കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ആഗ്‌സത് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ചട്ടഞ്ചാൽ ദേശീയപാതയിൽ നിന്ന് ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്കാണ് ഗതാഗതം തിരിച്ചുവിടുന്നത്. കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽനിന്നും കാസർകോട് പുതിയ ബസ്‌സ്റ്റാൻഡിൽനിന്നും കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലൂടെ ചരക്കുവാഹനങ്ങൾ കടന്നുപോകണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ