മുളിയാർ: ബോവിക്കാനം ആസ്ഥാനമാക്കി വൈദ്യുതി സെക്ഷൻ ഓഫീസ് അനുവദിക്ക ണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.അര നൂറ്റാണ്ടിലേറെ പ്രായമുണ്ട് ചെർക്കള സെക്ഷന്.
മുളിയാർ പഞ്ചായത്ത് പരിധി നിലവിൽ ചെർക്കള സെക്ഷന് കീഴിലാണ്. പതിനഞ്ചായിരം ഉപഭോക്തക്കളും പതിനഞ്ച് കിലോമീറ്ററു മാണ് പരമാവധി ഒരു സെക്ഷന്റെ പരിധി എന്നിരിക്കെ മുപ്പതിനാ യിരത്തോളം ഉപഭോക്താ ക്കളും 30 കി.മീ.പരിധിയു മുള്ള ചെർക്കള സെക്ഷനിൽ നിന്നും ഉപഭോക്താക്കൾക്ക് കൃത്യമായ സേവനം കിട്ടാത്ത സ്ഥിതിയാ ണെന്ന് യോഗം ചൂണ്ടിക്കാട്ടി.
നുസ്രത്ത് നഗറിലെ പ്ലാന്റേഷൻ കോർപറേഷൻ അധീന ഭൂമി ഇതിനായി കണ്ടെത്തിയെങ്കിലും തുടർ നടപടികൾക്ക് ഒച്ചിന്റെ വേഗതയാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിണ്ടൻ്റ് ബി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു. ഷെരീഫ് കൊടവഞ്ചി,മൻസൂർ മല്ലത്ത്,സുരേഷ്കുമാർ, വേണുകുമാർ മാസ്‌റ്റർ, സാദത്ത് മുതലപ്പാറ,
ഏ.ബി കുട്ട്യാനം,കബീർ മുസ്ല്യാർ നഗർ,ഏ.ബി അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു..
പടം: മുളിയാർ പീപ്പിൾസ് ഫോറം യോഗത്തിൽ പ്രസിഡൻ്റ് ബി.അഷ്റഫ് സംസാരിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ