മേൽപറമ്പ : റോഡിലെ കുഴിയിൽ വീണ് വാഹന അപകടത്തിൽ പെട്ട കുടുംബത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ചെമ്മനാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കട്ടക്കാൽ ഗ്രീൻ എനർജി സോലൂഷൻസ് അനുമോദിച്ചു.
ഒരാൾ അപകടത്തിൽ പെട്ടാൽ സഹായിക്കാൻ വൈമനസ്യം കാണിക്കുന്ന ഈ കാലത്ത് സമൂഹത്തിനും സ്കൂൾ വിദ്യാർത്തികൾക്കും മാതൃകയായ ചെമ്മനാട് ജമാഅത്ത് സ്കൂളിലെ വിദ്യാർത്ഥികളായ അബ്ദുൽ ഖാദർ കെ എ, ഡാനിഷ് എസ് കെ, മുഹമ്മദ് ഷാമിൽ എന്നിവരെ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കട്ടക്കാൽ ഗ്രീൻ എനർജി സോലൂഷൻസ് പാർട്ണർ റാസിക് ഹുസൈൻ അനുമോദന ഉപഹാരം കൈമാറി.
ചടങ്ങിൽ പ്രിസിപ്പാൽ സുകുമാരൻ, ഹെഡ്മാസ്റ്റർ വിജയൻ,ടീച്ചർ ജയശ്രീ, സ്കൂൾ കൺവീനർ സി എച് റഫീഖ് എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ