ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എഡിഎം നവീൻ ബാബുവിന്‍റെ മരണം: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്ത് പ്രത്യേക അന്വേഷണ സംഘം

  കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി എടുത്തത്. 'ഒരു തെറ്റുപറ്റി' എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി എടുത്തത്. തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ട് നിൽക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പോയതിന് പിറകെയാണ് നടപടി.  ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടർ സമാന മൊഴി നൽകിയിരുന്നു. അതേസമയം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടർ തന്നെ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം ഇല്ലായിരുന്നു. ഒക്ടോബർ 22 നാണ് പോലീസ് കളക്ടറുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. അന്ന് നൽകിയ വിവരങ്...

നടൻ സൗബിൻ ഷാഹിറിനെതിരെ ആദായ നികുതി വകുപ്പിൻ്റെ പരിശോധന; കൊച്ചിയിലെ ഓഫീസുകളിൽ റെയ്‌ഡ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.

"പ്രിയങ്ക ഗാന്ധി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരിയുടുത്തെത്തിയ പ്രിയങ്ക ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. പിന്നാലെ അദാനി വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ഭാഗമായി.

50 വർഷത്തേക്ക് പലിശ രഹിത വായ്പ; വിഴിഞ്ഞം, കൊച്ചി മെട്രോ പദ്ധതികൾക്കായി 1059 കോടി കേന്ദ്രം അനുവദിച്ചു

ദില്ലി : സംസ്ഥാനത്ത് വിവിധ പദ്ധതികൾക്കായി 1,059 കോടി രൂപ കേന്ദ്രം അനുവദിച്ചു. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയാണ് അനുവദിച്ചത്.  ക്ഷേമ പെൻഷൻ തട്ടിപ്പ്; പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോ​ഗസ്ഥർ കുടുങ്ങും, നടപടിയെടുക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 795 കോടിയാണ് അനുവദിച്ചത്. വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്ന സംസ്ഥാന മൂലധന നിക്ഷേപ പദ്ധതിക്ക് കീഴിലാണ് വായ്പ വരുന്നത്. കൊച്ചി മെട്രോ പദ്ധതി ഉള്‍പ്പെടുന്ന കാപ്എക്സ് പദ്ധതിക്ക് കീഴില്‍ 2024- 25 സാമ്പത്തിക വര്‍ഷത്തേക്ക് മൊത്തം 1,059 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. വായ്പ 50 വര്‍ഷത്തേക്ക് പലിശ രഹിതമാണ്. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ തുക പൂര്‍ണമായും വിനിയോഗിക്കേണ്ടതുണ്ട്. തുറമുഖ പദ്ധതിക്കായുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണു കൂടുതല്‍ സഹായം എത്തിയിരിക്കുന്നത്. കേരളത്തിലെ അടിസ്ഥാന സൗ...

ഇ പി ജയരാജന്‍റെ ആത്മകഥ വിവാദം; വീണ്ടും വിശദ അന്വേഷണത്തിന് പൊലീസ്

  തിരുവനന്തപുരം: ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട്, വ്യക്തത ഇല്ലെന്ന കാരണത്താൽ ഡിജിപി മടക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നെങ്കിൽ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ആവശ്യം.  ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയില്ലെന്ന് മൊഴി നൽകിയ ഇ പി ജയരാജൻ പക്ഷെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ എങ്ങനെ ഡിസിയുടെ കൈവശം എത്തിയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. ആത്മകഥയുടെ പകർപ്പ് പുറത്ത് പോയതുൾപ്പെടെ എന്തുസംഭവിച്ചുവെന്ന കാര്യത്തിൽ ഡിസിയും വ്യക്തത വരുത്തിയിട്ടില്ല. പരാതിക്കാരനായ ഇപിയുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടിവരും.

ഭരണഘടനാവിരുദ്ധ പരാമർശം; സജി ചെറിയാനെ സംരക്ഷിച്ച് സർക്കാർ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഒളിച്ചുകളി

  തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഒളിച്ച് കളിച്ച് സർക്കാർ. തുടരന്വേഷണത്തിൽ ഇതുവരെ തീരുമാനമെടുത്തില്ല. സജി ചെറിയാൻ അപ്പീലും നൽകിയില്ല. കോടതിയലക്ഷ്യനടപടി തുടങ്ങുമെന്ന് കേസിലെ പരാതിക്കാരൻ അഡ്വക്കേറ്റ് ബൈജു നോയൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു സജി ചെറിയാനെ വെള്ളപൂശിയുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് പറഞ്ഞ് ഒരാഴ്ചയായിട്ടും സർക്കാരിന് അനക്കമില്ല. കോടതി ഉത്തരവ് പൊലീസ് ആസ്ഥാനത്തെത്തിയിട്ടും പുതിയ അന്വേഷണ സംഘത്തിൽ തീരുമാനമായില്ല. സജിക്കും സർക്കാറിനും മുന്നിൽ പ്രതിസന്ധി പലതാണ്. പുതിയ അന്വേഷണം വരുമ്പോൾ മന്ത്രി എങ്ങിനെ സ്ഥാനത്ത് തുടരുമെന്ന ധാർമ്മിക പ്രശ്നം വീണ്ടും ഉയർന്നുകഴിഞ്ഞു. പക്ഷെ ഒരു കേസിൽ ധാർമ്മികതയുടെ പേരിൽ ഒരു തവണ മാത്രം മതി രാജിയെന്ന വിചിത്ര നിലപാടെടുത്തായിരുന്നു സജിക്കുള്ള സിപിഎം പിന്തുണ. 

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കെട്ടിടോദ്ഘാടനം ഡിസംബർ 15ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കാസർകോട്: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കെട്ടിടോദ്ഘാടനം ഡിസംബർ 15ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൂന്നു കോടി രൂപ ചെലവിൽ ഉദയഗിരിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് ഓഫ് ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് എന്ന കോഴ്സിൻ്റെ ഇരുപത്തിയെട്ടാമത് കോഴ്സാണ് ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ മറ്റ് ഏജൻസികളുടെ പരിശീലനങ്ങൾക്കും ക്യാമ്പുകൾക്കും ഇൻസ്റ്റിറ്റ്യൂട്ടിൽ സൗകര്യമൊരുക്കാനാകും. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു.      സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി.കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ,മധൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഹബീബ് ചിട്ടുംകുഴി, ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ.സുധ അഴീക്കോടൻ, വി വി പ്രഭാകരൻ, സി ശാന്തകുമാരി, പി ബിജു,  എ കരുണാകരൻ,  ഇ ജനാർദനൻ...

എ.ഡി.എമ്മിന്റെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഡിസംബര്‍ ആറിനു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. ഹര്‍ജിയില്‍ ഡിസംബര്‍ 9ന് വിശദമായി വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. നവീന്‍ബാബുവിന്റേത് കൊലപാതകമാണോയെന്നു സംശയിക്കുന്നതായും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ രാഷ്ട്രീയ സ്വാധീനം ചെലുത്താന്‍ കഴിവുള്ളയാളാണെന്നും ഹര്‍ജിക്കാരി ആരോപിച്ചു. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതു വരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്നും മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് ആണ് നവീന്‍ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എ.ഡി.എം നവീന്‍ബാബുവിനു കലക്ടറേറ്റിലെ സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ പരിപാടിയിലേക്ക് ക്ഷണിക്കാതെ എത്തിയ പി.പി ദിവ്യ, എ.ഡി.എം കൈക്കൂലി വാങ്ങിയതായി ആരോപിച്ചിരുന്നു. പെട്രോള്‍ പമ്പിനു എന്‍....

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകും, കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ബുധനാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടും. ഇതേ തുടർന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മേൽപ്പറഞ്ഞ തീയതികളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തന്നെ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മടങ്ങാൻ നിർദേശിക്കുന്നു.മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം; പരസ്യ പ്രസ്താവനകള്‍ പാടില്ല, സംസ്ഥാന നേതാക്കളുമായി ചര്‍ച്ച

  തിരുവനന്തപുരം: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എൻ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിലും പാര്‍ട്ടിയിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുത്താൽ പാലക്കട്ടെ കൗൺസിലർമാർ പാർട്ടി വിടുമോ എന്ന് ആശങ്കയാണ് നിലനില്‍ക്കുന്നത്. സന്ദീപ് വാര്യർ കൗൺസിലർമാരുമായി ആശയ വിനിമയം നടത്തുന്നുണ്ടോ എന്നും നേതൃത്വത്തിനു സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന നേതാക്കളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്‍റെ തോല്‍വിയിൽ പാലക്കാട് നഗരസഭ വാര്‍ഡുകളില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്‍റെ കണ്ടെത്തലുകളിൽ കൗണ്‍സില...

നവീൻ്റേത് കൊലപാതകമെന്ന് സംശയം', കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ വിവരങ്ങൾ

  കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മറ്റൊരു പൊതുതാൽപ്പര്യ ഹർ‍ജിയും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലന്‍ കൊലക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

  കാസര്‍കോട്: കോണ്‍ഗ്രസ് നേതാവായിരുന്ന ആദൂര്‍, പൊസോളിഗെയിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആദൂര്‍ കുണ്ടാര്‍ ടെമ്പിളിനു സമീപത്തെ ഓബി രാധാകൃഷ്ണന്‍ എന്ന വി. രാധാകൃഷ്ണനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴ കൊല്ലപ്പെട്ട കുണ്ടാര്‍ ബാലന്റെ കുടുംബത്തിന് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസിലെ മറ്റു പ്രതികളായിരുന്ന കട്ടത്തുബയലിലെ വിജയന്‍, കുണ്ടാറിലെ കെ. കുമാരന്‍, അത്തനാടി ഹൗസിലെ ദിലീപ് കുമാര്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. 2008 മാര്‍ച്ച് 27ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ബാലനെ കുണ്ടാര്‍ ബസ് സ്റ്റോപ്പിനു സമീപത്തു വച്ച് തടഞ്ഞു നിര്‍ത്തി കാറില്‍ നിന്നു വലിച്ചിറക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല നടന്ന് പതിനാറര വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ആദൂര്‍ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്മെന്റ് കേസ് അന്വേഷിച്ചു. ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്...

ദുരന്ത ലഘൂകരണം ; കേരളത്തിന് 72 കോടി കൂടി അനുവദിച്ച് കേന്ദ്രം

  ന്യൂഡല്‍ഹി : ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് 72 കോടി കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. അമിത് ഷാ ചെയര്‍മാനായ ഉന്നധികാര സമിതിയുടെതാണ് തീരുമാനം. മണ്ണിടിച്ചില്ലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ആഘാതം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.= 15 സംസ്ഥാനങ്ങള്‍ക്കായി 1115.67 കോടി രൂപയാണ് ഈ സമിതി അനുവദിച്ചിരിക്കുന്നത്. 139 കോടി രൂപ വീതം ഹിമാചല്‍ പ്രദേശിനും ഉത്തരാഖാണ്ഡിനും , വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ക്കായി 378 കോടി രൂപയും , മഹാരാഷ്ട്രക്ക് 100 കോടി രൂപയും സമിതി അനുവദിച്ചിട്ടുണ്ട്.

പ്ലസ്ടു കോഴക്കേസ്; കെ.എം. ഷാജിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി തള്ളി

  പ്ലസ്ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി. കെ.എം. ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി. കോഴക്കേസ് ഹൈക്കോടതി തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷാജിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

അതിദാരുണം; തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേർക്ക് പരിക്ക്

  തൃശൂർ: തൃശൂര്‍ നാട്ടികയില്‍ തടികയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ആറുപേര്‍ക്ക് പരിക്കേറ്റു. ലൈസന്‍സില്ലാത്ത ക്ലീനര്‍ മദ്യപിച്ച് വണ്ടിയോടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിര മനപൂര്‍വ്വമായ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു.  പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടികയറ്റിവന്ന ലോറിയാണ് നാട്ടിക തൃപ്രയാര്‍ ദേശീയ പാതയില്‍ നിര്‍മ്മാണം നടക്കുകയായിരുന്ന റോഡിലേക്ക് ഡിവൈഡര്‍ തകര്‍ത്തു കയറിയത്. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ പതിനൊന്നംഗ സംഘമായിരുന്നു റോഡില്‍ കിടന്നുറങ്ങിയത്. ദേശീയ പാതയില്‍ വഴി തിരിയുന്നതിനുള്ള ഡിവൈഡര്‍ വച്ചിരുന്നു. ഇതു തകര്‍ത്ത് അമ്പത് മീറ്ററോളം കടന്നാണ് റോഡില്‍ കിടന്നുറങ്ങുന്ന പതിനൊന്നംഗ സംഘത്തിന് മുകളിലേക്ക് ലോറി ഇടിച്ചു കയറിയത്.

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴിയെടുത്തു, കരാര്‍ ഇല്ലെന്ന് മൊഴി നൽകിയതായി പൊലീസ്

 കൊച്ചി: ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്‍പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുൻ നിശ്ചയിച്ച പ്രകാരം രവി ഡിസി ഡിവൈഎസ്‍പി ഓഫീസിൽ ഹാജരാവുകയായിരുന്നു. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ രവി ഡിസിയിൽ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് സമര്‍പ്പിക്കും. ഇപി ജയരാജനുമായി ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് രവി ഡിസി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രസിദ്ധീകരണത്തെക്കുറിച്ച് കരാറുണ്ടാക്കാൻ ധാരണിയിലെത്തിയിരുന്നുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുന്നോട്ടുപോയതെന്നും രവി ഡി സി മൊഴി നൽകി

മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ;'ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിക്കുന്നു, ഓന്തിനെ പോലെ നിറം മാറി'

  കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ വര്‍ഗീയതയെയായിരുന്നു മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഓന്തിനെ പോലെ നിറം മാറിയെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാടും വയനാടും ചേലക്കരയിലും രാഷ്ട്രീയ മത്സരമാണ് നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എസ്‍ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ല. അവര്‍ക്കൊപ്പമുള്ള ഫോട്ടോ ആര്‍ക്കും എടുക്കാം. പിണറായിയ്ക്കൊപ്പം എസ്‍ഡിപിഐ നേതാക്കളുള്ള ഫോട്ടോ ഉണ്ട്. അത് വേണമെങ്കില്‍ കാണിച്ചുതരാം. എസ്‍ഡിപിഐയോടുള്ള കോണ്‍ഗ്രസ് നിലപാട് നേരത്തെ പറഞ്ഞതാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. എന്നും രാവിലെ എഴുന്നേറ്റ് ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു. പാലക്കാട് എസ്‍ഡിപിഐ വോട്ടല്ല യുഡിഎഫിന് കിട്ടിയത്. ഇ ശ്രീധരന് കഴിഞ്ഞ തവണ ലഭിച്ച വോട്ടാണ് യുഡിഎഫിന് ഇത്തവണ കൂടിയത്. ചേലക്കരയിലെ പരാജയത്തിന്‍റെ ഉത്തരവാദിത്വം തനിക്കുമുണ്ട്. രമ്യ ഹരിദാസിന്‍റെ ഒരു പരാതിയും ലഭിച്ച...

കൃഷ്ണകുമാര്‍ സുരേന്ദ്രന്റെ താല്‍പര്യത്തില്‍ വന്ന സ്ഥാനാര്‍ഥി’; ബിജെപിയില്‍ പൊട്ടിത്തെറി

  പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. സി.കൃഷ്ണകുമാറിനും ബി.ജെ.പി നേതൃത്വത്തിനും എതിരെ തുറന്നടിച്ച് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍. കൃഷ്ണകുമാര്‍ മോശം സ്ഥാനാര്‍ഥിയെന്ന് പ്രമീള ശശിധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പരിഹാരനടപടി ഉണ്ടായില്ല. കെ.സുരേന്ദ്രന്റെ താല്‍പര്യത്തില്‍ മാത്രം വന്ന സ്ഥാനാര്‍ഥിയാണ് സി.കൃഷ്ണകുമാറെന്നും പ്രമീള ശശിധരന്‍ ആരോപിച്ചു.  

വയനാട്ടിൽ എൽഡിഎഫിന് ​ഗുരുതര വോട്ട് ചോർച്ചയെന്ന് ബൂത്തുതല കണക്കുകൾ; 3 നിയോജക മണ്ഡലങ്ങളിൽ കനത്ത തിരിച്ചടി

  വയനാട്: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വയനാട്ടിൽ എൽഡിഎഫിന് ഉണ്ടായത് ​ഗുരുതര വോട്ട് ചോർച്ചയെന്ന് ബൂത്തുതല കണക്കുകൾ. വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും എൽഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ബത്തേരിയിലെ 97 ബൂത്തുകളിൽ ബിജെപിക്ക് പുറകിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ സത്യൻ മൊകേരി. മാനന്തവാടിയിൽ 39 ബൂത്തുകളിലും കൽപറ്റയിൽ 35 ബൂത്തുകളിലും മൂന്നാം സ്ഥാനത്താണുള്ളത്. മന്ത്രി ഒ ആർ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയിൽ പ്രിയങ്ക ​ഗാന്ധിക്കായിരുന്നു ലീഡ് എന്നും ബൂത്തുതല കണക്കുകളില്‍ വ്യക്തമാകുന്നു. 

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

  കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. പൈക്ക മണവാട്ടി മഖാമിന സമീപം സെയ്ദിന്റെയും ജമീലയുടെയും മകള്‍ പി.എസ് ഫാത്തിമ(13)യാണ് മരിച്ചത്. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയാണ്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മരണവിവരമറിഞ്ഞ് പിതാവ് ബഹറിനില്‍ നിന്ന് നാട്ടിലെത്തി. സഹോദരന്‍: ജംഷീദ്. തിങ്കളാഴ്ച രാവിലെ പൈക്ക ജുമാ മസ്ജിദില്‍ കബറടക്കം നടന്നു. വിദ്യാര്‍ഥിനിയുടെ ആകസ്മിക മരണം വീട്ടുകാരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി. ആദരസൂചകമായി ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് അവധി നല്‍കി

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

  കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.  ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ് കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചുവെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു. കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയിൽ നിന്ന് 100 ആയി കുറക്കണം എന്ന നിർദ്ദേശം നഗരസഭ അധ്യക്ഷ തള്ളി. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗൺസിലർമാർ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സഹപ്രഭാരിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് സുരേന്ദ്രന്‍റെ ആവശ്യം

അദാനിക്ക് കുരുക്ക് മുറുകുന്നു, ചോദ്യം ചെയ്യലിന് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

  ദില്ലി:അദാനിക്ക് മേൽ കുരുക്ക് മുറുക്കി അമേരിക്ക. ​ഗൗതം അദാനിക്കും അനന്തരവൻ സാ​ഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺ​ഗ്രസ് തീരുമാനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ വൈദ്യുതി കരാർ ലഭിക്കാൻ 2200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടി. അദാനി ​ഗ്രൂപ്പിന്റെ സ്ഥാപകൻ ​ഗൗതം അദാനിക്കും അനന്തരവനും അദാനി ​ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമായ സാ​ഗർ അദാനിക്കും എസ്ഇസി ചോദ്യം ചെയ്യലിന് നോട്ടീസയച്ചതായി വാർത്താ എജൻസിയാണ് റിപ്പോർട്ട് ചെയ്തത്. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അ​ഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. നടപടിയോട് അദാനി​ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.   കേസിൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ ഇരുവരും അടക്കം 8 പേർക്കെതിരെ യുഎസിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. അതേസമയം മഹാരാഷ്ട്രയിലെ തോല്വി കാര്യമാക്കാതെ നാളെ തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലുടനീളം കേന്ദ്രസർക്കാറിനെതിരെ കോൺ​ഗ്രസ് വിഷയം...

കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആൻറിബയോട്ടിക് മരുന്നുകൾക്ക് നീല കവർ

  കാസർകോട് ജില്ലയിലെ കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആൻറിബയോട്ടിക് മരുന്നുകൾക്ക് പ്രത്യേക നീല കവർ ഏർപ്പെടുത്തിയിരിക്കുന്നു. ആൻറിബയോട്ടിക് പ്രതിരോധം തടയുകയും മരുന്നുകളുടെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ്‌ കർളയാണ് നീല കവറുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചത്. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രമ്യ രവീന്ദ്രൻ അധ്യക്ഷയായി നടന്ന ചടങ്ങിൽ ബോധവൽക്കരണ നിർദേശങ്ങൾ അടങ്ങിയ പ്രത്യേകം തയാറാക്കിയ നീല കവറുകളിൽ ആൻറിബയോട്ടിക് മരുന്നുകൾ രോഗികൾക്ക് നൽകുന്ന രീതിക്ക് തുടക്കം കുറിച്ചു. പ്രത്യേക നിറമുള്ള കവറിലൂടെ മരുന്നുകൾ വിതരണം ചെയ്യുന്നത് രോഗികൾക്ക് എളുപ്പം മരുന്നുകളെ തിരിച്ചറിയാനും ആൻറിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം കുറയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.     ചടങ്ങിൽ കൃഷ്ണപ്രസാദ് കെ.യു ഇബ്രാഹിം കോട്ട,ബീന ടി.ഡി. രശ്മി,പുഷ്പ,ബിന്ദു,ഇന്ദു സംസാരിച്ചു.

സംസ്ഥാനത്ത് 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയുണ്ടായേക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പു മുന്നറിയിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണിത്. ന്യൂനമര്‍ദ്ദം തിങ്കളാഴ്ച തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടും. രണ്ടു ദിവസത്തിനു ശേഷം തമിഴ്‌നാട്-ശ്രീലങ്ക തീരത്തേക്കു നീങ്ങും. നവംബര്‍ 26,27 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്.  

വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക, മൂന്നര ലക്ഷവും കടന്ന് ഭൂരിപക്ഷം, എതിര്‍സ്ഥാനാര്‍ത്ഥികള്‍ നിഷ്പ്രഭര്‍

  വയനാട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷവും കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ 382975 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ ലീഡ് അരലക്ഷം കടന്നിരുന്നു. പത്തരയോടെ ഒരു ലക്ഷം കടന്നു. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക ഗാന്ധിയുടെ വിജയക്കുതിപ്പ് മൂന്നര ലക്ഷവും കടന്ന് കുതിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും വിജയമുറപ്പിച്ച് കഴിഞ്ഞു. ചേലക്കരയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ രമ്യ ഹരിദാസിന് കഴിഞ്ഞില്ല. 15352 ലീഡ് നേടിയാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചിരിക്കുന്നത്.  വയനാട് ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാൾ ലീഡുണ്ട്. മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവ് ഉണ്ടായപ്പോൾ നവ്യക്ക് ഓര...

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കൾ, ചേലക്കര ഉറപ്പിച്ചതോടെ അവകാശവാദം

തൃശ്ശൂർ : ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിഞ്ഞെന്ന അവകാശവാദവുമായി സിപിഎം നേതാക്കൾ. ചേലക്കര നിലനിർത്തിയതിന് പിന്നാലെയാണ് സിപിഎം നേതാക്കളുടെ അവകാശവാദം. കളളപ്രചരണ വേലകൾ വെറുതെയായെന്നും ഭരണ വിരുദ്ധ വികാരമില്ലെന്നും കെ രാധാകൃഷ്ണൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  ''ചേലക്കരയിൽ ഉജ്വല വിജയം നേടുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. ഏറെ സന്തോഷവും അഭിമാനവുമുളള നിമിഷമാണ്. യുഡിഎഫിന്റെ എല്ലാ കള്ള പ്രചരണങ്ങളെയും തള്ളിപ്പറഞ്ഞാണ് ചേലക്കരയിലെ ജനങ്ങൾ ഇടുപക്ഷത്തിനൊപ്പം അണിനിരന്നത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. പാലക്കാട് ഇടത് മുന്നണി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണ്'. അവിടെ പോലും വലിയൊരു തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.  

പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ, ചേലക്കരയിൽ ചേലോടെ പ്രദീപ്; വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക

തിരുവനന്തപുരം : വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ ചേലോടെ യു ആർ പ്രദീപ്, പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിഞ്ഞ സാഹചര്യമുണ്ടായത്.  11 മണിയോടെ വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷത്തിലേക്ക് ലീഡ് പിടിച്ച് മുന്നേറ്റം തുടരുകയാണ്. ചേലക്കരയിൽ യു ആർ പ്രദീപ് എട്ടായിരത്തിന് മുകളിൽ ലീഡ് നിലനിർത്തുന്നു. പാലക്കാട് നിലവിൽ 1000 വോട്ടുകൾക്ക് രാഹുൽ മുന്നിലാണ്.  പാലക്കാട് മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിലും ആദ്യ റൌണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ റൌണ്ട് ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും രണ്ടാം റൌണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. പിന്നീട് ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൌണ്ടിൽ തിരിച്ചടിയുണ്ടായെങ്കിലും ഏഴാം റൌണ്ടിൽ വീണ്ടും ലീഡ് തിരിച്ച് പിടിച്ചു. അഞ്ചാം റൌണ്ടിൽ മൂത്താന്തറ ഉൾപ്പെടുന്ന മേഖലയിലാണ് ബിജെപി ലീഡ് പിടിച്ചത്....

അഷ്‌റഫ്‌ ബമ്പ്രാണി സംവിധാനം ചെയ്യുന്ന പുതിയ ഷോർട്ട് ഫിലിമിന്റെ സ്വിച്ചോൻ കർമ്മം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി,ടി. ഉത്തംദാസ് നിർവഹിച്ചു

അഷ്‌റഫ്‌ ബമ്പ്രാണി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന "MY WIFE IS MISSING" എന്ന ഷോർട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം കാസറഗോഡ് ക്രൈം ബ്രാഞ്ച് DYSP T.ഉത്തംദാസ് നിർവ്വഹിച്ചു  പച്ചു FR മേൽപറമ്പ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം റിഫായ്. അനീസ് ഉപ്പള മുഖ്യ കഥാപാത്രം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ അക്കു മേൽപറമ്പ്,പച്ചു FR മേൽപറമ്പ്,അനഘ എസ് വിജയൻ തുടങ്ങി നിരവധി താരങ്ങൾ അണി നിരക്കുന്നുണ്ട് ആക്ഷനും ത്രില്ലിനും പ്രാധാന്യം കൊടുത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേൽപറമ്പ്, സീതാംഗോളി എന്നിവിടങ്ങളിൽ നടക്കും

ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം ശ്രദ്ദേയമായി

  കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ് പുല്ലൂർ പെരിയഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡി എസ്ന്റെയും ജി ആർ സി യുടെയും പട്ടികവർഗ്ഗ സുസ്ഥിരവികസന പദ്ധതിയുടെയും നേതൃത്വത്തിൽ രണ്ടാം വാർഡ് ആയമ്പാറ കാലിയ ടുക്കം കമ്മ്യൂണിറ്റി ഹാളിൽ വച്ച് തനത് ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം നടന്നു പാരമ്പര്യ ഭക്ഷണരീതികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി ക്ക് ഊര് മൂപ്പൻ എൻ രാജൻ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ ധന്യ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ സുനിത അധ്യക്ഷതയും വഹിച്ചു ജില്ലാ മിഷൻ ട്രൈബൽ കോഡിനേറ്റർ മനീഷ് കമ്മ്യൂണിറ്റി കൗൺസിലർ ബിന്ദു മോൾ സ്നേഹിതാ സർവീസിൽ പ്രൊവൈഡർ ബിനിമോൾ, ഗിരിഷൻ പി. ആശംസകൾ അർപ്പിച്ചു സംസാരിച്ചു ആനിമേറ്റർ മുരളി പരിപാടിക്ക് നന്ദി അറിയിച്ചു അന്യ നിന്നുപോയ കിഴങ്ങ് വർഗ്ഗങ്ങളായ നര, കുരുട്, കാരപ്പ്, ചാവ, കേദ, കാച്ചിൽ, ചേമ്പ് തുടങ്ങിയവയുടെ പ്രദർശനം പുതു തലമുറക്ക് ഒരു നവ്യാ നുഭവം ആയിരുന്നു

ചൂണ്ടുവിരലല്ല, തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ മഷി പുരട്ടുക നടുവിരലിൽ

തിരുവനന്തപുരം: ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 13നും 20നും സംസ്ഥാനത്ത് നടന്ന ലോക്‌സഭ, നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലെ മഷി അടയാളം മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്. തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാകുന്നതിന് കൂടിയാണ് ഈ നടപടി. നിര്‍ദ്ദേശം ഡിസംബര്‍ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്

വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം; ഉരുണ്ടുകളിച്ച് കേന്ദ്ര സർക്കാർ, നടപടി തുടരുകയാണെന്ന് ഹൈക്കോടതിയിൽ വിശദീകരണം

കൊച്ചി: വയനാട് ദുരന്തസഹായത്തിൽ വീണ്ടും ഉരുണ്ട് കളിച്ച് കേന്ദ്ര സർക്കാർ. നടപടികൾ പുരോഗമിക്കുകയാണെന്നും വ്യവസ്ഥകൾക്ക് വിധോയമായി 153 കോടി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ചെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ വയനാട്ടിൽ ഹർത്താൽ നടത്തിയ ഇടത്, വലത് മുന്നണികളെ ഡിവിഷൻ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. വയനാട്ടിലെ ദുരന്ത ബാധിത മേഖലകളെ പുനരധിവസിപ്പിക്കാൻ 2219 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് ആവശ്യപ്പെടുന്നതിടെയാണ് കേന്ദ്ര സർക്കാരിന്‍റെ ഒളിച്ചുകളി തുടരുന്നത്. വീടും നാടും ഇല്ലാതായ നൂറുകണക്കിനാളുകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സംസ്ഥാനത്തെക്കൊണ്ട് മാത്രം കഴിയില്ലെന്ന് ഹൈക്കോടതിതന്നെ പലകുറി പറഞ്ഞിട്ടും ഔദ്യോഗിക നടപടിക്രമങ്ങൾ പേര് പറഞ്ഞാണ് കേന്ദ്ര സർക്കാരിന്‍റെ ഇഴച്ചിൽ. ഏറ്റവും പുതുതായി സമർപ്പിച്ച സത്യവാങ്മൂലത്തിലും വയനാടിനെ പുനരധിവസിപ്പിക്കാൻ എന്ത് പാക്കേജെന്നും വ്യക്തമാക്കുന്നില്ല. നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് വിശദീകരണം. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 153. 4 കോടി രൂപ കേരളത്തിന് അനുവദിക്കാൻ ഇ...

സജി ചെറിയാന്‍ രാജിവെക്കില്ല; കേസ് നിയമപരമായി നേരിടുമെന്ന് സിപിഎം

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെപേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. കേസ് നിയമപരമായി നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്

ഹര്‍ത്താല്‍ മാത്രമാണോ സമര മാര്‍ഗം?’; വയനാട്ടിലെ ഹര്‍ത്താലിനെതിരെ ഹൈക്കോടതി

വയനാട്ടിലെ എല്‍ഡിഎഫ്- യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്. അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിന്? ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗമെന്നും ഹൈക്കോടതി. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താല്‍ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണ് എന്നും ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേന്ദ്ര നിലപാടിനെതിരെയാണ് നവംബര്‍ 19ന് യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ചായിരുന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യു‍ഡിഎഫിന്‍റെ ഹർത്താൽ. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാത്തതിലും ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു എല്‍ഡിഎഫ് ഹര്‍ത്താല്‍.

ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷിനു യാത്രയയപ്പ് നൽകി

  സ്ഥാനക്കയറ്റം കിട്ടി പാലക്കാട് ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന ബദിയടുക്ക സി എച്ച് സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ എസ് രാജേഷിനു ഫരിസ്ത ക്രീയേഷൻ കാസറഗോഡ് ന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. റിട്ട. ഹെൽത്ത് സൂപ്പർവൈസർ ബി അഷ്‌റഫ്‌ ഉപഹാരം നൽകി. മസൂദ് ബോവിക്കാനം,  ബി സി കുമാരൻ എന്നിവർ സംസാരിച്ചു. കെ എസ് രാജേഷ് യാത്രയയപ്പിനു നന്ദി പ്രകാശിപ്പിച്ചു.

ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ 70 വയസ്സുള്ള രോഗിക്ക് പേസ്മേക്കർ വിജയകരമായി ഘടിപ്പിച്ചു

ചെർക്കള: ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ കണ്ണൂർ ചെറുപുഴയിലെ 70 വയസ്സുള്ള ഒരു രോഗിക്ക് പേസ് മേക്കർ വിജയകരമായി ഘടിപ്പിച്ചു. കാത്ത് ലാബ്ഉദ്ഘാടനം ചെയ്തു 4 ദിവസം കൊണ്ടാണ് കാർഡിയോളജി വിഭാഗം  ഈ നേട്ടം കൈവരിച്ചത്. ജില്ലയിൽ അപൂർവ്വമായി മാത്രമേ ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നുള്ളൂ. ആഞ്ചിയോഗ്രാം,ആഞ്ചിയോ പ്ലാസ്ററി കേസുകളും നല്ല നിലവാരത്തോടെ സി എം ആശുപതിയിലെ മെഡിക്കൽ ടീം ചെയ്യുന്നുണ്ട്. ഡോ: അബ്ദുൾ നവാഫിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് കാത്ത്ലാബിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.ഫിസിഷ്യൻ ഡോ:മൊയ്തീൻ ജാസിറലി,അനസ്തേഷ്യസ്റ്റ് ഡോ:നാഗമണി നമ്പ്യാർ,കാത്ത് ലാബ് ടെക്നിഷ്യൻ മുൻസിർ,നഴ്സിംഗ് സൂപ്രണ്ട് മുംതാസ്,നഴ്സുമാരായ പ്രീത,അക്ഷയ്,കൃഷ്ണ,വിനിഷ,ശരത് എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.

മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി

  കൊച്ചി: മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾബെഞ്ച്, തുട‍രന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുമിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് നിർദേശം.

സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് ചികിത്സയിലിരിക്കെ

  കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ പുലർച്ചയാണ് മരണം. 60 വയസ്സായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ.  1983 ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളിൽ മേഘനാഥൻ അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടൻ സണ്ണിയിലൂടെയാണ് ശ്രദ്ധേയനായത്.കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത മേഘനാഥൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഷൊർണൂരിലെ വീട്ടിലാകും സംസ്കാരം.

ചൂരൽമല ദുരന്തത്തിൽ കേന്ദ്രസഹായം നൽകാത്തത് ചർച്ച ചെയ്യും; ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള മന്ത്രിസഭാ യോഗം ഇന്ന്

  തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. വയനാട് ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാതെ അവഗണിക്കുന്നത് ചർച്ച ചെയ്തേക്കും. ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട കേസ് അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിൻറെ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വരാനാണ് സാധ്യത.  അതേസമയം, മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം ഇന്ന് നടക്കും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. കേരളത്തിൻറെ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെടും. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വിജിഎഫ് തുക തിരിച്ചടക്കണണെന്ന കേന്ദ്ര നിലപാട് തിരുത്താൻ യോജിച്ച് ശ്രമിക്കാനും യോഗത്തിൽ ധാരണയുണ്ടാകും. 

രാഹുലിനെ തടഞ്ഞ് എൽഡിഎഫ്-ബിജെപി പ്രവര്‍ത്തകർ, വെണ്ണക്കരയിൽ കയ്യാങ്കളി; ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ വാക്കുത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളും എത്തുന്നുണ്ടല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

  കൊല്ലം: കരുനാഗപ്പള്ളിയിലെ ആലപ്പാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെ തൃശൂരിലെ കുണ്ടന്നൂരില്‍ നിന്നാണ് കണ്ടെത്തിയത്. 18-ാം തീയതി രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. നിലവില്‍ തൃശൂര്‍ പോലീസിന്റെ സംരക്ഷണയിലാണ് ഐശ്വര്യയുള്ളത്.

അര്‍ജന്റീന കേരളത്തിലേക്ക് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്‌മാന്‍

  തിരുവനന്തപുരം : ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം. സൂപ്പര്‍ താരം ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്‌മാന്‍. ലയണല്‍ മെസ്സി അടക്കമുളള ടീം അര്‍ജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കും. ലയണല്‍ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

തൊണ്ടിമുതല്‍ കേസില്‍ ആന്‍റണി രാജുവിന് തിരിച്ചടി. പുനരന്വേഷണം നേരിടണമെന്ന് സുപ്രീം കോടതി

  തൊണ്ടിമുതല്‍ കേസില്‍ ആന്‍റണി രാജുവിന് തിരിച്ചടി. പുനരന്വേഷണം നേരിടണമെന്ന് സുപ്രീം കോടതി. അന്വേഷണത്തിനെതിരായ മുന്‍ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീല്‍ തള്ളി. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി. ലഹരിക്കേസിലെ വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. തൊണ്ടിമുതല്‍ തിരിമറി നടന്നത് 1990ല്‍. കുറ്റപത്രം സമര്‍പ്പിച്ചത് 2006ലാണ്. 18 വര്‍ഷത്തിനുശേഷമാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.  ജസ്റ്റിസുമാരായ സി.ടി.രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്, ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര

  പാലക്കാട്: അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പിന്‍റെ ആദ്യ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ഭൂരിഭാഗം പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വോട്ടെടുപ്പിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് പലരും നേരത്തെ എത്തിയത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.

പാണക്കാട് തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്നത് നാട്ടില്‍ ചെലവാകുമോ ?: മുഖ്യമന്ത്രി

  പാണക്കാട് തങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അത് നാട്ടില്‍ ചെലവാകുമോയെന്നു മുഖ്യമന്ത്രി. സാദിഖലി തങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ലീഗ് അണികള്‍ക്ക് തുള്ളല്‍. സന്ദീപ് വാരിയറെ പാണക്കാട്ട് എത്തിച്ചത് ലീഗ് അണികളെ ശാന്തരാക്കാനാണ്. പാണക്കാട് എത്തിയാല്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതി. 

എൽ ഡി എഫിന്റെ പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതെ; നിയമനടപടിക്കൊരുങ്ങി സന്ദീപ് വാര്യർ

പാലക്കാട്: തിരഞ്ഞെടുപ്പിന് തലേദിവസം സുന്നി കാന്തപുരം വിഭാ​ഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയിൽ എൽ.ഡി.എഫ് പരസ്യം നൽകിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ. മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അനുമതി വാങ്ങാതെയാണ് പരസ്യം നൽകിയത്. ജില്ലാ കളക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കാലത്ത് ഈ രീതിയിൽ മാധ്യമങ്ങൾക്ക് നൽകുന്ന പരസ്യത്തിന് അനുമതി നൽകേണ്ടത്. എന്നാൽ, എൽ.ഡി.എഫ് നൽകിയ പരസ്യത്തിന് അനുമതി ഇല്ലെന്നാണ് വിവരം. സരിൻ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാൽ, സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തിലുണ്ടായിരുന്നത്. കശ്മീർ വിഷയത്തിൽ സന്ദീപിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റും ആർ.എസ്.എസ് വേഷം ധരിച്ച് നിൽക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്.കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകൾ, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സന്ദീപ് വാര്യരുടെ പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. "ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം" എന്നിങ്ങനെ സന്ദീപ...

ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം'; സന്ദീപിനെ 'കുത്തി' എല്‍ഡിഎഫ് പരസ്യം; വിവാദം

വോട്ടെടുപ്പിന്റെ തലേന്ന്  ഇരുവിഭാഗം സമസ്തകളുടെ മുഖപത്രത്തില്‍ എല്‍ഡിഎഫ് പരസ്യം. സന്ദീപ് വാരിയറുടെ കോണ്‍ഗ്രസ് പ്രവേശനം ആയുധമാക്കിയാണ് പരസ്യം. 'ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം' എന്ന തലക്കെട്ടിലുള്ള പരസ്യങ്ങള്‍ സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്‍റെ സിറാജിലുമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പത്രപരസ്യം സിപിഎമ്മിന്‍റെ ഗതികേടെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പ്രതികരിച്ചത്.  സന്ദീപിനെ സ്വീകരിക്കാന്‍ നിന്നവര്‍ ഇപ്പോള്‍ വര്‍ഗീയതയെക്കുറിച്ച് പറയുകയാണെന്നും സുധാകരന്‍ പരിഹസിച്ചു. അതേസമയം, എല്ലാ പത്രങ്ങളിലു പരസ്യം നല്‍കിയിട്ടുണ്ടെന്നും ഒരേ ഉള്ളടക്കം തന്നെ എല്ലാ പത്രത്തിലും വരണമെന്നില്ലെന്നും മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. അതേസമയം, സുപ്രഭാതവും സിറാജും മുസ്​ലിം പത്രമോ എന്നൊന്നും തനിക്കറിയില്ലെന്നായിരുന്നു എ.കെ. ബാലന്‍റെ പ്രതികരണം."  

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

  ദില്ലി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. സിദ്ദിഖ് പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നത്. 

ഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്

പാലക്കാട് : കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷം നാളെ പാലക്കാട് തിരഞ്ഞെടുപ്പ് . ഇന്ന് നിശബ്ദ പ്രചാരണം ആയിരിക്കും പാലക്കാട് . പാലക്കാട് സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എങ്കിൽ യുഡിഎഫ് വിട്ട് സിപിഎമ്മിലേക്ക് വന്ന പി സരിന് തിരഞ്ഞെടുപ്പ് നിർണായകമാണ്. കൃഷ്ണകുമാറിലൂടെ മണ്ഡ‍ലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിലേക്ക് സന്ദീപ് വാര്യര്‍ ചുവട് മാറ്റം നടത്തിയതിന്‍റെ എഫക്ടും മണ്ഡലത്തിലെ വലിയ ചര്‍ച്ചയാണ്. ഇന്നലെ വൈകുന്നേരം ആറോടെ പരസ്യ പ്രചാരണം അവസാനിച്ചു. 1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.

കാസര്‍കോട് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ ചൊവ്വാഴ്ച കടകള്‍ അടച്ചിടും

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ ചൊവ്വാഴ്ച കടകള്‍ അടച്ചിടും. സെപ്റ്റംബര്‍, ഒക്ടോബര്‍, മാസങ്ങളിലെ കമ്മിഷന്‍ നല്‍കാത്തതിലും റേഷന്‍ വ്യാപാരികളോട് ഗവണ്‍മെന്റ് കാട്ടുന്ന കടുത്ത അവഗണനയിലും പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിടുന്നത്. വാതില്‍പ്പടി വിതരണം കൃത്യമായി നടത്തുക, വേതന പാക്കേജ് പരിഷ്‌ക്കരണം പുനപരിശോധിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഈ ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് 19ന് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ചിട്ട് താലൂക്ക് ആസ്ഥാനങ്ങളില്‍ ധര്‍ണ്ണ നടത്തും. മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ വ്യാപരികള്‍ ധര്‍ണ്ണ നടത്തും.

പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെ'ന്ന് ചന്ദ്രിക; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

പാലക്കാട് വോട്ടെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെ പാണക്കാട് തങ്ങള്‍ക്കെതിരായ പിണറായിയുടെ വിമര്‍ശനത്തിന‌് ശക്തമായ തിരിച്ചടിയുമായി മുസ്‌ലിം ലീഗ്. പാണക്കാട് തങ്ങളെ പിണറായി വിജയന്‍ അളക്കേണ്ടെന്ന് ചന്ദ്രിക മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരായ വിമര്‍ശനം മുഖ്യമന്ത്രിയുടെ വര്‍ഗീയ ബാന്ധവത്തിന്‍റെ ബഹിര്‍സ്ഫുരണമാണ്. തങ്ങളെ ലക്ഷ്യംവച്ച പിണറായി സംഘപരിവാറിന് കൈത്താങ്ങ് നല്‍കുകയാണെന്നും മുഖപ്രസംഗം ആരോപിച്ചു. പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്ന് ചന്ദ്രിക മുഖപ്രസംഗം | Pinarayi Vijayan പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്ന് ചന്ദ്രിക മുഖപ്രസംഗം... #KMShaji #pinarayivijayan Play Video തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ നോക്കി നില്‍ക്കില്ലെന്ന് കെ.എം.ഷാജിയും തുറന്നടിച്ചു. പ്രസ്താവന നടത്തുന്നതില്‍ പാണക്കാട്ട് തങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. അത് ദൗര്‍ബല്യമായി കാണരുതെന്നും ഷാജി മുന്നറിയിപ്പ് നല്‍കി. ചൊറി വന്നവനൊക്കെ മാന്താന്‍ പാണക്കാട്ടേയ്ക്ക് വരുന്ന രീതി നിര്‍ത്തണമെന്നും വിമര്‍ശനം കടുപ്പിച്ച  ഷാജി  പറ‍ഞ്ഞു.  തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിലൂടെ  മുഖ്യമന്ത്രിക്കുള്ളിലെ സം...

മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനത്ത് ലീഗ് ഹൗസ് ഉദ്ഘാടനം ചെയ്തു

  മുളിയാർ: മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗൺ ശാഖാ കമ്മിറ്റി സജ്ജികരിച്ച ബോവിക്കാനം ലീഗ് ഹൗസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഉദുമണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ടൗൺ ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട്സിദ്ധീഖ് മുസ്ലിയാർ നഗർപ്രവർത്തന പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.അബൂബക്കർ ഹാജിക്ക് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൾ ഖാദറും,വൈസ് പ്രസിഡണ്ട് ബിഎം.അഷ്റഫിന് ജില്ലാ സെക്രട്ടറി എബി. ശഫിയും ഉപഹാരം കൈമാറി. ഉദുമ മണ്ഡലം ട്രഷറർ  ഹമീദ് മാങ്ങാട്,യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടിഡി. കബീർ,യുഡിഎഫ് ചെയർമാൻ ഖാലിദ് ബെള്ളി പ്പാടി,എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി,പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ മാർക്ക് മുഹമ്മദ്,രമേഷൻ മുതല പ്പാറ,ഖാദർ ആലൂർ,എ.ബി. കലാം,ബി.കെ.ഹംസആലൂർ, അബ്ദുല്ല ഡെൽമ,അനീസ മൻസൂർ മല്ലത്ത്, ബി.എം. ഹാരിസ്,എ.ബി. കുട്ടിയാനം, അബ്ബ...

മണിപ്പൂർ ശാന്തമാകുമോ? നടപടികൾ കടുപ്പിച്ച് കേന്ദ്രം, സാഹചര്യം വിലയിരുത്താൻ അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു

  ദില്ലി: മണിപ്പൂർ കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം വിലയിരുത്താന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ദില്ലിയിലാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താൻ ഇന്നും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തിൽ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനിെട സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം.  ബസ് തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . മലയോര, ഗ്രാമീണ മേഖലകളില്‍ പൂര്‍ണം. മുക്കത്ത് സമരാനുകൂലികള്‍ കടകള്‍ അടപ്പിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റടക്കം ആറുപേര്‍  അറസ്റ്റിലായി.