മലയാള സിനിമയെ അടക്കിഭരിക്കുന്നത് 15 പേരുടെ പവര്‍ ഗ്രൂപ്പ്; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്ത്
കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ക്കെതിരായ ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നപ്പോള്‍ അടങ്ങിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലൈംഗിക ചൂഷണങ്ങള്‍ മുതല്‍ തൊഴില്‍പരമായ ഭീഷണി വരെ അടങ്ങുന്നതാണ് റിപോര്‍ട്ടിലുള്ളത്. മലയാള സിനിമയെ അടക്കിഭരിക്കുന്നത് 15 പേരുടെ പവര്‍ ഗ്രൂപ്പാണെന്നും ക്രിമിനലുകള്‍ വാഴുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. നടിയെ ആക്രമിച്ചതിനു പിന്നാലെ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറത്തുവരുന്നത്. ഇതിനിടെ, അവസാന നിമിഷം നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹരജിയും തള്ളിയതോടെയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ