ആലൂർ : ഉത്തരവാദിത്വം മനുഷ്യ പ്പറ്റിന്റെ രാഷ്ട്രിയം എന്ന പ്രമേയവുമായി ഡിസംബറിൽ നടക്കുന്ന യുവജന സമ്മേളനത്തിന്റെ ഭാഗമായി പഴയ തലമുറയുടെ സൗഹൃദം പുതുക്കുക, പുതിയ തലമുറയെ പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയും
അതിലുപരി അന്യം നിന്ന് പോകുന്ന നമ്മുടെ സൗഹൃദങ്ങളും, സൗഹൃദ സംഭാഷങ്ങളും തിരികെ കൊണ്ട് വരിക എന്ന മഹത്തായ ആശയവും ലക്ഷ്യവുമായി എസ് വൈ എസ് ആലൂർ യൂണിറ്റ് സൗഹൃദ ചായ സംഘടിപ്പിച്ചു.
കേരള മുസ്ലിം ജമാഅത്ത് ആലൂർ പ്രസിഡൻ്റ് ടി എ മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു, പൊതുപ്രവർത്തകൻ എബി കുട്ടിയാനം ഉദ്ഘാടനം ചെയ്തു, എസ് വൈ എസ് മുള്ളേരിയ സോൺ സെക്രട്ടറി ഹസൈനാർ മിസ്മ്പാഹി പരപ്പ വിഷയ അവതരണം നടത്തി, കുഞ്ഞുണ്ണി മണിക്കാൽ, പ്രഭാകരൻ മുണ്ടക്കൈ, അലി സുഹരി മാസ്തിക്കുണ്ട്, ബി,കെ ഹംസ, രതീഷ് മണിക്കാൽ, അബ്ദുൽ ഖാദർ മീത്തൽ, എടി അബ്ദുല്ല, ഇസ്മായിൽ ആലൂർ തുടങ്ങിയവർ സംസാരിച്ചു.
സവാദ് ആലൂർ, ഫ്രീ കുവൈത്ത് ഹാജി, ഉമ്മർ പന്നടുക്കം
അബ്ദുല്ല അപ്പോളോ, മൊയ്തു സഅദി ബോവിക്കാനം തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു, അബ്ദുല്ല സഖാഫി സ്വാഗതവും, ഹനീഫ് ഹാജി നന്ദിയും പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ