വയനാട് ദുരന്തത്തിന്റെ ചെലവുകണക്ക് പെരുപ്പിച്ച് കാട്ടിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പുറത്തുവന്നത് കേന്ദ്രത്തിന് സമര്‍പ്പിച്ച രേഖയാണെങ്കിലും വീഴ്ചയുണ്ട്. വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിലല്ല കണക്കുകള്‍ തയാറാക്കേണ്ടതെന്നും യുക്തിക്ക് നിരക്കുന്ന കൃത്യമായ കണക്കിലൂടെ കൂടുതല്‍ കേന്ദ്രഫണ്ട് നേടാനാകുമെന്നും വി.ഡി.സതീശന് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വയനാട് ദുരന്തനിവാരണത്തിന്റ ചെലവ് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയത് പെരുപ്പിച്ച കണക്കെന്നാണ് ആക്ഷേപം. യഥാര്‍ഥത്തില്‍ ചെലവായതിന്റെ പതിന്മടങ്ങാണ് കാണിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. കേന്ദ്രമാനദണ്ഡപ്രകാരം കൂടുതല്‍ സഹായം കിട്ടാന്‍ വേണ്ടി തയാറാക്കിയ എസ്റ്റിമേറ്റെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വാദം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ