തൊണ്ടിമുതല്‍ കേസില്‍ ആന്‍റണി രാജുവിന് തിരിച്ചടി. പുനരന്വേഷണം നേരിടണമെന്ന് സുപ്രീം കോടതി. അന്വേഷണത്തിനെതിരായ മുന്‍ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീല്‍ തള്ളി. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി. ലഹരിക്കേസിലെ വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. തൊണ്ടിമുതല്‍ തിരിമറി നടന്നത് 1990ല്‍. കുറ്റപത്രം സമര്‍പ്പിച്ചത് 2006ലാണ്. 18 വര്‍ഷത്തിനുശേഷമാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ജസ്റ്റിസുമാരായ സി.ടി.രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ