ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ 70 വയസ്സുള്ള രോഗിക്ക് പേസ്മേക്കർ വിജയകരമായി ഘടിപ്പിച്ചു
ചെർക്കള: ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ കണ്ണൂർ ചെറുപുഴയിലെ 70 വയസ്സുള്ള ഒരു രോഗിക്ക് പേസ് മേക്കർ വിജയകരമായി ഘടിപ്പിച്ചു.
കാത്ത് ലാബ്ഉദ്ഘാടനം ചെയ്തു 4 ദിവസം കൊണ്ടാണ് കാർഡിയോളജി വിഭാഗം
ഈ നേട്ടം കൈവരിച്ചത്.
ജില്ലയിൽ അപൂർവ്വമായി മാത്രമേ ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നുള്ളൂ.
ആഞ്ചിയോഗ്രാം,ആഞ്ചിയോ പ്ലാസ്ററി കേസുകളും നല്ല നിലവാരത്തോടെ സി എം ആശുപതിയിലെ മെഡിക്കൽ ടീം ചെയ്യുന്നുണ്ട്.
ഡോ: അബ്ദുൾ നവാഫിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് കാത്ത്ലാബിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.ഫിസിഷ്യൻ ഡോ:മൊയ്തീൻ ജാസിറലി,അനസ്തേഷ്യസ്റ്റ് ഡോ:നാഗമണി നമ്പ്യാർ,കാത്ത് ലാബ് ടെക്നിഷ്യൻ മുൻസിർ,നഴ്സിംഗ് സൂപ്രണ്ട് മുംതാസ്,നഴ്സുമാരായ പ്രീത,അക്ഷയ്,കൃഷ്ണ,വിനിഷ,ശരത് എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ