വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ലോട്ടറി ടിക്കറ്റ് വില്‍പ്പന; ലോട്ടറി ഏജന്‍സിയില്‍ റെയ്ഡ്, ലാപ്‌ടോപ്പ് പിടിച്ചെടുത്തു, ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങളെന്ന് പൊലീസ്
കാസര്‍കോട്: വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലോട്ടറി ഏജന്‍സിയില്‍ പൊലീസ് റെയ്ഡ്. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ജോജോ എന്നയാളുടെ ഉടമസ്ഥതയില്‍ വൊര്‍ക്കാടി, കോളിയൂര്‍, മജീര്‍പ്പള്ളയില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി ഏജന്‍സിയിലാണ് മഞ്ചേശ്വരം പൊലീസ് റെയ്ഡ് നടത്തിയത്. ആറു പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏജന്‍സിയില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് ടിക്കറ്റുകള്‍ വില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരള ലോട്ടറി ഓണ്‍ലൈന്‍.ഇന്‍ എന്ന പേരിലുള്ള വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പു നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മഞ്ചേശ്വരം എസ്.ഐ വിശാഖിന്റെ നേതൃത്വത്തിലാണ് ലോട്ടറി ഏജന്‍സിയില്‍ റെയ്ഡ് നടത്തിയത്. പൊലീസ് തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഏജന്‍സി ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷക്കണക്കിനു രൂപയുടെ നിക്ഷേപം ഉള്ളതായി കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ