കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കെട്ടിടോദ്ഘാടനം ഡിസംബർ 15ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
കാസർകോട്: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കെട്ടിടോദ്ഘാടനം ഡിസംബർ 15ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൂന്നു കോടി രൂപ ചെലവിൽ ഉദയഗിരിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് ഓഫ് ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് എന്ന കോഴ്സിൻ്റെ ഇരുപത്തിയെട്ടാമത് കോഴ്സാണ് ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ മറ്റ് ഏജൻസികളുടെ പരിശീലനങ്ങൾക്കും ക്യാമ്പുകൾക്കും ഇൻസ്റ്റിറ്റ്യൂട്ടിൽ സൗകര്യമൊരുക്കാനാകും. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി.കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ,മധൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഹബീബ് ചിട്ടുംകുഴി, ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ.സുധ അഴീക്കോടൻ, വി വി പ്രഭാകരൻ, സി ശാന്തകുമാരി, പി ബിജു,
എ കരുണാകരൻ,
ഇ ജനാർദനൻ എന്നിവർ സംസാരിച്ചു. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരൻ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ കെ ശശിധരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ വി കുഞ്ഞിരാമൻ (ചെയർമാൻ), മുഹമ്മദ് ഹനീഫ, പി എ അഷറഫലി, ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി രമേശൻ (വൈസ് ചെയർമാൻമാർ), ഡോ.പി പ്രഭാകരൻ (കൺവീനർ), ടി രാജൻ, എ കെ ശശിധരൻ (ജോയൻ്റ് കൺവീനർമാർ).
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ