"കോഴിക്കോട്: എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നതിനായി കാറില്‍ കൊണ്ടുപോകുകയായിരുന്ന 25 ലക്ഷംരൂപ കൊള്ളയടിച്ചു. കോഴിക്കോട് കാട്ടില്‍പീടികയിലാണ് സംഭവം. കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം കെട്ടിയിട്ടാണ് കവര്‍ച്ച ചെയ്തത്. ഇന്ത്യ വണ്‍ എ.ടി.എം. ഫ്രാഞ്ചൈസി ജീവനക്കാരനാണെന്നും എ.ടി.എമ്മില്‍ നിറയ്ക്കുന്നതിനുള്ള പണമായിരുന്നു കൈവശമുണ്ടായിരുന്നതെന്നും കാറോടിച്ചിരുന്ന പയ്യോളി സ്വദേശി സുഹൈല്‍ പറഞ്ഞു.
പണവുമായി കോഴിക്കോട് ഭാഗത്തേക്ക് വരുമ്പോള്‍ അരിക്കുളം കുരുടി മുക്കില്‍ നിന്നും പര്‍ദ്ദയിട്ട സ്ത്രീ കാറിന് മുന്നിലേക്ക് ചാടുകയായിരുന്നു. വണ്ടി നിർത്തിയയുടൻ സ്ത്രീ അതിക്രമിച്ച് കാറിലേക്ക് കയറിയെന്നും സ്പ്രേ അടിച്ച് ബോധം കെടുത്തുകയായിരുന്നുവെന്നും സുഹൈല്‍ പറഞ്ഞു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ