എടനീർ മഠം സ്വാമിജിയുടെ വാഹനം ആക്രമിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടിഎടുക്കണം: സജി സെബാസ്റ്റ്യൻ
കാസറഗോഡ് : ജാതി മതത്തിനതീതമായി ഉത്തര കേരളത്തിന്റെ സാംസ്കാരികവും മത സൗഹാർദ്ദത്തിന്റെ പ്രതീകവുമായ എല്ലാവരാലും ആദരിക്കുന്ന വ്യക്തിത്വവുമാണ് എടനീർ മഠം സ്വാമിജി. എടനീർ മഠാതിപതി സച്ചിദാനന്ദ ഭാരതീ സ്വാമിയുടെ വാഹനം ആക്രമിച്ച സംഭവം സമഗ്ര അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ചെറുപുഴ മുത്തപ്പൻ ക്ഷേത്രം പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്വാമിജിയുടെ വാഹനം മുളിയാർ ഭവിക്കര റോട്ടിൽ വെച്ച് ഒരു സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ട് വന്ന് മാതൃകപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പ്രസ്ഥാപനയിലൂടെ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ