തലപ്പാടിയില്‍ വന്‍ മയക്കുമരുന്നു വേട്ട; 15 ഗ്രാം എം.ഡി.എം.എയും മുക്കാല്‍ ലക്ഷം രൂപയുമായി മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍
മംഗ്‌ളൂരു: തലപ്പാടി, കെ.സി റോഡില്‍ വന്‍ മയക്കുമരുന്നുവേട്ട. 15 ഗ്രാം എം.ഡി.എം.എയും മുക്കാല്‍ ലക്ഷം രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം, ബഡാജെ,പുച്ചത്തുബയല്‍ സ്വദേശികളായ അബ്ദുല്‍ സലാം എന്ന സലാം (30), സൂരജ് റൈ എന്ന അംഗിത് (26) എന്നിവരെയാണ് മംഗ്‌ളൂരു സി.സി.ബി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നു കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍, തൂക്കുന്നതിനുള്ള ഇലക്ട്രോണിക്‌സ് ത്രാസ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടികൂടി. മംഗ്‌ളൂരു നഗരത്തിലെയും പരിസരങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്നു വിതരണം നടത്തുന്ന സംഘമാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. ബംഗ്‌ളൂരുവില്‍ നിന്നു കേരളത്തിലെത്തിച്ച ശേഷമാണ് മയക്കുമരുന്ന് ചില്ലറ വില്‍പ്പനയ്ക്കായി മംഗ്‌ളൂരുവില്‍ എത്തിക്കുന്നതെന്നു കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ