രഞ്ജിത്തിന് പിന്നാലെ സര്‍ക്കാരിന് തലവേദനയായി മുകേഷ്. ടെസ് ജോസഫിന് പിന്നാലെ നടി മിനു മുനീര്‍കൂടി മുകേഷിനെതിരെ രംഗത്ത് വന്നതോടെ മുകേഷിന്‍റെ രാജിക്കായി മുറവിളി ഉയര്‍ന്നു തുടങ്ങി. അന്തസുണ്ടെങ്കില്‍ മുകേഷ് രാജിവെയ്ക്കണമെന്ന് സാറാ ജോസഫ് ആവശ്യപ്പെട്ടു. മുകേഷ് രാജിവെയ്ക്കേണ്ടെന്ന നിലപാടില്‍ സിപിഎം നില്‍ക്കുമ്പോള്‍ മുകേഷിനെ പരസ്യമായി പിന്‍തുണയ്ക്കാന്‍ സിപിഐ തയാറായില്ല. മുകേഷിന്‍റെ രാജിക്കായി ഇന്നും തെരുവുകളില്‍ പ്രതിഷധം നടക്കുകയാണ് .
സിദ്ദിഖിനും രഞ്ജിത്തിനും പിന്നാലെ മുകേഷ് പ്രതിക്കൂട്ടിലായതോടെ സിനിമ മേഖല മാത്രമല്ല സര്‍ക്കാരും വെട്ടിലായി. മുകേഷിനെതിരെ മുന്‍പ് ഉയര്‍ന്ന് ആരോപണത്തിന് പിന്നാലെ അതിക്രമം നടത്തിയെന്ന് മിനു മുനീറിന്‍റെ വെളിപ്പെടുലിന്‍റെ ഞെട്ടലിലാണ് സിപിഎം. മുന്‍കാലങ്ങളില്‍ എംഎല്‍.എമാര്‍ രാജിവെച്ചിട്ടില്ലെന്ന വരട്ടുതത്വവാദം പറഞ്ഞ് മുകേഷിനെ സംരക്ഷിക്കാനാണ് സിപിഎം ശ്രമം. മുകേഷ് പുറത്തേക്ക് പോകണമെന്ന് എഴുതുക്കാരി സാറാ ജോസഫ് തുറന്നടിച്ചു.
മുകേഷ് രാജിവെയ്ക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വം കരുതുമ്പോഴും ആരോപണം കടുത്താല്‍ പ്രതിസന്ധി ഗുരുതരമാവു. അതിനെ മുകേഷിനെതിരായ ആരോപണം രാഷ്ട്രീയം എന്ന് പറയാന്‍ സിപിഐ തയാറായില്ല. മുകേഷ് എം.എല്‍എ സ്ഥാനത്ത് തുടരണമോ എന്നതില്‍ ചര്‍ച്ചകള്‍ കൂടാതെ ഉത്തരം പറയാന്‍ കഴിയില്ലെന്ന് കഴിയില്ലെന്ന് ബിനോയ് വിശ്വം.
മുകേഷിനെതിരെ കൂടുതല്‍ ആരോപണം ഉയര്‍ന്നു വരാനുള്ള സാധ്യത സിപിഎം കാണുന്നുണ്ട്. മുകേഷിന്‍റെ സമീപനത്തില്‍ സിപിഎ കൊല്ലം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുമുണ്ട്. മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് ഇന്നും പ്രതിഷേധം. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് യുവമോർച്ചയും, മഹിളാ കോൺഗ്രസ് പ്രവർത്തകരും മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ