കാസറഗോഡ്: 'തുല്യ നീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക' എന്ന ആവശ്യവുമായി പിഡിപി സംസ്ഥാന വ്യാപകമായി നടത്തുന്ന കലക്ടറേറ്റ് മാർച്ച് കാസറഗോഡ് ഓഗസ്റ്റ് 27 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും
സർക്കാർ ജോലികളിൽ സാമൂഹ്യ അനീതി തുടർക്കഥയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി പിഡിപി കളക്ടറേറ്റ് മാർച്ചും ധർണയും പ്രഖ്യാപിച്ചിട്ടുള്ളത്
പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് മാർച്ച് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് എം ബഷീർ കുഞ്ചത്തൂർ മുഖ്യപ്രഭാഷണം നടത്തും ഷാഫി ഹാജി അഡൂർ അധ്യക്ഷത വഹിക്കും
ജില്ലാ മണ്ഡലം ഭാരവാഹികൾ മാർച്ചിന് നേതൃത്വം നൽകും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ