ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗതാഗത വകുപ്പിന്റെ നിർണായക തീരുമാനം, പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്ത് വെക്കാം

  തിരുവനന്തപുരം : സംസ്ഥാനത്ത് പ്രിന്റഡ് ലൈസൻസ് നിർത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കം. ആദ്യ ഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാം ഘട്ടത്തിൽ ആർ സി ബുക്ക് പ്രിന്റിംഗും നിർത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ആധാർ കാഡുകൾ ഡൗൺ ലോഡ് ചെയ്യുന്നത് പോലെ രേഖകൾ ഡൗൺലോഡ് ചെയ്തെടുക്കാം. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധന സമയത്ത് ഹാജരാക്കിയാൽ മതി. പുതിയ തീരുമാനത്തോടെ ലൈസൻസ് പ്രിൻന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറുകയാണ് കേരളം.   

മികച്ച മാപ്പിളപ്പാട്ട് ഗായകനുള്ള പ്രഥമ റംലബീഗം പുരസ്കാരം ഇസ്മയിൽ തളങ്കര ഏറ്റുവാങ്ങി

  കൊണ്ടോട്ടി മൊയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയും മാപ്പിള കലാശാലയും സംയുക്തമായി നടത്തിയ ബിഗം സ്മൃതിയരംഗ് പരിപാടിയിൽ വെച്ച് റംല ബീഗം പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ വി.ടി മുരളിയിൽ നിന്ന് ഇസ്മയിൽ തളങ്കര ഏറ്റ് വാങ്ങി. ഫൈസൽ എളേറ്റിൽ ഷാളണിയിച്ചു. വേദിയിൽ ഹുസൈൻ റണ്ടത്താണി പക്കർ പന്നൂർ ഹസൻ നെടിയനാട് സലാംക്ക ഫോക്കസ്മാൾ ചെറുവാടി മാസ്റ്റർ അഹമദ് പിസിറാജ് മാപ്പിള കലാശാല അംഗങ്ങളും അനുമോദിച്ചു. തുടർന്ന് ഗസൽ പരിപാടിയും നടന്നു  അവാർഡ് ജേതാവ് ഇസ്മയിൽ തളങ്കരയെ നിരവധി കലാ സംഘടകൾ ആശംസ അറിയിച്ചു

പള്ളത്തുങ്കാൽ ഹയാത്തുൽ ഇസ്ലാം മദ്രസയുടെ സ്നേഹോപഹാരം ഡോ. അബ്ദുൽ അസ്ലം മുനമ്പത്തിന് സി.എച്ച് കുഞ്ഞമ്പു എംഎൽഎ കൈമാറി

  ചട്ടഞ്ചാൽ: പള്ളത്തുങ്കാൽ ഹയാത്തുൽ ഇസ്ലാം മദ്രസക്ക് വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടോൽഘാടന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക പ്രവർത്തകനും യു.ജി.സി അംഗീകൃത എൻ.ഐ.ആർ.എഫ് റാങ്കുള്ള ഇന്ത്യയിലെ പ്രശസ്ത യൂണിവേഴ്സിറ്റി ആയ ഗ്ലോക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോ. അബ്ദുൽ അസ്ലം മുനമ്പത്തിനെ സി എച്ച് കുഞ്ഞമ്പു എംഎൽഎ അനുമോദിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ ഗുരുക്കൾ, വാർഡ് മെമ്പർ നിസാർ ടി പി, ഗോപിനാഥൻ പന്നിക്കൽ, കൃഷ്ണൻ നായർ പള്ളത്തുങ്കാൽ, ജുനൈദ് അംജതി, സുകുമാരൻ നായർ, മറ്റു കമ്മിറ്റി ഭാരവാഹികൾ, മഹൽ നിവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ കെ സുരേന്ദ്രന് വിടുതല്‍ ഹരജിയില്‍വിധി പറയുന്നത് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി

  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ അഞ്ചു ലേക്ക് മാറ്റി. കേസ് രാഷ്ട്രീയ പ്രേരിതവും , കെട്ടിച്ചമച്ചതാണെന്നും ആരോപിച്ച് സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും സമര്‍പ്പിച്ച ഹരജിയിലാണ് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി വിധി പറയുന്നത് മാറ്റിവച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിശ്വരം നിയമസഭ മണ്ഡലത്തില്‍ , ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ പത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി , രണ്ടഅര ലക്ഷം രൂപയും, മൊബൈല്‍ഫോണും കൈക്കൂലിയായി നല്‍കി എന്നാണ് കേസ്. മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്……. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, ഭീഷണിപ്പെടുത്തല്‍ , തടഞ്ഞ് നിര്‍ത്തുക, തിരഞ്ഞെടുപ്പ് കൈക്കൂലി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു കേസ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ കെ സുരേന്ദ്രന് വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി

വീട്ടിൽ കളിക്കുന്നതിനിടെ കാണാതായ മൂന്നു വയസുകാരനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വീട്ടിൽ നിന്ന് കാണാതായ മൂന്നു വയസുകാരനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബെദ്രഡുക്ക കമ്പാറിലെ റഹ്മാനിയ മൻസിലിൽ നൗഷാദിന്റെയും മറിയം ഷാനിഫയുടെയും ഏകമകനായ മുഹമ്മദ് സോഹൻ ഹബീബിനെയാണ് വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ച മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. വീട്ടുകാരും അയൽക്കാരും നടത്തിയ തിരച്ചിലിലാണ് കുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥീരികരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി. വൈകിട്ട് സംസ്കാരം നടത്തി.

എഡിജിപി വിവാദം മതന്യൂനപക്ഷങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റാനെന്ന് മുഖ്യമന്ത്രി; 'അൻവറിൻ്റെ പരാതികൾ അന്വേഷിക്കുന്നു

തിരുവനന്തപുരം: സ്വർണക്കടത്തും ഹവാല പണമിടപാടും നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഞ്ച് വർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് 150 കിലോഗ്രാം സ്വർണം പൊലീസ് പിടികൂടി. 123 കോടി രൂപയും പിടിച്ചു. ഇപ്പോൾ എഡിജിപിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ സ്വർണക്കടത്ത് തടയുന്ന സർക്കാർ പ്രവർത്തനം ഇല്ലാതാക്കാനും മതന്യൂനപക്ഷങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റാനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കാലാകാലങ്ങളായി മതന്യൂനപക്ഷങ്ങൾ യുഡിഎഫിന് ഒപ്പമായിരുന്നു. അവരിപ്പോൾ എൽഡിഎഫിനൊപ്പമാണ്. എൽഡിഎഫിൽ നിന്ന് അവരെ അകറ്റുകയാണ് ലക്ഷ്യം. അൻവറിൻ്റെ ആരോപണങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെച്ചാണ് അന്വേഷണം നടത്തുന്നത്. 

പിവി അൻവറിനെതിരെ പൊലീസ് കേസ്; 'ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളര്‍ത്തി

  കൊച്ചി:പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.  കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്.കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ കാളുകള്‍ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കയറി ചോര്‍ത്തുകയോ ചോര്‍ത്തിക്കുകയോ ചെയ്തുവെന്നും അവ മാധ്യമങ്ങള്‍ക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയാണ് എഫ്ഐആറിലുള്ളത്.നിയമത്തിന് വിരുദ്ധമായിട്ടാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും എഫ്ഐആറിലുണ്ട്. ഇതിലൂടെ പൊതുജനങ്ങള്‍ക്കിടയിൽ പകയും ഭീതിയും ഉണ്ടാക്കുന്നതിന് വേണ്ടിയും മനപൂര്‍വം പ്രകോപനപരമായി കലാപം ഉണ്ടാക്കുന്നതിന് വേണ്ടി ദൃശ്യ മാധ്യമങ്ങളിലൂടെ ചോര്‍ത്തിയ ഫ...

5ാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

കൊച്ചി: ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം. സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം നാളെ സുപ്രീം കോടതിയിൽ വാദമായി ഉന്നയിക്കും. മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരി​ഗണിക്കുന്ന സാഹചര്യത്തിൽ അന്വേഷണ സംഘത്തിലെ എസ് പി മെറിൻ ജോസഫ് ഇന്ന് ദില്ലിക്ക് തിരിക്കും. മേൽക്കോടതിയിലെ കേസ് നടത്തിപ്പിൽ വിമർശനങ്ങൾ ഒഴിവാക്കാനാണ് തിരക്കിട്ട നടപടി. നിയമം അനുസരിക്കുന്ന വ്യക്തിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം ലംഘിച്ച് എന്ത് കൊണ്ട് സിദ്ദിഖ് ഒളിവിൽ പോയെന്ന് അന്വേഷണസംഘം കോടതിയിൽ ഉന്നയിക്കും. സിദ്ദിഖിനെതിരെ സുപ്രീംകോടതിയിൽ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സർക്കാർ.

പുഷ്പന്റെ വിയോഗം: പാനൂരില്‍ ഞായറാഴ്ച ഹര്‍ത്താല്‍; തലശേരിയില്‍ പൊതുദര്‍ശനം

  കണ്ണൂര്‍: ത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ആയിരുന്ന പുതുക്കുടി പുഷ്പന്റെ മരണത്തില്‍ അനുശോചിച്ച് ഞായറാഴ്ച പാനൂര്‍ മേഖലയില്‍ സിപിഎം ഹര്‍ത്താല്‍ നടത്തും. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും ഭൗതിക ശരീരം വിലാപയാത്രയായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തലശേരിയില്‍ കൊണ്ടുവരും.  തലശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ഉച്ചയ്ക്ക് ഒന്നര മുതല്‍ മേനപ്രം കാഞ്ഞിരത്തിന്‍ കീഴില്‍ രാമവിലാസം സ്‌കൂള്‍ മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചു മണിക്ക് സംസ്‌കാരം നടത്തും. കൂത്തുപറമ്പ് സമരപോരാട്ടത്തിലെ അഞ്ച് രക്തനക്ഷത്രങ്ങള്‍ക്കൊപ്പം പുഷ്പനും ഇതോടെ വിപ്ലവ ജ്വാലയായി മാറും. മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് പുഷ്പന്‍ നാടിനോട് വിടപറഞ്ഞത്. നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്. കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാ...

പണമിടപാട് പ്രശ്‌നം; മുട്ടത്തൊടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

  കുമ്പള: പണമിടപാട് പ്രശ്നത്തെ തുടര്‍ന്ന് മുട്ടത്തൊടി സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ ഒരാളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ തിരയുന്നു. ബംബ്രാണയിലെ മൂസയെ(33)യാണ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതി ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദീഖിനെ പൊലീസ് അന്വേഷിച്ചുവരികയാണ്. മുട്ടത്തൊടി സ്വദേശി സുലൈമാന്റെ പരാതിയിലാണ് കേസ്. 25ന് മംഗളൂരുവിലുണ്ടായിരുന്ന സുലൈമാനെ രണ്ട് പ്രതികള്‍ ആരിക്കാടിയിലേക്ക് വിളിച്ചുവരുത്തി കാറില്‍ കൂട്ടിക്കൊണ്ടു പോയി കൊടിയമ്മ, ഉളുവാര്‍ എന്നിവിടങ്ങളില്‍ വെച്ച് മര്‍ദ്ദിച്ചതിന് ശേഷം വിട്ടയക്കുകയായിരുന്നു. ഇന്നലെയാണ് സുലൈമാന്‍ പരാതി നല്‍കിയത്. കുമ്പള എസ്.ഐ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൂസയെ അറസ്റ്റ് ചെയ്തത്. മൂസക്ക് മുമ്പ് കുമ്പള പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി. അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഒരു നാട് മാത്രമല്ല മലയാളികളൊന്നാകെയാണ് കണ്ണീരണിഞ്ഞത്. അത്രമേല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി അര്‍ജുൻ മാറിയിരുന്നു. ഓരോരുത്തരുടെയും കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു. കേരളത്തിന്‍റെ മുഴുവൻ കണ്ണീരോർമയായാണ് അർജുൻ വിടവാങ്ങിയത്...

ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ, കടുത്ത നിലപാടിൽ സിപിഐ

കോട്ടയം : സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കടുത്ത നിലപാടുമായി സിപിഐ. ആർ എസ് എസ് ബന്ധമുളള എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. 'ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല'. നിലപാടിൽ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.   സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെ സിപിഐ വിമർശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ഇനിയുള്ള ഏഴ് ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യത; ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. മഴയുടെ തീവ്രത പരിഗണിച്ച് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കേരളാ തീരത്ത് കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

ചെങ്കൊടി തൊട്ട് കളിക്കേണ്ട...' പിവി അൻവറിന്‍റെ കോലം കത്തിച്ചു, തെരുവിൽ പ്രകടനവുമായി സിപിഎം

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം.ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരിലെ പ്രതിഷേധ പ്രകടനം. നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു.പി വി അൻവറിനെതിരായി മലപ്പുറത്ത് സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. എടവണ്ണയിൽ എടവണ്ണ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. എടവണ്ണയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടക്കും. പ്രകടനത്തിൽ അൻവറുമായി അടുത്ത ബന്ധമുള്ള പ്രവർത്തകരും പങ്കെടുത്തു. കോഴിക്കോടും പ്രതിഷേധ പ്രകടനം നടക്കും. അല്‍പസമയത്തിനകം കോഴിക്കോട് ടൗണിൽ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കും പ്രതിഷേധ പ്രകടനം നടക്കും. എടവണ്ണയിലെ പ്രകന...

എടിഎം കവര്‍ച്ചാ സംഘം തമിഴ്നാട്ടില്‍ പിടിയില്‍; ഏറ്റുമുട്ടലിനിടെ ഒരു പ്രതി കൊല്ലപ്പെട്ടു

  തൃശൂരില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്നാട്ടില്‍ പിടിയില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു ലോറിയില്‍ തോക്കുള്‍പ്പെടെ ആയുധങ്ങള്‍; 65 ലക്ഷം രൂപയും കാറും കണ്ടെടുത്തു തൃശൂരില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്നാട്ടില്‍ പിടിയില്‍. പൊലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് പരുക്കേറ്റു. അഞ്ചു ഹരിയാനക്കാര്‍ പിടിയിലായത് നാമക്കല്‍ കുമാരപാളയത്തുവച്ച്. കാറുള്‍പ്പെടെ കണ്ടെയ്നറില്‍ കയറ്റിയാണ് സംഘം കേരളം വിട്ടത്. അമിതവേഗത്തില്‍ എത്തിയ കണ്ടെയ്നര്‍ രണ്ടു കാറിലും നാലു ബൈക്കുകളിലും ഇടിച്ചു. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചു. ലോറിയില്‍ തോക്കുള്‍പ്പെടെ ആയുധങ്ങള്‍ 65 ലക്ഷം രൂപയും കാറും കണ്ടെടുത്തു.

മുഖ്യമന്ത്രിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ പിവി അൻവറിനെ നേരിടാൻ സിപിഎം; പാർട്ടി തീരുമാനം ഇന്നറിയാം

എൽഡിഎഫ് ബന്ധം അൻവർ സ്വയം ഉപേക്ഷിച്ചെങ്കിലും പൊട്ടിച്ച ബോംബ് പാർട്ടിക്കുള്ളിൽ ഇനിയും ആളിപ്പടരും. പാർട്ടി നിർദ്ദേശം ലംഘിച്ച അൻവറിനെ അകറ്റുമ്പോഴും ഉന്നയിച്ച പ്രശ്നങ്ങൾ പാർട്ടിയിലെ പലനേതാക്കൾക്കും നേരത്തെയുണ്ട്. പാർട്ടിയിലും സർക്കാറിലും പിണറായിയുടെ അപ്രമാദിത്വം, റിയാസിന് കിട്ടുന്ന അമിതപ്രാധാന്യം, കോടിയേരിക്ക് കിട്ടാതെ പോയ അർഹിച്ച വിടവാങ്ങൽ- ഇവയെല്ലാം സമ്മേളനകാലത്ത് ചർച്ചയാകും. അൻവറിന് പിന്നിൽ പാർട്ടിയിലെ ചിലരുണ്ടെന്ന് നേതൃത്വത്തിന് അറിയാം. അൻവറിനെതിരെ കടുപ്പിച്ചാൽ അവരെയും നിലക്ക് നിർത്താമെന്നാണ് പ്രതീക്ഷ. പക്ഷെ എംഎൽഎ സ്ഥാനം വിടാതെ പാർട്ടിക്കെതിരെ കടന്നലാകാൻ അൻവർ ഉറപ്പിക്കുമ്പോൾ എളുപ്പമല്ല സിപിഎമ്മിന് കാര്യങ്ങൾ.

എനിക്ക് പേടിയോ ആശങ്കയോ ഇല്ല, മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചു'; വിമർശനങ്ങളോട് പ്രതികരിച്ച് പി വി അൻവർ

 മലപ്പുറം: മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചുവെന്ന് പി വി അന്‍വര്‍ എംഎല്‍എ. കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പിണറായി വിജയന്‍ എന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും പി വി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് എതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാര ജനങ്ങള്‍ എന്നെ മനസിലാക്കും എന്നാണ് കരുതുന്നതെന്ന് പി വി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പിണറായി വിജയന്‍ ഭയമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. എന്താണ് പി ശശിയുടെ മാതൃകാപ്രവര്‍ത്തനമെന്ന് അന്‍വര്‍ ചോദിച്ചു. എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി എടുക്കേണ്ട നിലപാട് ഇതായിരുന്നില്ല. താന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയേണ്ടത്...

പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ; ഉറപ്പ് ലംഘിച്ചു, ഇനി പ്രതീക്ഷ കോടതിയിൽ

  മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അൻവര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്. മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്‍റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, അതിന് ഇതുവരെ എസ്‍പിയുടെ ക്യാമ്പ് ഓഫീസില്‍ തന്നെ പ്രവേശിപ്പിച്ചിട്ടില്ല. 188ഓ...

നീതിയില്ലെങ്കില്‍ നീ തീയാവുക’; എഫ്ബി പോസ്റ്റുമായി അന്‍വര്‍; ഇന്ന് മാധ്യമങ്ങളെ കാണും

  നീതിയില്ലെങ്കില്‍ നീ തീയാവുക എന്ന് പി.വി. അന്‍വര്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്ന് വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണുമെന്നറിയിപ്പ്. വിശ്വാസത്തിനും വിധേയത്വത്തിനും അപ്പുറമാണ് ആത്മാഭിമാനം.  അതിത്തിരി കൂടുതലാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നു. പരസ്യപ്രതികരണം പാടില്ലെന്ന സി.പി.എം നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് എംഎല്‍എയുടെ പോസ്റ്റ്. 

എഡിജിപിക്ക് തിരിച്ചടി; പൂരംകലക്കലിൽ റിപ്പോർട്ട് തള്ളി, വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

തിരുവനന്തപുരം : തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണത്തിന് ശുപാർശ. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലിൽ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. ഡിജിപിയുടെ കത്തിലെ കണ്ടെത്തൽ പരിഗണിച്ചാണ് എഡിജിപിക്കെതിരായ അന്വേഷണ ശുപാർശ. എന്നാൽ അജിത് കുമാറിനെ മാറ്റിനിർത്താൻ ശുപാർശയില്ല.  സിപിഐയുടെ രാഷ്ട്രീയസമ്മർദ്ദവും എഡിജിപിക്കെതിരായ ഡിജിപിയുടെ കത്തും കണക്കിലെടുത്താണ് പൂരം കലക്കലിലെ പുതിയ അന്വേഷണത്തിന് വഴിതുറക്കുന്നത്. ആരോപണവിധേയനായ അജിത് കുമാർ സ്വയം വെള്ളപൂശി നൽകിയ റിപ്പോർട്ട് ഡിജിപി തള്ളിയിരുന്നു. സ്ഥലത്തുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോൾ അജിത് കുമാർ ഇടപെടാത്തതിൽ കടുത്ത വിമർശനമാണ് ഡിജിപി ഉന്നയിച്ചത്. റിപ്പോർട്ട് അഞ്ച് മാസം വൈകിയതിലുമുണ്ടായിരുന്നു കുറ്റപ്പെടുത്തൽ. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ കുറ്റപത്രമായി ഡിജിപി കവറിംഗ് ലെറ്റർ എഴുതിയതോടെയാണ് പുതിയ അന്വേഷണമില്ലാതെ പറ്റില്ലെന്ന നിലയിലേക്ക് സർക്കാർ എത്തിയത്. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണത്തിനാണ് ആഭ്യന്തര സെക്രട്ടരി ബിശ്വനാഥ് സിൻഹയുടെ ശുപാർശ. പൂരം അട്ടിമറയിലെ ഗൂഡാലോ...

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് മുതൽ; കാണാതായ 2 പേർക്കായുള്ള തെരച്ചിൽ തുടരും

കോഴിക്കോട്: ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്‍റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, അർജുൻ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു.

അർജുന്റെ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ, 2 ദിവസത്തിനുളളിൽ ഡിഎൻഎ ഫലം; ശേഷം മൃതദേഹം വിട്ട് നൽകും

ബെംഗ്ലൂരു: അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടറുടെ സ്ഥിരീകരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ദിവസത്തിനുളളിൽ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.  ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎൽഎ അറിയിച്ചു.   

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. കാർവാര്‍ എംഎൽഎ, സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവർ ഡ്ര​ഡ്ജറിലുണ്ട്.   ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍...

ചെര്‍ക്കള എടനീര്‍ കോരിക്കാര്‍മൂലയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു

ചെര്‍ക്കള-ബദിയഡുക്ക റോഡിലെ എടനീര്‍ കോരിക്കാര്‍മൂലയില്‍ ഗ്യാസ് ടാങ്കര്‍ ലോറിയപകടം. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡിന് നടുവിലായി മറിയുകയായിരുന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. വലിയ തോതിലുളള വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തം പൂര്‍ത്തിയാകും വരെ ഇതുവഴിയുള്ള വാഹനങ്ങള്‍ മറ്റ് പാതകളെ ആശ്രയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

സിദ്ദിഖിനായി സംഘങ്ങളായി തിരിഞ്ഞ് വ്യാപക പൊലീസ് തെരച്ചിൽ, സിനിമാസുഹൃത്തുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം

  കൊച്ചി: നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന്‍റെ വ്യാപക തെരച്ചിൽ. സംഘങ്ങളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ പൊലീസ് രാത്രി പരിശോധന നടത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച സംഭവമാണ് അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. 2016 ൽ സിനിമയിൽ അവസരം വാഗ്ദാനം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. യുവതിയുടെ മൊഴിയും ഹോട്ടലിലെ രജിസ്റ്റർ അടക്കമുള്ള രേഖകളും ഹാജരാക്കിയാണ് സാഹചര്യത്തെളിവുകൾ സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമെങ്കിലും ഫെയ്സ്ബുക്കിലെ അടക്കം ഡിജിറ്റൽ തെളിവുകൾ കോടതിയെ ബോധിപ്പിക്കാൻ പരാതിക്കാരിക്കായി.  ഇതോടെയാണ് ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അമ്മ സംഘടനയുടെ നിലപ...

ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ്

  തിരുവനന്തപുരം: എഡിജിപി- ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.  എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. അതേസമയം, ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ദുരൂഹമായി തുടരുകയാണ്. 

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ കനക്കും; ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത ഏഴ് ദിവസം മഴ തുടരുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ഷിരൂർ‌ ദൗത്യം; കനത്തമഴയിലും തെരച്ചിൽ തുടരുന്നു, വെല്ലുവിളിയായി നാളെയും ഉത്തരകന്നഡ ജില്ലയിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്ന‍ഡ ജില്ലയിൽ ഇന്ന് ശക്തമായ മഴയിലും തെരച്ചിൽ തുടരുകയാണ്. എന്നാൽ നാളെയും ഉത്തരകന്നഡ ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റന്നാൾ ഓറഞ്ച് അലർട്ടുമാണ്. ഈ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.  അതേസമയം, അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. മഴ കനത്താൽ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്‍ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസമാണ്. ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശമായതിനാൽ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകൾക്ക് പ്രവേശനം നിയന്ത്രിച്ചേക്കും. ഒരു സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായ റിട്ട. മേജർ ഇന്ദ്രബാലൻ ഇന്ന് ഡ്രഡ്ജിംഗ് കമ്പനിക്കാർക്ക് ഐബോഡ് പരിശോധനയിൽ കണ്ടെത്തിയ പോയന്‍റുകൾ അടയാളപ്പെടുത്തി നൽകിയിട്ടുണ്ട്. ഇന്നലെ നടത്തിയ തെരച്ചിലിൽ അർജുന്‍റെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫ്ലക്ടർ കണ്ടെത്തിയത് വഴിത്തിരിവായിരുന്നു. തെരച്ചിൽ ഒരു...

ലൈംഗികാതിക്രമ കേസ്: നടന്‍ മുകേഷ് അറസ്റ്റില്‍

  കൊച്ചി: ബലാത്സംഗകേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 10.15ഓടെയാണ് അഭിഭാഷകനൊപ്പം മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുയലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ നടന്നത്. മൂന്നര മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകള്‍ നേരത്തെ വന്നിരുന്നു. മുകേഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. വൈദ്യ പരിശോധന നടത്തിയ ശേഷമാകും വിട്ടയക്കുക. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മരട് പൊലീസാണ് നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി

  തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി. റിപ്പോർട്ടിനൊപ്പം വിയോജിപ്പും ഡിജിപി സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. അന്വേഷണത്തിൽ അജിത് കുമാർ കാലതാമസം വരുത്തി. സ്ഥലത്തുണ്ടായിട്ടും എഡിജിപി എന്തുകൊണ്ട് ഇടപ്പെട്ടില്ലെന്ന് ഡിജിപി ചോദിക്കുന്നു. ദേവസ്വം ആസൂത്രിത നീക്കം നടത്തിയെങ്കിൽ വിശദ അന്വേഷണം നടത്തേണ്ടതല്ലേ എന്നും ഡിജിപി ചോദിച്ചു. പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി. പൂരം അലങ്കോലപ്പെട്ടതിൽ ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്നതാണ് എഡിജിപിയുടെ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം അനുനയത്തിന് നിൽക്കാതെ പൂരം ഏകപക്ഷീയമായി നിർത്തിവെപ്പിച്ചു. പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ ചിലർക്ക് നേട്ടമുണ്ടാകാനായി. മുൻകൂട്ടി തയ്യാറായിയാണോ അലങ്കോലപ്പെടുത്തലെന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. മുഖ്യമന്ത്രി റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുക്കും.  

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് കനത്ത തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിന്‍റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദീഖ് നേരിടേണ്ടി വന്നേക്കാം. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്

കേജ്‍രിവാളിന്റെ കസേര ഒഴിച്ചിട്ട് അതിഷി; ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു

ഡല്‍ഹി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചുമതലയേറ്റ് അതിഷി. അരവിന്ദ് കേജ്‍രിവാള്‍ ഉപയോഗിച്ചിരുന്ന കസേര ഒഴിച്ചിട്ട അതിഷി, മറ്റൊരു കസേരയിലാണിരുന്നത്. അതിഷിയുടേത് നാടകമെന്ന് ബിജെപി വിമര്‍ശിച്ചു. അംബേദ്കറിന്‍റെയും ഭഗത് സിങ്ങിന്‍റെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ അതിഷി മുഖ്യമന്ത്രി കസേരയിലിരുന്നു. കേജ്‌രിവാള്‍ മടങ്ങിവരും വരെ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടക്കുമെന്ന് പ്രഖ്യാപിച്ച അതിഷി ഒരല്‍പ്പം കൂടി വലുപ്പം കുറഞ്ഞൊരു കരസേരയിലാണ് ഇരുന്നത്. ശ്രീരാമനുവേണ്ടി ഭരതന്‍ അയോധ്യ ഭരിച്ചതുപോലെ അടുത്ത നാലരമാസം കേജ്‍രിവാളിനുവേണ്ടി ഡല്‍ഹി ഭരിക്കുമെന്ന് മുഖ്യമന്ത്രി അതിഷി. അതേസമയം പരിഹാസ്യമാണ് അതിഷിയുടെ പ്രവര്‍ത്തികളെന്ന് ബിജെപിയുടെ വിമര്‍ശനം. ഡമ്മി മുഖ്യമന്ത്രിയാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. 

കുമ്പോൽ മുസ്ലീം വലിയ ജമാ അത്ത് വിദ്യാർത്ഥികളുടെ കലാമത്സര പരിപാടികളും, പൊതുസമ്മേളനവും സമാപിച്ചു

       കുമ്പള :കുമ്പോൽ മുസ്ലീം വലിയ ജമാ അത്ത് , നബിദിന പരിപാടികളുടെ ഭാഗമായി ദർസ് - മദ്രസ്സ -ഹിഫ്ള് കോളേജ് വിദ്യാർത്ഥികളുടെ കലാമത്സര പരിപാടികളും, പൊതുസമ്മേളനവും, വിജയികൾക്കുള്ള സമ്മാനദാനവും വളരെ വിപുലമായി നടന്നു.     കാലങ്ങളായി, വിദ്യാർത്ഥികളുടെ മത-ഭൗതിക വിദ്യാഭ്യാസത്തിനും, വ്യക്തിത്വവികാസത്തിനും എറെ പ്രോത്സാഹനം നൽകുന്ന കുമ്പോൽ ജമാ-അത്ത്, ഈ വർഷത്തിൽ ഒരുപാട് സമ്മാനങ്ങളും, വിഭവങ്ങളും പദ്ധതികളുമാണ് തയ്യാറാക്കിയത്.      പൊതുസമ്മേളത്തിൽ ജമാ-അത്ത് സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു , പ്രസിഡൻ്റ് ഹാജി പി കെ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹി ച്ചു, മുദരിസ് അബ്ദുൽ റസാക്ക് ഫൈസി ഉത്ഘാടനം ചെയ്തു, സർട്ടിഫിക്കേറ്റ് വിതരണം യഹിയ തങ്ങൾ കുമ്പോലും, സമ്മാനദാനം - ഹുസൈൻദർവേശ് , മുഹമ്മദ് കോരി കണ്ടവും നിർവ്വഹിച്ചു, ചടങ്ങിൽ എം അബ്ബാസ്, കെ പി ഷാഹുൽ ഹമിദ്, റസാക്ക് പടിഞ്ഞാർ, ഹമീദ് ബാപ്പു, മുഹമ്മദലി അസ്ഹരി, റഫീഖ് ഖാദർ, മൊയ്തീൻ അസീസ്, ബി എ റഹ്മാൻ ,അബ്ബാസ് സൂപി, ജമാൽ കണ്ടത്തിൽ, ഫൈസ, സിദ്ധീഖ് പുജൂർ, കാലിദ് ബിവി, കുഞ്ഞാലി സി. എന്നിവർ സംസാരിച്ചു.

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; കാസര്‍കോട് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കാസര്‍കോട്, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ രാജസ്ഥാന്‍ കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യത. ഉയര്‍ന്ന ലെവലില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി മ്യാന്മാറിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. രണ്ട് ചക്രവാതചുഴിയുടെയും സ്വാധീനത്തില്‍ സെപ്റ്റംബര്‍ ഇന്നോ നാളെയോ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതുണ്ടെന്നും അടുത്ത 7 ദിവസം ചില സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന ചട്ടഞ്ചാൽ സ്വദേശിയായ യുവാവ് മരിച്ചു

  കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടംഞ്ചാല്‍ ഉക്രംപാടി സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ രണ്ടാഴ്ചയായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിലെ കടയിൽ സഹോദരൻ ശശിധരനൊപ്പം ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിശോധനക്കായി എത്തിയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഇയാളെ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.മാതാവ് : മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ : നിമിഷ. മക്കൾ: നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, ഗീത, രോഹിണി, സുമതി. സംസ്കാരം പിന്നീട്.

മുളിയാറിൽ പുലികൾ പെറ്റു പെരുകുന്നു.കൂട്ടത്തോടെ പിടികൂടി ജനങ്ങളെ സംരക്ഷിക്കണം. മുളിയാർ പിപ്പിൾസ് ഫോറം

  ബോവിക്കാനം:മുളിയാർ പഞ്ചായത്തിൽ പുലികൾ പെറ്റു പെരുകുകയാണെന്നും ജനങ്ങളെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കണമെന്ന്നുംമുളിയാർ പീപ്പിൾസ് ഫോറം യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഇരിയണ്ണി,കാനത്തൂർ നെയ്യങ്കയം,പാനൂർ,ബേപ്പ്,ബാവിക്കര നസ്രത്ത് നഗർ,ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളിൽ 4 ഓളം പുലികളും,പുലി കുഞ്ഞുങ്ങളുടെയും സാനിധ്യം കണ്ടെത്തിയത് വനം വകുപ്പ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.ഇപ്പോൾ വളർത്തു മൃഗങ്ങളാണ് ഇവയുടെ ഇര.പുലിക്ക് പറ്റിയ ആവാസ വ്യവസ്ഥ പഞ്ചായത്തിൽ ഇല്ല.അതിരാവിലെയും,രാത്രിയിലും സഞ്ചരിക്കുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ളവരുടെ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ പുലികളെ കൂട്ടത്തോടെ കൂട് വെച്ച് പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. പുലികൾ പെററുപെരുകി വരുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഈ മേഖലയിൽ ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കുക,ആനയുടെ ശല്യം തടയാൻ ബാക്കിയുള്ള 6 കിലോ മീറ്ററിൽ സോളാർ വേലി സ്ഥാപിക്കുക,കൃഷിക്കാർ ക്ക് നഷ്ടപരിഹാരതുക കൂട്ടി സമയാസമയങ്ങളിൽ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പ്രസിഡൻ്റ് ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം,ഉപദേശക സമിതി ചെയർമാൻ കെ.ബി മുഹമ്മദ് കുഞ്...

തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലില്ല'; എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വങ്ങൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. അതേസമയം, ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ ഇനിയും അന്വേഷണത്തിന് ഉത്തരവിടാതെ മുഖ്യമന്ത്രി. അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ അന്വേഷണ റിപ്പോർട്ട് എഡിജിപി എം ആര്‍ അജിത് കുമാർ ഇന്നലെ ഡിജിപിക്ക് കൈമാറിയത്. പൂരത്തിൽ ഉണ്ടായ സംഭവങ്ങളിൽ ബാഹ്യ ഇടപെടൽ ഇല്ല. ബോധപൂർവമായ അട്ടിമറിയോ ഗൂഡാലോചനയോ ഉണ്ടായിട്ടില്ല എന്നും ഏകോപനത്തില്‍ കമ്മീഷണര്‍ക്ക് പാളിച്ച പറ്റിയെന്നുമാണ് എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കോടതി വിധി പ്രകാരം ബന്തസ് ശക്തമാക്കിയപ്പോഴാണ് പ്രശ്നം തുടങ്ങിയതെന്നും പ്രശ്നങ്ങള്‍ അനുനയിപ്പിക്കാനും അങ്കിത് അശോകിന് കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പൂ...

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയ്ക്ക് യാത്രാമൊഴിയേകി കേരളം. ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സൂപ്പർ താരങ്ങളടക്കം മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദർശനത്തിലും സംസ്കാര ചടങ്ങിലും പങ്കെടുത്തത്. സ്നേഹവാത്സല്യങ്ങൾ നിറച്ചുവച്ച ഒരു പിടി കഥാപാത്രങ്ങളിലൂടെ ചലച്ചിത്രാസ്വാദകരുടെയെല്ലാം അമ്മയായി മാറിയ കവിയൂർ പൊന്നമ്മ ഇനി തെളിഞ്ഞ് കത്തുന്നൊരോർമ. പൊന്നമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്ന ആലുവ കരുമാലൂരിലെ ശ്രീപീഠം വീടിൻ്റെ വളപ്പിലായിരുന്നു അന്ത്യ യാത്രയ്ക്കായി ചിതയൊരുക്കിയത്. സംസ്ഥാന സർക്കാരിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. രാവിലെ എറണാകുളം കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച പൊന്നമ്മയുടെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിൻ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാനെത്തി. 

പിവി അൻവറിനെ പൂർണമായും തള്ളി പിണറായി; 'ഇടതുപക്ഷ പശ്ചാത്തലമില്ല, പരസ്യപ്രതികരണം തുടർന്നാൻ താനും പ്രതികരിക്കും

  തിരുവനന്തപുരം : എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ പൂർണ്ണമായും തളളിയും എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പിവി അൻവർ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ആദ്യ ദിവസം വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു...

വയനാട്ടിലെ യഥാര്‍ഥനഷ്ടം 1200 കോടി; കണക്ക് നിരത്തി മുഖ്യമന്ത്രി

  വയനാട്ടിലെ യഥാര്‍ഥനഷ്ടം 1200 കോടിയാണെന്ന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.ഡി.ആര്‍.എഫ് മാനദണ്ഡപ്രകാരം 219 കോടിയേ ആവശ്യപ്പെടാനാകൂവെന്നും. ഈ മാനദണ്ഡപ്രകാരമാണ് മെമ്മോറാണ്ടം തയാറാക്കിയത്. അര്‍ഹമായതുപോലും കിട്ടരുത് എന്ന് ദുഷ്ടലക്ഷ്യത്തോടെയാണ് കള്ളപ്രചാരണമുണ്ടായതെന്നും ഇത് ദുരിതബാധിതര്‍ക്കെതിരായ കടന്നാക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  131 കുടുംബങ്ങള്‍ക്ക് ആറുലക്ഷംവീതം നല്‍കി. സംസ്കാരച്ചടങ്ങുകള്‍ക്ക് പതിനായിരം രൂപവീതം നല്‍കി.  ദിവസം 300 രൂപവീതം ഉപജീവനസഹായം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ലഭിച്ച പിന്തുണ ചിലര്‍ക്ക് അസ്വാരസ്യമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഞങ്ങൾക്കും ഇത് അവസാന പ്രതീക്ഷ', ഷിരൂരിൽ അർജുന്റെ സഹോദരിയെത്തി, ഗംഗാവലി പുഴയിൽ ക്യാമറ ഇറക്കി പരിശോധന

ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ഉടൻ പുനരാരംഭിക്കും. അ‍ർജുനടക്കം മൂന്നുപേരെയാണ് കണ്ടത്തേണ്ടത്. ഇതിനായി ഗംഗാവലി പുഴയിൽ ഇന്ന് അണ്ടർവാട്ടർ ക്യാമറയിറക്കി പരിശോധന നടത്തും. നാവിക സേന നിർദ്ദേശിച്ച 3 പ്രധാന പോയന്റുകളിലാണ് പ്രധാനമായും തിരച്ചിൽ നടത്തുക. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് ഈ തെരച്ചിൽ. അർജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം. 

മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും;തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് വാർത്താസമ്മേളനം. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ രാഷ്ട്രീയ വിവാദങ്ങളിൽ തുടങ്ങി അനധികൃത സ്വത്ത് സമ്പാദന കേസിലടക്കം എത്തി നിൽക്കുകയാണ് ആരോപണങ്ങൾ. വിജിലൻസ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് വരെയുള്ള കാര്യങ്ങളിൽ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്. വിവാദ വിഷയങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.

വാല്‍സല്യച്ചിരി മാഞ്ഞു; നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നടി കവിയൂര്‍ പൊന്നമ്മ(79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . എഴുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കുടുംബിനി ,ശ്രീരാമ പട്ടാഭിഷേകം, മറിയക്കുട്ടി തുടങ്ങിയവ ആദ്യകാല ചിത്രങ്ങൾ . നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടി . 2021ൽ പുറത്തിറങ്ങിയ  ആണും പെണ്ണുമാണ് അവസാനം റിലീസായ ചിത്രം

ഏഴു വര്‍ഷങ്ങള്‍ക്കുശേഷം പള്‍സര്‍ സുനി പുറത്തിറങ്ങി; കര്‍ശനഉപാധികള്‍

നടിയെ ആക്രമിച്ച കേസില്‍ 7 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി പള്‍സര്‍ സുനി  പുറത്തിറങ്ങി.മറ്റ് രണ്ട് കേസുകളിലും ജാമ്യം ലഭിച്ചുവെന്ന് സുനിയുടെ അഭിഭാഷകന്‍. ജാമ്യവ്യവസ്ഥയില്‍ കര്‍ശന ഉപാധികളാണ് ഏര്‍പ്പെടുത്തിയത്. റൂറല്‍ എസ്.പിക്കാണ് പള്‍സര്‍ സുനിയുടെ സുരക്ഷാചുമതല.

ഷിരൂര്‍ ദൗത്യം ഉടൻ പുനഃരാരംഭിക്കും; ഡ്രഡ്ജർ ദൗത്യസ്ഥലത്തിന് സമീപം നങ്കൂരമിട്ടു, തൂണുകൾ ഉറപ്പിച്ച ശേഷം തെരച്ചിൽ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഉടന്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്രെഡ്ജർ വെസൽ ദൗത്യ സ്ഥലത്തെത്തിക്കും. അധികൃതരുടെ നിർദേശം കിട്ടിയാലുടൻ ഡ്രഡ്ജിംഗ് തുടങ്ങും. ദിവസവും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാകും ഡ്രെഡ്‍ജിംഗ്. മൂന്ന് ദിവസത്തെ കരാരാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജർ കമ്പനിയുടെ എംഡി മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. ഡ്രെഡ്ജർ വെസൽ ദൗത്യ സ്ഥലത്തിന് 200 മീറ്റർ മാറി നങ്കൂരമിട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ഡ്രസ്ജർ ഉറപ്പിക്കാനുള്ള തൂണുകൾ സ്ഥാപിച്ച ശേഷം പുറപ്പെടും. എത്ര ദിവസം തെരച്ചിലിന് എടുക്കുമെന്ന് നിലവിൽ പറയാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്ന് ദിവസം എന്തായാലും തെരച്ചിൽ തുടരും. പുഴയുടെ ഒഴുക്ക് ഒരു നോട്ടായി കുറഞ്ഞത് തെരച്ചിൽ സംഘത്തിന് ആശ്വാസമായിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ക്രെയിൻ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രഡ്ജർ ബോട്ട് ഉറപ്പിച്ച് നിർത്തിയാൽ, പുഴയുടെ അടിത്തട്ടിൽ ലോറി ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലത്തെ തടസ്സം നീക്കലാകും പ്രധാനപ്രവൃത്തി. നാവികസേനയുടെ നിർദേശപ്രകാരമായ...

കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും മുസ്ലിം ലീഗ് നേതാവുമായ എം കുഞ്ഞിമൊയ്തീന്‍ അന്തരിച്ചു

  കാസര്‍കോട്: കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും തളങ്കര ബാങ്കോട് വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ എം. കുഞ്ഞിമൊയ്തീന്‍ (53) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തളങ്കര പാലിയേറ്റീവ് കെയറിന്റെ സ്ഥാപക ഗവേണിംഗ് ബോഡി മെമ്പറും സജീവപ്രവര്‍ത്തകനുമാണ്. ബാങ്കോട്ടെ പരേതനായ പീടേക്കാരന്‍ മില്ലില്‍ മാമുവിന്റെയും റുഖിയാബിയുടെയും മകനാണ്. ഭാര്യ: സാജിദ. മക്കള്‍: ഷബീല്‍ (ഖത്തര്‍), ഹാഫിള് സുഹൈല്‍ (കോഴിക്കോട്), സയീദ്, റുഖിയത്ത് ഷസ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ എം. (മുന്‍ പ്രവാസി), ലുക്മാനുല്‍ ഹക്കീം എം.(ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട്), അഫ്സ, സുഹ്റ, സഫിയ, റാബിയ, സുമയ്യ.

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി; പുതിയ രീതി നടപ്പാക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യ പ്രകാരം

പാലക്കാട്: പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി അറിയിച്ചു. സ്മാർട്ട് മീറ്ററിലൂടെ ഉപഭോക്താക്കൾക്ക് തന്നെ മീറ്റർ റീഡ് ചെയ്യാനാവും. മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

ആർഎസ്എസ് കൂടിക്കാഴ്ച; അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാരിന് സമ്മർദം കനക്കുന്നു

തിരുവനന്തപുരം: എം ആർ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റാൻ സര്‍ക്കാരിന് മേൽ സമ്മർദ്ദമേറി. ഡിജിപി നേരത്തെ മുതൽ ശക്തമായി ആവശ്യപ്പെട്ടിട്ടും സിപിഐ ഉൾപ്പെടെ ഇടത് മുന്നണിയിലെ തന്നെ ഘടകകക്ഷികൾ ശബ്ദം ഉയർത്തിയിട്ടും മുഖ്യമന്ത്രി അജിത് കുമാറിനെ പിന്തുണച്ച് വരികയായിരുന്നു. വിജിലൻസ് അന്വേഷണം വന്നതോടെ ഇദ്ദേഹത്തെ ഇനിയും സംരക്ഷിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായും കഴിയില്ല. എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സർക്കാരിനെപ്പെടുത്തിയിരിക്കുന്നത് ഗുരുതര പ്രതിസന്ധിയിലാണ്. പി വി അന്‍വറിന്‍റെ അജിത് കുമാറിനെതിരെയുള്ള ആരോപണങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്നെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയര്‍ന്നതാണ്. കേസ് അട്ടിമറിക്കൽ, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിങ്ങനെ അജിത് കുമാറിനെതിരെ ഉയർന്നത് 14 ആരോപണങ്ങളാണ്. തൊട്ടുപിന്നാലെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയും ഡിജിപി മുമ്പാകെ എത്തി. കവടിയാറിൽ ഭ...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

  കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.  മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.  undefined വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്...

എഡിജിപി അജിത്കുമാറിനെ മാറ്റണം; ആവശ്യം കടുപ്പിച്ച് സിപിഐ, രൂക്ഷ വിമര്‍ശനം

എഡിജിപി എം.ആര്‍. അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ക്രമസമാധാനചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആവശ്യം. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണമെന്നും സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം പ്രകാശ് ബാബു ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നു. കൂടിക്കാഴ്ച ഔദ്യോഗികമോ വ്യക്തിപരമോ എന്ന് പറയേണ്ട ബാധ്യത എഡിജിപിക്ക് ഉണ്ടെന്നും േലഖനത്തില്‍ പറയുന്നു.  എഡിജിപിക്കെതിരായ നടപടി ഒരുകാരണവശാലും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കാനാവില്ലെന്നും അത് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മാത്രമുള്ളതാണെന്നും പ്രകാശ്ബാബു മനോരമന്യൂസിനോട് പ്രതികരിച്ചു. ആര്‍.എസ്.എസ് കൂടിക്കാഴ്ച രാഷ്ട്രീയ പ്രശ്നമാണ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധവും. രാഷ്ട്രീയപ്രശ്നം ഉദ്യോഗസ്ഥന് എങ്ങനെ കണ്ടുപിടിക്കാനാവുമെന്നും അദ്ദേഹം ചോദ്യമുയര്‍ത്തുന്നു. എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ മുഖ്യമന്ത്രിക്ക് വഴങ്ങിയത് തര്‍ക്കം ഒഴിവാക്കാനാണ്. നടപടി നീട്ടിക്കൊണ്ട് പോകുന്നത് എല്‍ഡിഎഫിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു....

മൊഗ്രാൽ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി കോയമ്പത്തൂരിൽ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

  കുമ്പള : മൊഗ്രാൽ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി കോയമ്പത്തൂരിൽ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൊഗ്രാല്‍, കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കോയമ്പത്തൂരിലാണ് അപകടം. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റാഷിദ്. ബൈക്ക് റോഡരുകില്‍ നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടം. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ രാത്രി തന്നെ കോയമ്പത്തൂരിലേക്കു പോയി. മകന്റെ അപകടവിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന പിതാവ് അഹമ്മദ് വ്യാഴാഴ്ച നാട്ടിലെത്തി. അവധിക്ക് നാട്ടിലേക്കു വന്നിരുന്ന മുഹമ്മദ് റാഷിദ് ഒരാഴ്ച മുമ്പാണ് തിരികെ കോയമ്പത്തൂരിലേക്ക് പോയത്. മാതാവ് സൗദ.  പുത്തിഗെ, കട്ടത്തടുക്കയിലാണ് താമസം. സഹോദരങ്ങള്‍: ഹാദില്‍, സഫ, നിദ.