നടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി കേസ്. ജാമ്യം കിട്ടാത്ത, ഗുരുതരകുറ്റം ചുമത്തിയാണ് കേസ് എടുത്തത്. നടി നല്‍കിയ പരാതിയില്‍ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിലും കേസ്. 2016 ജനുവരിയില്‍ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍വച്ച് പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആര്‍.
യുവനടിയുടെ പരാതിയില്‍ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റത്തിന് കേസ് |Siddique
യുവനടിയുടെ പരാതിയില്‍ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റത്തിന് കേസ് #Siddique #amma
Play Video
നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് തിരുവനന്തപുരത്തെ ഹോട്ടലിൽ ചർച്ചയ്ക്ക് വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു എന്നാണ് നടി പറഞ്ഞിരുന്നത്. 2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണ് ധൈര്യത്തോടെ മുന്നോട്ടുവന്ന് കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും നടി വ്യക്തിമാക്കിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ