അതിദാരുണം; തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേർക്ക് പരിക്ക്
തൃശൂർ: തൃശൂര്‍ നാട്ടികയില്‍ തടികയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ആറുപേര്‍ക്ക് പരിക്കേറ്റു. ലൈസന്‍സില്ലാത്ത ക്ലീനര്‍ മദ്യപിച്ച് വണ്ടിയോടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിര മനപൂര്‍വ്വമായ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു.
പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടികയറ്റിവന്ന ലോറിയാണ് നാട്ടിക തൃപ്രയാര്‍ ദേശീയ പാതയില്‍ നിര്‍മ്മാണം നടക്കുകയായിരുന്ന റോഡിലേക്ക് ഡിവൈഡര്‍ തകര്‍ത്തു കയറിയത്. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ പതിനൊന്നംഗ സംഘമായിരുന്നു റോഡില്‍ കിടന്നുറങ്ങിയത്. ദേശീയ പാതയില്‍ വഴി തിരിയുന്നതിനുള്ള ഡിവൈഡര്‍ വച്ചിരുന്നു. ഇതു തകര്‍ത്ത് അമ്പത് മീറ്ററോളം കടന്നാണ് റോഡില്‍ കിടന്നുറങ്ങുന്ന പതിനൊന്നംഗ സംഘത്തിന് മുകളിലേക്ക് ലോറി ഇടിച്ചു കയറിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ