വയനാട്ടിലെ യഥാര്‍ഥനഷ്ടം 1200 കോടിയാണെന്ന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്. എസ്.ഡി.ആര്.എഫ് മാനദണ്ഡപ്രകാരം 219 കോടിയേ ആവശ്യപ്പെടാനാകൂവെന്നും. ഈ മാനദണ്ഡപ്രകാരമാണ് മെമ്മോറാണ്ടം തയാറാക്കിയത്. അര്‍ഹമായതുപോലും കിട്ടരുത് എന്ന് ദുഷ്ടലക്ഷ്യത്തോടെയാണ് കള്ളപ്രചാരണമുണ്ടായതെന്നും ഇത് ദുരിതബാധിതര്‍ക്കെതിരായ കടന്നാക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 131 കുടുംബങ്ങള്‍ക്ക് ആറുലക്ഷംവീതം നല്കി. സംസ്കാരച്ചടങ്ങുകള്‍ക്ക് പതിനായിരം രൂപവീതം നല്കി. ദിവസം 300 രൂപവീതം ഉപജീവനസഹായം നല്കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ലഭിച്ച പിന്തുണ ചിലര്‍ക്ക് അസ്വാരസ്യമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ