നവംബർ 8 മുതൽ 12 വരെ മാധ്യപ്രദേശിലെ വിദിഷയിൽ വച്ച് നടന്ന 66-ാംമത് ദേശീയ സ്കൂൾ ഗെയിംസ് തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി കേരളത്തിന്റെ കരുത്തായി തൻബിഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി എ എം ഫാത്തിമ.ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 63 അണ്ടർ കിലോ ഗ്രാം വിഭാഗത്തിലാണ് ഫാത്തിമ മത്സരിച്ചത്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെ ഒന്നാം സ്ഥാനം നേടിയ കുട്ടികളോടും കേന്ദ്രിയ വിദ്യാലയ, സി ബി എസ് ഇ, നവോദയ വിദ്യാലയ സമിധി, വിദ്യാഭാരതി തുടങ്ങിയവയിലെ ദേശീയ ജേതാക്കളോടും മത്സരിച്ചാണ് ഫാത്തിമ ഈ മികച്ച നേട്ടം കരസ്തമാക്കിയത്.
2024 ഓഗസ്റ്റ് 17 മുതൽ 20 വരെ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ വച്ച് നടന്ന 41മത് ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സിൽവർ മെഡൽ നേടിയിരുന്നു.
വിദ്യാനഗർ പടുവടുക്കം സ്വദേശിയായ എ എം ഫാത്തിമ തായ്‌ക്വോണ്ടോയിൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് ആണ്. കഴിഞ്ഞ ആറ് വർഷങ്ങളായി തുടർച്ചയായി സംസ്ഥാന തായ്‌ക്വോണ്ടോയിൽ സ്വർണ്ണ മെഡൽ ജേതാവാണ്. കഴിഞ്ഞ വർഷം മാധ്യപ്രദേശിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ വെങ്കല മെഡൽ നേടുകയും ചെയ്തിരുന്നു.കാസറഗോഡ് യോദ്ധ തായ്‌ക്വോണ്ടോ അക്കാഡമിയിലെ മാസ്റ്റർ ജയൻ പൊയിനാച്ചിയാണ് ഫാത്തിമയുടെ പരിശീലകൻ. നായന്മാർമൂല തൻബിഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഫാത്തിമ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. പരേതനായ അഡ്വക്കേറ്റ് അഷ്‌റഫിന്റെയും ജമീലയുടെയും മകളാണ്. സഹോദരങ്ങൾ കദീജ, മുഹമ്മദ്. തായ്‌ക്വോണ്ടോ പരിശീലനം ഒരു കായിക വിനോദം എന്നതിനുപരി തന്റെ സ്വരക്ഷയ്ക്കുള്ള ആത്മവിശ്വാസവും ഏകാക്രതയും ശരീരിക ക്ഷമതയും വർധിപ്പിച്ചിട്ടുണ്ടെന്നും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ