നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മംഗളൂരു എജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമന്-ഉഷ ദമ്പതികളുടെ മകന് രജിത്ത് ആണ് മരണത്തിന് കീഴടങ്ങിയത്. ഗോപികയാണ് രജിത്തിന്റെ ഭാര്യ. ഒരു വയസുള്ള കുഞ്ഞുണ്ട്. കാസര്‍കോട് കെഎസ്ഇബി ഡ്രൈവറായിരുന്നു. അപകടത്തില്‍ കരിന്തളം മഞ്ഞളംകാട്ടെ ബിജു, കിണാവൂരിലെ രതീഷ്, സന്ദീപ്
തുരുത്തി ഓര്‍ക്കളത്തെ ഷിബിന്‍ രാജ് എന്നിവരും മരണപ്പെട്ടിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ