തെക്കിൽപറമ്പ: കാസറഗോഡ് ഉപജില്ലാ കലോത്സവത്തിൻ്റെ വരവറിയിച്ച് കൊണ്ടുള്ള വിളംബര ഘോഷയാത്ര ഒക്ടോബർ 26 ശനിയാഴ്ച 3 മണിക്ക് ചട്ടഞ്ചാലിൽ നിന്നാരംഭിച്ച് പൊയിനാച്ചിയിൽ അവസാനിച്ചു. വിളംബര ജാഥ മേൽപ്പറമ്പ എസ്.എച്ച്.ഒ. സന്തോഷ് എ.ഐ ഫ്ലാഗ് ഓഫ് ചെയ്തു. തെക്കിൽപറമ്പയിലെ കുരുന്നുകളുടെ വർണ്ണാഭമായ ഫ്ലാഷ് മോബും , ചെമ്മനാട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ ബാൻ്റ് മേളവും (ചന്ദ്രഗിരി ബാൻ്റ് മേളം) വിളംബരജാഥയ്ക്ക് മാറ്റുകൂട്ടി.
സുഫൈജ അബൂബക്കർ ( ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട്) അധ്യക്ഷത വഹിച്ച വിളംബരജാഥയിൽ ശ്രീ.മൻസൂർ കുരുക്കൾ (ചെമ്മനാട് വൈസ് പ്രസിഡണ്ട്), ശ്രീ ശ്രീവത്സൻ കെ.ഐ, (ജനറൽ കൺവീനർ സംഘാടക സമിതി) പി.സി നസീർ (വൈസ് ചെയർമാൻ സംഘാടക സമിതി), മുംതാസ് അബൂബക്കർ (CDS ചെയർപേഴ്സൺ), ആയിഷ അബൂബക്കർ (വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ), രമാ ഗംഗാധരൻ ( വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ) ഷംസുദ്ദീൻ തെക്കിൽ (ക്ഷേമകാര്യം), ആയിഷ മുഹമ്മദ്, ജാനകി ,മൈമൂന അബ്ദുൾ റഹ്മാൻ, ടി.പി നിസാർ (മെമ്പർമാർ ) , കൃഷ്ണൻ ചട്ടഞ്ചാൽ (ഫിനാൻസ് ചെയർമാൻ) ശ്രീജിത്ത് .എൻ.സി (പ്രചരണ കമ്മിറ്റി ചെയർമാൻ) എന്നിവർ സംസാരിച്ചു. പ്രചരണകമ്മിറ്റി കൺവീനർ പി. അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ