നീലേശ്വരം വെടിക്കെട്ട് അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ക്ഷേത്രം 5 ലക്ഷം രൂപ വീതം ധനസഹായം നൽകും, പരിക്കേറ്റവർക്കും സഹായം
കാസർകോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം വീതം ആശ്വാസധനസഹായം നല്‍കാന്‍ ക്ഷേത്രം റീലീഫ് കമ്മിറ്റി തീരുമാനിച്ചു. നവംബര്‍ 18 നകം ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. എംഎൽഎ എം രാജഗോപാലൻ, നഗരസഭ ചെയർപേഴ്സൺ, പൗരപ്രമുഖർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേർത്ത് ആ യോഗത്തിന്റെ തീരുമാനപ്രകാരമായിരിക്കും സാമ്പത്തിക സഹായം നൽകുകയെന്ന് ക്ഷേത്ര പ്രതിനിധികൾ അറിയിച്ചു. പൊള്ളലേറ്റ് ചികിത്സ തേടിയവർക്കുള്ള സാമ്പത്തിക സഹായം പിന്നീട് നൽകും. സാമ്പത്തിക സഹായം നൽകുന്നതിനുള്ള ധനസമാഹരണത്തിനായി ക്ഷേത്രപരിധിയിലെ 500 ഓളം വീടുകളിൽ നിന്നും ധനസഹായം ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സഹായം നൽകണമെന്നാണ് ക്ഷേത്രകമ്മിറ്റിയും റിലീസ് കമ്മിറ്റിയും അഭ്യർത്ഥിക്കുന്നത്. ചരുങ്ങിയത് രണ്ടുകോടിരൂപയെങ്കിലും കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത്. കേസിൽ പ്രതിയായ ക്ഷേത്രം ഭാരവാഹികൾ ഒളിവിൽ കഴിയുന്നതിനാലാണ് തീരുമാനമെടുക്കാൻ വൈകിയതെന്നും ക്ഷേത്രം പ്രതിനിധികൾ പറഞ്ഞു.ഓഗസ്റ്റ് 28ന് അർദ്ധരാത്രിയിൽ ഉണ്ടായ അപകടത്തിൽ ആറു പേരാണ് മരണപ്പെട്ടത് . 154 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു ഇവരിൽ പലരും ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ