കെ.എം മാണിയുടെ സ്മരണാർത്ഥം നിർമിച്ച കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം നാളെ ജോസ് കെ മാണി എം പി നിർവഹിക്കും
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ സ്മരണാർത്ഥം കാസർഗോഡ് ജില്ലാ കമ്മറ്റി നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനത്തിൻ്റെ താക്കോൽ ദാനം കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി നാളെ ( ചൊവ്വ ) രാവിലെ 9.30ന് നിർവ്വഹിക്കും. ഭവനത്തിൻ്റെ ആശീർവാദം മോൺ മാത്യു ഇളംതുരുത്തി പടവിൽ നിർവ്വഹിക്കും. വെള്ളരി ക്കുണ്ട് ചെറുപുഷ്പം ഫൊറോന വികാരി റവ.ഡോ.ജോൺസൺ അന്ത്യാകുളം, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ സ്റ്റീഫൻ ജോർജ്, സജി കുറ്റ്യാനി മറ്റം, ജോയിസ് പുത്തൻ പുര പങ്കെടുക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡൻ്റ് സജി സെബാസ്റ്റിൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ബിജു തുളിശ്ശേരി ,ജോയി മൈക്കിൾ, ഷിനോജ് ചാക്കോ, റ്റോമി മണി യത്തോട്ടം, ബേബി പുതുമന എന്നിവർ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ