ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം. ആറ് തൊഴിലാളികളും ഒരു കശ്മീരി ഡോക്ടറുമടക്കം ഏഴുപേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരുക്കേറ്റു. ഗാന്‍ദെര്‍ബാല്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. തുരങ്ക നിർമാണത്തിന്റെ ഭാഗമായിരുന്ന തൊഴിലാളികൾക്കുനേരെയാണ് രണ്ട് ഭീകരർ വെടിയുതിർത്തത്. തൊഴിലാളികളുടെ ക്യാംപിൽ കടന്നുകയറിയായിരുന്നു ആക്രമണം. വെടിയേറ്റ് കിടക്കുന്ന തൊഴിലാളികളുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സമീപകാലത്തെ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
തദ്ദേശീയരും അല്ലാത്തവരുമായ തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായവർ. ഭീരുക്കളുടെ കൃത്യമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഭീകരാക്രമണത്തെ അമിത് ഷാ, ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുല്ല എന്നിവർ അപലപിച്ചു. സൈന്യം, പാരാ കമാൻഡോകൾ, സിആപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവർ ഉൾപ്പെട്ട സംയുക്ത സംഘം തിരച്ചിൽ നടത്തുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ