ന്യൂഡല്‍ഹി : ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് 72 കോടി കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. അമിത് ഷാ ചെയര്‍മാനായ ഉന്നധികാര സമിതിയുടെതാണ് തീരുമാനം. മണ്ണിടിച്ചില്ലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ആഘാതം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.=
15 സംസ്ഥാനങ്ങള്‍ക്കായി 1115.67 കോടി രൂപയാണ് ഈ സമിതി അനുവദിച്ചിരിക്കുന്നത്. 139 കോടി രൂപ വീതം ഹിമാചല്‍ പ്രദേശിനും ഉത്തരാഖാണ്ഡിനും , വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ക്കായി 378 കോടി രൂപയും , മഹാരാഷ്ട്രക്ക് 100 കോടി രൂപയും സമിതി അനുവദിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ