ചെർക്കള: ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഹൃദയാലയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
എൽ.എ നെല്ലിക്കുന്ന് എം.എൽഎ അദ്ധ്യക്ഷം വഹിച്ചു.
24 മണിക്കൂറും കാർഡിയോളജിസ്റ്റിൻ്റെ സേവനം ലഭിക്കുന്ന എഐ സംവിധാനമുള്ള അതിന്യൂതനമായ കാത്ത്ലാബാണ് ഹൃദയാലത്തിൽ ഒരുക്കിയിട്ടുള്ളത്.ഇനി ഹൃദയത്തിൻ്റെ രോഗശമനത്തിന് മംഗലാപുരത്തേയും,അയൽജില്ലയേയും ആശ്രയിക്കേണ്ട ആവശ്യമില്ല.
സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ അംഗടിമുഗർ സ്കൂളിലെ നിയാസ് അഹമ്മദിനെ ആശുപത്രി ചെയർമാൻ സി എം അബ്ദുർഖാദർ ഹാജി ആദരിച്ചു.
ഡോ:മൊയ്തീൻ ജാസറലി സ്വാഗതം പറഞ്ഞു.എൻ.എ അബൂബർ,ചീഫ് കാർഡിയോളജിസ്റ്റ് ഡോ:അബ്ദുൾ നവാഫ്,സി.ടി അഹമ്മദ് അലി,എം.എസ് തങ്ങൾ ഓലമുണ്ട,ഷംസുദ്ദീൻ പാലക്കി,ഷാനവാസ് പാദൂർ,നാസർ ഫൈസി കൂടത്തായി,മുനീർഹാജി കമ്പാർ,റഷീദ് ബെളിഞ്ചം,ഖലീൽ ഉദവി,അബ്ദുൾഖാദർ മദനി പള്ളംങ്കോട്,ശ്രീരാം രാധാകൃഷ്ണൻ,റവ:ഫാദർ മാത്യൂബേബി, സയ്യദ് ഹുസൈൻ തങ്ങൾ,മുഹമ്മദ് ഹനീഫ ടി.എം.എ കരിം,ഹാജി ചെർക്കളം മുഹമ്മദ്,ഡോ: അൻജുഷ ജോസ്,അബ്ദുല്ലകുഞ്ഞി ചെർക്കള,എ.ബി. ഷാഫി,മാഹിൻകേളോട്ട്,കെ.ബി.മുഹമ്മദ്കുഞ്ഞി,ബേർക്ക അബ്ദുല്ലകുഞ്ഞിഹാജി എം എസ് മഹമ്മൂദ്,ഹനീഫ് ഉദവി,മൂസ ബി ചെർക്കള എന്നിവർ പ്രസംഗിച്ചു. പബ്ലിക്ക് റിലേഷൻ ഓഫീസർ ബി.അഷറഫ്
നന്ദി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ