധക്കാർ, പുലിയെ പിടികൂടാനും ഗ്രാമത്തിന് സുരക്ഷ ഉറപ്പാക്കാനുമുള്ള കൃത്യമായ നടപടി ഉടൻ വേണമെന്ന് ആവശ്യപ്പെട്ടു. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ ജനപ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി. പ്രദേശത്ത് പുലി ശല്യത്തിന്റെ പരിഹാരം ഉറപ്പാക്കുന്നതുവരെ സമരങ്ങൾ തുടരുമെന്ന് പീപ്പിൾസ് ഫോറം നേതാക്കൾ അറിയിച്ചു. പ്രമ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു, മേക്കപ്പ് മാനേജർക്കെതിരെ കേസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചിരുന്നു. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന്‍റെ പേരില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ സ്വകാര്യമായ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുകയോ ചെയ്താല്‍ പരാതി നല്‍കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

  കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. ഷുഹൈബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്ക് അയക്കും. എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ്. 

പഠിച്ചില്ലെങ്കിൽ തോൽപ്പിക്കും! ഓൾ പാസ് സമ്പ്രദായം നിർത്തലാക്കുന്നു; വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധമാക്കി

ന്യൂഡൽഹി: വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ എല്ലാ കുട്ടികൾക്കും സ്ഥാനക്കയറ്റം നല്‍കുന്ന നയം റദ്ദാക്കി. 2019 ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും വിഷയത്തിൽ കുട്ടികൾ തോൽക്കുകയാണെങ്കിൽ ഇവര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ല. സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു കുട്ടിയെയും ഒരു സ്‌കൂളില്‍ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നേരത്തെ വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതാണ് രീതി. ഈ നയത്തിനാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ തോറ്റാല്‍ തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. രണ്ടുമാസത്തിനകം തോറ്റ വിദ്യാര്‍ഥികള്‍ വീണ്ടും വാര്‍ഷിക പരീക്ഷ എഴുതണം. ഇതിലും തോല്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന സ്ഥാനക്കയറ്റം നല്‍കില്ല. പഠനത്തിന്റെ വിവിധ ...

ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണം; ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്, നയതന്ത്ര തലത്തിൽ കത്ത് നൽകി

  ദില്ലി: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്.  വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. നാല് മാസം പിന്നിടുമ്പോഴാണ് ഹസീനയെ തിരിച്ചയക്കണമെന്ന ശക്തമായ ആവശ്യം ബംഗ്ലാദേശ് മുന്‍പോട്ട് വയ്ക്കുന്നത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഇക്കാര്യം ഉന്നയിച്ച് വിദേശ കാര്യമന്ത്രാലയത്തിന് നല്‍കിയത്. നിയമ നടപടിക്ക് ഹസീന എത്രയും വേഗം വിധേയയാകണമെന്ന് വിദേശകാര്യമന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടു. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യം.  വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ മുന്‍ പ്രധാനമന്ത്രിക്കു...

സിപിഎം ജില്ലാ സമ്മേളനം ഫെബ്രു.5,6,7 തിയതികളില്‍ കാഞ്ഞങ്ങാട്ട് ,

കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനം ഫെബ്രു.5,6,7 തിയതികളില്‍ കാഞ്ഞങ്ങാട്ട് നടത്താന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1959 ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബര്‍ 30നു മുമ്പും 143 ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 30നു മുമ്പും 12 ഏരിയാ സമ്മേളനങ്ങള്‍ ഡിസംബര്‍ 1,2 തിയതികളിലും പൂര്‍ത്തിയാക്കി. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പതാകദിനം ജനുവരി 15നു നടത്തും. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാകജാഥ പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥ കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും. പൊതുസമ്മേളന നഗറിലേക്കുള്ള പതാക മുനയംകുന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൊടിമരം ചീമേനി രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും ദീപശിഖ ജില്ലയിലെ എല്ലാ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നും സമ്മേളന നഗരിയിലേക്ക് കൊണ്ടു വരും. സമ്മേളനത്തിന് അനുബന്ധമായി കാഞ്ഞങ്ങാട് ഏരിയയില്‍ എല്ലാ ബ്രാഞ്ചുകളിലും ചരിത്രസ്മൃതി സദസ്സുകള്‍ സംഘടിപ്പിക്കും. രക്തസാക്ഷി കുടുംബങ്ങള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ ആദരിക്കും. സെമിനാറുകളും ഉണ്ടായിരിക്കുന്നതാണ്. മാധ്യമ കൂട്ടായ്മ, വിദ്യാര്‍ത്ഥ...

പെരിയ ഇരട്ടക്കൊലപാതകം; വിധി ഡിസംബര്‍ 28 ന്

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി ഡിസംബര്‍ 28 ലേക്ക് മാറ്റി. അന്തിമവാദം കൊച്ചി സിബിഐ കോടതിയില്‍ പൂര്‍ത്തിയായതോടെ വിധി 28ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. 2019 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം.

വിജയരാഘവൻ്റെ വിവാദ പ്രസ്താവന; പിന്തുണച്ചും ന്യായീകരിച്ചും സിപിഎം നേതാക്കൾ, വർഗീയ നിലപാടില്ലെന്ന് വിശദീകരണം

  തിരുവനന്തപുരം: വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് സിപിഎം നേതാക്കൾ. എംവി ​ഗോവിന്ദനും, ടിപി രാമകൃഷ്ണനും പികെ ശ്രീമതിയും വിജയരാഘവനെ പിന്തുണച്ച് രം​ഗത്തെത്തി. വിജയരാഘവൻ വിമർശിച്ചത് വർഗീയ സംഘടനകളുമായി ചേർന്നുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തെയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം വർഗീയ വാദികളുടെ പിൻബലത്തിലാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന.  വർഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേർക്കാൻ ലീഗ് ശ്രമിക്കുകയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

ജനവാസ മേഘലകളിലെ പുലി ഭീഷണി, പ്രഷർ ഇംപ്രഷൻ പാഡ് സ്ഥാപിക്കണം. ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ

  കാസർഗോഡ്, ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജനവാസ മേഘലകളിലെ പുലികളുടെ സാന്നിധ്യം കാണപ്പെടുന്നതിനാൽ ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യവും ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ ബന്ധപ്പെട്ട അധികാരികൾ ഗൗരവ തരത്തിൽ നടപടികൾ സ്വീകരിക്കണമെന്നും, 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം അനുസരിച്ചുള്ള തുടർ നടപടികൾ സ്വീകരിക്കണമെന്നും കാസർഗോഡ് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ പ്രസിഡണ്ട് ബി.അബ്ദുൾ ഗഫൂർ ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനവും ആവശ്യപ്പെട്ടു. കേന്ദ്ര വന്യജീവി സംരക്ഷന്ന നിയമത്തിലെ വകുപ്പ് 11 നടപ്പിലാക്കുന്നതിന് മുന്നോടിയായി നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിക്കുന്ന പ്രഷർ ഇപ്രഷൻ പാഡ് വളരെ അടിയന്തിരമായി ഈ പ്രദേശങ്ങളിൽ സ്ഥാപിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പൊലീസ് തലപ്പത്ത് വീണ്ടും പോര്; എം ആര്‍ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍

  തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും പോര്. എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയൻ രം​ഗത്തെത്തി. ഐജിയായിരുന്നപ്പോൾ പി വിജയൻ സസ്പെൻഷനിലേക്ക് പോകാൻ കാരണം ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോൾ എംആർ അജിത്കുമാർ നൽകിയ റിപ്പോർട്ടാണ്. കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങൾ ചോർത്തി നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയൻ നടപടി നേരിട്ടത്. ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടിയുടെ ഭാ​ഗമായി അന്വേഷണം നടത്തിയെങ്കിലും എംആർ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് പി വിജയനെ സർവീസിലേക്ക് തിരിച്ചെടുത്തത്. പിന്നീട് അദ്ദേഹത്തിന് ഇന്റലിജൻസ് എഡിജിപിയായി പ്രമോഷൻ നൽകി. ഇതിന് ശേഷമാണ് ​ഗുരുതരമായ മറ്റൊരു ആരോപണവുമായി എംആർ അജിത് കുമാർ രം​ഗത്ത് വരുന്നത്. ഡിജിപിക്ക് എംആർ അജിത് കുമാർ അന്വേഷണത്തിന്റെ ഭാ​ഗമായി മൊഴി നൽകിയിരുന്നു.  

ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ബന്തടുക്ക എൻ എസ് എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് മാനടുക്കം യു പി സ്കൂളിൽ ആരംഭിച്ചു

സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത ' എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ടാഗ് ലൈൻ. ലഹരിക്കെതിരെ ബോധവൽക്കരണം, വൃദ്ധ ജന സന്ദർശനം, സുസ്ഥിര വികസനം,പുസ്തക പയറ്റ്, ഡിജിറ്റൽ ലിറ്ററസി, സത്യമേവ ജയതെ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായുണ്ട്. ഉദ്ഘാടന സമ്മേളനം കുറ്റിക്കോൽ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി നാരായണി നാരായണൻ നിർവഹിച്ചു. ബന്തടുക്ക സ്കൂൾ PTA പ്രസിഡന്റ്‌ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ പഞ്ചായത്ത്‌ മെമ്പർ കുഞ്ഞിരാമൻ തവനം,ഹെഡ് മിസ്ട്രെസ്സ് അനിത എം നായർ,മാനടുക്കം PTA പ്രസിഡന്റ്‌ ഷിജുമോൻ, ബന്തെടുക്ക SMC ചെയർ മാൻ, ഷിബു ജോസ്, തോമസ് എൻ (SMC )ദേവകി രാമൻ, ബേബി ജോൺ പ്ലാച്ചേരി,സുരേഷ് ഡി എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സനിൽ കുമാർ സ്വാഗതവും ശിവജിത് മോഹൻ നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ ലളിത ക്യാമ്പ് വിശദീകരണം നടത്തി

ബദിയടുക്ക നവജീവനാ സ്കൂൾ എൻ എസ് എസ് സപ്തദിന ക്യാമ്പ് തുടങ്ങി

  എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. മാന്യ: ബദിയടുക്ക നവജീവനാ ഹയർ സെക്കണ്ടറി എൻ. എസ്. എസ് സപ്തദിന ദിന സഹവാസ ക്യാമ്പ് 'കൂട്ട് 2024' മാന്യ ജെ എ എസ് ബി സ്കൂൾ മാന്യ യിൽ ആരംഭിച്ചു. എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എം അബ്ബാസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ശ്യാമ പ്രസാദ് മാന്യ, അനസൂയ, എൻ എച്ച് എസ് എസ്, പി ടി എ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, വൈസ് പ്രസി. ആനന്ദ കെ മൗവ്വാർ, എം പി ടി എ പ്രസിഡണ്ട് രേഷ്മ,  പ്രിൻസിപ്പൽ മാധവൻ ഭട്ടതിരി,  മാന്യ സ്കൂൾ പി ടി എ പ്രസിഡണ്ട് വിജയൻ കാർമാർ, സ്കൂൾ മാനേജർ നിത്യാനന്ദ, ഹെഡ്മാസ്റ്റർ സുരേന്ദ്രൻ, പ്രഭാകരൻ നായർ, ഇ ശ്രീനാഥ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി വി ടി രാജീവൻ എന്നിവർ സംസാരിച്ചു.

മുളിയാർ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം യാഥാർത്ഥ്യ മാക്കണം- യൂത്ത് ലീഗ്

  ബോവിക്കാനം: മുളിയാർ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം ഉടൻ യാഥാർത്ഥ്യ മാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു. സ്വന്തം സ്ഥലത്ത്  അരനൂറ്റാണ്ടോളം പ്രവർത്തിച്ചുവന്ന പോസ്റ്റ് ഓഫീസ് കെട്ടിടം കാലപ്പഴ ക്കത്താൽ ജീർണ്ണിച്ച് ചോർന്നൊലിക്കുന്നതി  നാലാണ് നാല് വർഷം മുമ്പ് വാടക കെട്ടിടത്തിലേക്ക് സേവനം മാറ്റിയത്.ഇത് പൊതു ജനങ്ങൾക്ക് അസൗകര്യം നേരിടുന്ന വിധം കെട്ടിട ത്തിന്റെ മുകളിലാണ്. മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് യുവ ജാഗിരൺ  27 ന് വെള്ളിയാഴ്ച അല്ലാമ നഗർ എം.കെ. കോമ്പൗണ്ടിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജുനൈദ് സ്വാഗതം പറഞ്ഞു. .പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ട്രഷറർ മാർക്ക് മുഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാദർ ആലൂർ, ഭാരവാഹികളായ ഉനൈസ് മദനി നഗർ, നിസാർ ബസ്സ്റ്റാന്റ്,മുഹമ്മദ് പാറ, കലാം ചെമ്മു  ബാലനടുക്കം. അബ്ദുൾ റഹിമാൻ മുണ്ടക്കൈ, ഉമ്മർ ബെള്ളിപ്പാടി  അസീസ് ബോവിക്കാനം, ഖാദർ വാഫി പ്രസംഗിച്ചു.

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് രണ്ടാഴ്ചക്കകം കൈമാറും

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തൽ. അന്തിമ റിപ്പോർട്ട് ഉടൻ ‍ഡിജിപിക്ക് കൈമാറും. കരിപ്പൂർ സ്വര്‍ണക്കടത്ത്, എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അന്‍വർ എംഎൽഎ ഉയർത്തിവിട്ടത് ആരോപണങ്ങളുടെ വിവാദ പെരുമഴ. പക്ഷെ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ എഡിജിപി ക്ലീൻ എന്നാണ് കണ്ടെത്തൽ. ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലൻസ്. പ്രധാനമായും ഉയർന്നത് നാല് ആരോപണങ്ങളാണ്. കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. താഴത്തെ കാർ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടം. എന്നാൽ എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ്. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ള...