ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുഴ്ത്തിയിട്ടില്ലെന്നും പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരങ്ങള്‍ പുറത്തുവിടരുതെന്ന് 2020 ഫെബ്രുവരി 19ന് ജസ്റ്റിസ് ഹേമ കത്തു നല്‍കി. വിവരാവകാശ പ്രകാരം ആവശ്യം വന്നപ്പോള്‍ വിവരാവകാശ കമ്മിഷണര്‍ ഇടപെട്ടു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് 2020ല്‍ വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടു. 2024 ജൂലൈയില്‍ ഈ ഉത്തരവ് തിരുത്തിയെങ്കിലം നിയമതടസങ്ങളുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സര്‍ക്കാരിന് എതിര്‍പ്പുള്ള കാര്യമല്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ശ്രമിച്ചു. ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റികള്‍ സിനിമ സെറ്റുകളില്‍ ഉറപ്പാക്കാന്‍ ശ്രമിച്ചു. വനിത ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കി. വനിത സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും അവസരം ഒരുക്കി. ട്രൈബ്യൂണല്‍, സിനിമ റഗുലേറ്ററി അതോറിറ്റി എന്നിവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ നയത്തിന്‍റെ കരട് രൂപീകരിക്കാന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ