ചട്ടഞ്ചാൽ : മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദിൽ വർഷത്തിൽ കഴിച്ചു വരാറുള്ള നേർച്ചകൾ അതിവിപുലമായി നടത്തുവാൻ തീരുമാനിച്ചു. നവംബർ 1ന് സഅദിയയിൽ വച്ച് നടന്ന പ്രധാനപ്പെട്ട ജമാഅത് ഭാരവാഹികളുടെ യോഗത്തിൽ മുനമ്പം ജമാഅത് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ (കണ്ണവംതങ്ങൾ ) ആണ് തിയ്യതി പ്രഖ്യാപിച്ചത്.
മസ്ജിദിൽ ആഴ്ചതോറും നടക്കുന്ന സ്വലാത്ത് ഹൽഖയുടെ വാർഷികവും, മാസാന്തം നടക്കുന്ന അസ്മാഉൽ ബദ്രിയ മജ്‌ലിസിന്റെ വാർഷികവും, വർഷത്തിൽ കഴിച്ചു വരാറുള്ള മുഹിയ്യദ്ധീൻ റാത്തീബ് നേർച്ചയും, രിഫാഈ റാത്തീബ് നേർച്ചയും, പള്ളി നേർച്ചയും മുനമ്പം പള്ളി നേർച്ചയിലെ പ്രധാനപ്പെട്ട നേർച്ചകളാണ്.
കൂടാതെ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകുന്ന മദനീയം മജ്ലിസ്, മത പ്രഭാഷണം, ദിക്ക്ർ ദുആ മജ്‌ലിസ്, ബദർ പാട്ട് മത്സരം, ബുർദ മത്സരം, ഖലീഫ മുട്ട്, ഉലമാ സമ്മേളനം, കബർ സിയാറത്ത് സംഗമം, സമാപന സമ്മേളനം തുടങ്ങിയ പരിപാടികളും മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സംഘടിപ്പുക്കുന്നുണ്ട്. പ്രമുഖ സാദാത്തീങ്ങളും ഉലമാക്കളും അടക്കം നിരവധി മതപണ്ഡിതന്മാർ പരിപാടിയിൽ പങ്കെടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ