തൃശൂരില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്നാട്ടില്‍ പിടിയില്‍
പൊലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു
ലോറിയില്‍ തോക്കുള്‍പ്പെടെ ആയുധങ്ങള്‍; 65 ലക്ഷം രൂപയും കാറും കണ്ടെടുത്തു
തൃശൂരില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്നാട്ടില്‍ പിടിയില്‍. പൊലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് പരുക്കേറ്റു. അഞ്ചു ഹരിയാനക്കാര്‍ പിടിയിലായത് നാമക്കല്‍ കുമാരപാളയത്തുവച്ച്. കാറുള്‍പ്പെടെ കണ്ടെയ്നറില്‍ കയറ്റിയാണ് സംഘം കേരളം വിട്ടത്. അമിതവേഗത്തില്‍ എത്തിയ കണ്ടെയ്നര്‍ രണ്ടു കാറിലും നാലു ബൈക്കുകളിലും ഇടിച്ചു. പൊലീസ് പിന്തുടര്ന്നപ്പോള് പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചു. ലോറിയില്‍ തോക്കുള്‍പ്പെടെ ആയുധങ്ങള്‍ 65 ലക്ഷം രൂപയും കാറും കണ്ടെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ