കാസർകോട് ജില്ലയിലെ കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആൻറിബയോട്ടിക് മരുന്നുകൾക്ക് പ്രത്യേക നീല കവർ ഏർപ്പെടുത്തിയിരിക്കുന്നു. ആൻറിബയോട്ടിക് പ്രതിരോധം തടയുകയും മരുന്നുകളുടെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർളയാണ് നീല കവറുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചത്. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രമ്യ രവീന്ദ്രൻ അധ്യക്ഷയായി നടന്ന ചടങ്ങിൽ ബോധവൽക്കരണ നിർദേശങ്ങൾ അടങ്ങിയ പ്രത്യേകം തയാറാക്കിയ നീല കവറുകളിൽ ആൻറിബയോട്ടിക് മരുന്നുകൾ രോഗികൾക്ക് നൽകുന്ന രീതിക്ക് തുടക്കം കുറിച്ചു.
പ്രത്യേക നിറമുള്ള കവറിലൂടെ മരുന്നുകൾ വിതരണം ചെയ്യുന്നത് രോഗികൾക്ക് എളുപ്പം മരുന്നുകളെ തിരിച്ചറിയാനും ആൻറിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം കുറയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചടങ്ങിൽ കൃഷ്ണപ്രസാദ് കെ.യു ഇബ്രാഹിം കോട്ട,ബീന ടി.ഡി. രശ്മി,പുഷ്പ,ബിന്ദു,ഇന്ദു സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ