ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാസർകോട് ചികിത്സാ രംഗത്ത് ആധുനിക സൗകര്യങ്ങളുമായി സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം ഒക്ടോബർ 29ന്




കാസർകോട്: ചെർക്കള കെകെ പുറത്ത് ആരംഭിച്ച സി എം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 2ന് കേരള വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും.

സി.എച്ച് കുഞ്ഞമ്പു എം.എൽ എ അദ്ധ്യക്ഷം വഹിക്കും.


പ്രശസ്ത സിനിമാ താരം നവ്യാ നായർ വിശിഷ്ടാതിഥിയായിരിക്കും.ഗൈനക്ക്,പ്രൈവറ്റ് ബർത്ത് സൂട്ട്,കോസ്മറ്റോളജി ഡിപ്പാർട്ട്മെൻ്റുകൾ അവർ ഉദ്ഘാടനം ചെയ്യും.



എമ്മർജൻസി ഡിപ്പാർട്ട്മെൻ് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും,കാത്ത്ലാബ് ഇചന്ദ്രശേഖരൻ എം.എൽ.എയും,മെഡിക്കൽ ഐസിയു എൻ എ നെല്ലിക്കുന്ന് എം.എൽ.എയും,സി.ടി. സ്ക്കാൻ മുൻ എം.പി.പികരുണാകരനും,ഫാർമസി ശ്രീശ്രീശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി എടനീർ മഠവും,എക്സറെ യുനിറ്റ് മുൻമന്ത്രി സി.ടി. അഹമ്മദലിയും, ഇൻഷൂറൻസ്,റവ.ഫാദർ മാത്യു ബേബിയും,എൻ ഐ സി യു,പി ഐ സി യു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണനും,യു എസ് ജി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജിമാത്യുവും,സൂട്ട് റും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈമയും,ഓപ്പറേഷൻ തിയേറ്റർ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് സി.കുഞ്ഞമ്മദ് പാലക്കിയും,ഓട്ടോക്ലേവ് യൂണിറ്റ്,മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.മിനിയും,ഐ.ടി ഓഫീസ് കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗവും,മെഡിക്കൽ ലാബ് ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കാദർ ബദ്രിയ്യയും ഉദ്ഘാടനം ചെയ്യും.


ആശുപത്രി ചെയർമാൻ സി. അബ്ദുൾഖാദർ ഹാജി ചടങ്ങിൽ വിവിധ വ്യക്തികളെ ആദരിക്കും.


ജനപ്രതിനിധികൾ,ഉദ്യോഗസ്ഥന്മാർ,നേതാക്കൾ,നാട്ടുക്കാർ തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആശുപത്രി ചെയർമാൻ സി.എം. അബ്ദുൾ ഖാദർ ഹാജി,മാനേജിംഗ് ഡയറക്ടർ ഡോ: മൊയ്തീൻ ജാസിർ അലി എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു


സ്‌പെഷ്യാലിറ്റി ചികിത്സാരംഗത്ത് ഇപ്പോഴും മംഗലൂരുവിനേയും കണ്ണൂരിനേയും ആശ്രയിക്കേണ്ടി വരുന്ന കാസര്‍കോടിന്റെ ദുരവസ്ഥയ്ക്കു ആശുപത്രി പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നതോടെ പരിഹാരമാകും.


സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ മാറ്റം ആരോഗ്യ മേഖലയില്‍ ഉണ്ടായിട്ടും കാസര്‍കോട്ടെ ജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ അതിന്റെ ഉപയോഗം അനുഭവിക്കാനുള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല. 


മംഗലാപുരത്തോടും, അയല്‍ ജില്ലയോടും കിടപിടിക്കുന്ന ആധുനിക സംവിധാനങ്ങളോടെയുള്ള ഒരു ആശുപത്രി സര്‍ക്കാര്‍ മേഖലയിലോ, സ്വകാര്യ മേഖലയിലോ ഇതുവരെ ഉണ്ടായിട്ടില്ല.


സി.എം. അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള ചെയര്‍മാനും, ഡോ. മൊയ്തീന്‍ ജാസ്സിര്‍ അലി മാനേജിങ് ഡയറക്ടറുമായുള്ള കമ്പനിയാണ് ആശുപത്രി നടത്തുന്നത്.


ജില്ലയുടെ എല്ലാഭാഗത്തുനിന്നും ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലമാണ് ചെര്‍ക്കള. അത്‌കൊണ്ടാണ് ആ സ്ഥലം തെരഞ്ഞെടുത്തത്. 


കോവിഡ് കാലത്ത് പല വന്‍കിട സ്ഥാപനങ്ങളും ഹോസ്പിറ്റല്‍ വാഗ്ദാനം മാത്രമാണ് ചെയ്തതെങ്കിലും ഞങ്ങള്‍ ഹോസ്പിറ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് 2 വർഷത്തിനകം നാടിന് സമർപ്പിക്കുകയാണ്.


 കാസര്‍കോട് ജില്ലയില്‍ തന്നെ ആദ്യമായാണ് ഫുള്‍ടൈം ന്യൂറോളജിസ്റ്റ്, നെഫ്‌റോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നു എന്നത് ഞങ്ങളുടെ പ്രത്യേകതയാണ്.


ഹൃദയ ആഘാതം മുൻകൂട്ടി കണ്ടെത്തുന്നതിന് അയ്യായിരം രൂപയുടെ ടെസ്റ്റുകൾ 3777 രൂപയ്ക്ക് നൽകുന്ന ഹെൽത്ത്പാക്കേജ് ആരംഭിച്ചിട്ടുണ്ട്.


എല്ലാവിധ എമര്‍ജന്‍സി കേസുകളും, ആക്‌സിഡന്റ് കേസുകളും ഉള്‍പ്പെടെയുള്ളവ മാനേജ് ചെയ്യാന്‍ പ്രാപ്തിയുള്ള വന്‍കിട ആശുപത്രിയില്‍ 24 മണിക്കൂര്‍ ഇന്റന്‍സി വിസിറ്റ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

അത്യാധുനിക രീതിയിലുള്ള പീഡിയാട്രിക് ഐ.സി.യു, അതിനൂതനമായ പ്രൈവറ്റ് ബര്‍ത്ത് സ്യൂട്ട് ഡെലിവറി (രോഗിയുടെ വേണ്ടപ്പെട്ടവര്‍ക്ക് പ്രസവ സമയത്ത് ആശ്വസിപ്പിക്കുന്നതിനായി അടുത്ത് നില്‍ക്കാനുള്ള അവസരം), കുട്ടികളില്ലാത്തവര്‍ക്ക് ഉത്തര മലബാറിലെ ഏറ്റവും മികച്ച വന്ധ്യത ചികിത്സയും ലഭ്യമായിരിക്കും. കൂടാതെ പീഡിയാട്രിക് നിയോനാറ്റല്‍ ഐ.സി.യു, 15 ബെഡോടും വെന്റിലേറ്ററോടും കൂടിയ മെഡിക്കല്‍ ഐ.സി.യു, എല്ലാ സൗകര്യങ്ങളോടും കൂടിയ ക്വാഷ്വാലിറ്റി തുടങ്ങിയവയും സജ്ജമായി കഴിഞ്ഞു.


മൂന്ന് ഓപ്പറേഷന്‍ തീയറ്റര്‍, സ്‌പെഷ്യലിസ്റ്റുകളായ പീഡിയാട്രീഷ്യന്‍, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജിസ്റ്റ്, ഓര്‍ത്തോപിഡിഷ്യന്‍, ജനറല്‍ സര്‍ജന്‍, ഇ.എന്‍.ടി, ഒഫ്റ്റാള്‍മോളജിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ്, സൈക്കാട്രിസ്റ്റ് തുടങ്ങിയവരും സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകളായ യൂറോളജിസ്റ്റ്, ക്യാന്‍സര്‍ വിദഗ്ധന്‍മാര്‍, ഡയബറ്റോളജിസ്റ്റ്, റൂമെറ്റോളജിസ്റ്റ്, ഗ്യാസ്‌ട്രോ എന്‍ഡോളജിസ്റ്റ് എന്നിവരുടേയും സേവനം ലഭ്യമായിരിക്കും.


24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗൈനക് ഡിപ്പാര്‍ട്ട്‌മെന്റും, ഓര്‍ത്തോ & ആക്‌സിഡന്റ് ട്രോമാ ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സ്‌നേക് ബൈറ്റ് യൂണിറ്റ് തുടങ്ങിയവയും ലഭ്യമായിരിക്കും. 

ആധുനിക രീതിയിലുള്ള ലബോറട്ടറിയും, സി.ടി മിഷന്‍ യു.എസ്.ജി എന്നിവയും ഉണ്ടായിരിക്കും. 

കൂടാതെ ഏറ്റവും മികച്ച കാര്‍ഡിയോളജിസ്റ്റും കാത്ത്‌ലാബും റെഡിയായി കഴിഞ്ഞു.രണ്ടാം ഘട്ടത്തിൽ ഡയാലിസിസ് യൂണിറ്റും ഉണ്ടാകും. 


പക്ഷാഘാതം ബാധിച്ച രോഗികള്‍ക്കുള്ള അതിനൂതനമായ ചികിത്സയും, അതിനോടനുബന്ധിച്ചുള്ള ഫിസിയോതെറാപ്പി സൗകര്യങ്ങളും ഉണ്ടാകും. 


ബംഗലൂരു, ഡല്‍ഹി, മുംബൈ, കൊച്ചി പോലുള്ള കോസ്‌മോപൊളിറ്റന്‍ നഗരങ്ങളില്‍ കാണാറുള്ള ഏറ്റവും നൂതനമായിട്ടുള്ള കോസ്‌മെറ്റിക് ക്ലിനിക്കും ഇവിടെയുണ്ടാകും. ഡെര്‍മാറ്റോളജിസ്റ്റ്, മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള ചികില്‍സയിയായിരിക്കും കോസ്‌മെറ്റിക് ക്ലിനിക്കില്‍ ലഭ്യമാവുക.


എല്ലാ കമ്പനികളുടേയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്വീകരിക്കുന്നതായിരിക്കും. ഇ എം ഐ,ഓണ്‍ലൈന്‍ ടോക്കണ്‍ ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും.

സാമ്പത്തിക വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഉള്‍കൊള്ളാന്‍ പറ്റുന്ന തരത്തിലുള്ള മിതമായ നിരക്കിലുള്ള ചികിത്സ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 


ഹോസ്പിറ്റലിലേക്ക് വരാന്‍ നിര്‍വ്വാഹമില്ലാത്ത കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി ചികിത്സ നല്‍കുന്നതായിരിക്കും. രോഗം മൂര്‍ഛിച്ച ഐ.സി.യു രോഗികള്‍ക്ക് അവര്‍ക്ക് ആശ്വാസം നല്‍കാന്‍ വേണ്ടപ്പെട്ടവരെ അടുത്ത് നിറുത്തുന്നതിനുള്ള ക്യുബിക് ഐ.സി.യു സംവിധാനവും ഉണ്ടാകും.


ജില്ലയുടെ വികസന കുതിപ്പിന് കരുത്ത് പകരാനും 500 ഓളം ആളുകൾക്ക് ജോലി നൽകാനും ഈ ആശുപത്രി സംരംഭത്തിന് കഴിയുമെന്ന് ഡോ: ജാസിർ അലി പറഞ്ഞു.


ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബിപിഎൽ റേഷൻകാർഡ് ഉള്ളവർക്ക് ഡോക്ടർമാരുടെ പരിശോധന ഫീസിൽ 50% വും,ലാബ് പരിശോധനയിൽ 15%,ഫാർമസിയിൽ 10%,മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഓപ്പറേഷൻ ചാർജിൽ 25% ഇളവും നൽകും.

2024 നവംബർ 1 മുതൽ 7 വരെയാണ് ഈ ആനുകൂല്യം ഉണ്ടാവുക.


വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ


1.സി.എം അബ്ദുൾഖാദർ ഹാജി (ആശുപത്രി ചെയർമാൻ)

2.ഡോ. മൊയ്തീന്‍ ജാസിർ അലി (മനേജിംഗ് ഡയറക്ടർ)

3.ഷംസുദീൻ പാലക്കി

4.ശ്രീറാം.ആർ(അഡ്മിനിട്രേറ്റർ)

5.ബി.അഷ്റഫ് (പിആർഒ)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

പൊവ്വലിൽ മാതാവിനെ മകൻ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

  കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിൽ മാതാവിനെ മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ ജ്യേഷ്ഠൻ മജീദിനു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.