ചട്ടഞ്ചാൽ: ദേശീയ പാത വികസന പ്രവർത്തനവുമായി ബന്ധപെട്ട് ഒരുപാട് ദുരിതം അനുഭവിക്കേണ്ടി വരികയാണ് ചട്ടഞ്ചാലിന്റെ പരിസര പ്രദേശമായ കുന്നാറ, മുണ്ടോൾ പള്ളത്തുങ്കൽ, ബിട്ടിക്കൽ മച്ചിപ്പുറം, മുനമ്പം പ്രദേശവാസികൾ. ഇതേ റോഡിൽ തന്നെയാണ് ഇൻഡസ്ട്രിയൽ എരിയയും സ്ഥിതിചെയ്യുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഈ ഭാഗങ്ങളിൽ നിന്നും വരുന്നവർ ചട്ടഞ്ചാൽ ടൗണിൽ എത്തണമെങ്കിൽ പൊയ്നാച്ചി ടൗണിൽ പോയി തിരിച്ചു വരേണ്ട അവസ്ഥയാണ് ഇത് ഈ പ്രദേശവാസികളുട സഞ്ചാര സ്വാതന്ത്ര്യമാണ് നഷ്ടപെട്ടിരിക്കുന്നത്. ഇതിനൊരു പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കൊണ്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി.
സി എച് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ നായർ പന്നിക്കൽ, സിദ്ധീഖ് ചട്ടഞ്ചാൽ തുടങ്ങിയവർ സംസാരിച്ചു.
ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ: രക്ഷധികാരി ഷാനവാസ് പാദൂർ,
ചെയർമാൻ സിദ്ധീഖ് ചട്ടഞ്ചാൽ, വൈസ് ചെയർമാൻമാർ
അഷറഫ് ടി കെ.
ലത്തീഫ് എം എ,
കൺവീനവർ. പി സി നസീർ, ജോയിൻ കൺവീനർമാർ
സകരിയ, നിസാർ ടി പി. സുലൈമാൻ കെ എം,
ട്രെഷർ ഹൈദർ മുണ്ടോൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ